മലപ്പുറം ജില്ലയിലെ ഊട്ടി കണ്ടാൽ സഞ്ചാരികൾ അത്ഭുതപ്പെടുമെന്നത് ഉറപ്പാണ്. മലപ്പുറം പെരിന്തൽമണ്ണയുടെ അഹങ്കാരമാണ് കൊടുകുത്തിമല. പച്ചപ്പിൽ പൊതിഞ്ഞു കിടക്കുന്ന താഴ് വരകൾ എന്നും സഞ്ചാരികളെ കൂടുതൽ അകർഷിപ്പിക്കുന്നതാണ്. മലയുടെ അടിവാരത്തിൽ എത്തിയാൽ മുകളിലേക്ക് കയറാൻ വണ്ടി പോലുള്ളത് ഉപയോഗിക്കൽ നിരോധിച്ചിരിക്കുകയാണ്. പകരം നടന്നു പച്ചപ്പിന്റെ ഗന്ധം ശ്വസിച്ചു കൊടുകുത്തിമലയുടെ ഉച്ചിയിലേക് യാത്ര ചെയ്യാൻ. ചെറുഭക്ഷണങ്ങൾ പാനീയങ്ങൾ മുതലായവ വണ്ടി പാർക്ക് ചെയ്യുന്നിടത് സൗകര്യമുണ്ട്.

പാർക് ചെയ്യുന്നിടത്ത് തന്നെയാണ് ഫോറസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് അത്പോലെ നിർദ്ദേശങ്ങൾ മുതലായവ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊടികുതിമലയിലേക്ക് പോകാനുള്ള സമയം രാവിലെ 9.30 ന്റെയും വൈകുന്നേരം 5.30 ന്റെയും ഇടയിലാണ്. ഏറ്റവും കൗതുകം എന്നത് ഫോറസ്റ്റ് ഓഫീസിന്റെ പിൻഭാഗതൂടെയുള്ള വഴിയിലൂടെ പോയാൽ മനോഹരമായ ചെക്ഡാം കാണാൻ സാധിക്കും. പക്ഷെ അതിൽ ഇറങ്ങാനോ കുളിക്കാനോ പാടില്ല. കർശനമായ നിരോധനം ഏർപെടുത്തിയിട്ടുണ്ട്. പറകെട്ടുകളെ തലോടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഏറെ ആനന്ദകരമായ അനുഭൂതി നൽകുന്നുണ്ട്.

കാടുകളെ തലോടിയുള്ള യാത്രയാണ് പിന്നീട് കൊടികുത്തിമലയുടെ ഉച്ചിയിലേക്കുള്ളത്. ഫോറസ്റ്റ് വാഹനങ്ങൾ പോകാനുള്ള വഴി തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ വഴിയിൽ അധികം തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. പോകുന്ന വഴിയിൽ തന്നെ പച്ചപ്പ് നിറഞ്ഞ മലനിരകളുടെ കാഴ്ച നൽകുന്ന ഇടങ്ങൾ പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. യാത്രകളിൽ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പരമാവധി പ്രകൃതികളിൽ വലിച്ചെറിയാതിരിക്കുക. ഫോറസ്റ്റ് തന്നെ നിർമിച്ചുവെച്ചിരിക്കുന്ന വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക.

പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് കൊടികുത്തിമല. മലപ്പുറം താഴെക്കോഡ് പഞ്ചായത്തിലാണ് കൊടികുത്തിമല സ്ഥിതിചെയ്യുന്നത്.ബ്രിട്ടീഷുകാർ മലബാർ കീഴടക്കിയപ്പോൾ അവരുടെ കൊടി നാട്ടപെട്ടത് കൊണ്ടാണ് കൊടികുത്തിമല എന്നു നാമം ലഭിച്ചതെന്നും കേൾവിയുണ്ട്. പോകുന്നവഴിയിൽ തന്നെ ഫോറസ്റ്റ്കാരുടെ ഓഫീസുകൾ മുള പോലുള്ളത് കൊണ്ട് മനോഹരമായി ചെറുകുടിൽ പോലെ നിർമിച്ചത് കാണാൻ സാധിക്കും. നൃത്തം ചെയ്യുന്ന പച്ചപുൽത്തകിടിലൂടെയുള്ള യാത്ര ഏറെ ആനന്ദം കൊള്ളിക്കുന്നതാണ്.

മലയുടെ ഉച്ചിയിൽ എത്തിയാൽ ഒരു ഗോപുരം കാണാൻ സാധിക്കും. അതിൽ കയറി താഴേക്ക് നോക്കിയാൽ കൊടികുത്തിമലയുടെ നാലുവശങ്ങളും പച്ചപ്പിൽ നിർത്തമാടുന്നത് കാണാം. ഗോപുരത്തിന്റെ മുകളിൽ കയറിയാൽ കാറ്റിന്റെ സമ്മർദ്ദം കൂടുതൽ അനുഭവപ്പെടുന്നതായികാണാം. ഒരാൾപൊക്കത്തിലാണ് പുല്ലുകൾ മലമുകളിൽ ആടിയുലഞ്ഞു നിൽക്കുന്നത്.
