ധാരാവിയിലെ യഥാർത്ഥ കാഴ്ചകൾ

ധാരാവി എന്നും ജനങളുടെ പേടി സ്വപ്നവും കൗതുകകരമായ പല സന്ദർഭങ്ങൾക്കും വേദി അരങ്ങേറിയ ഒരിടമാണ് ധാരാവി. ധാരാവിയെ കൂടുതൽ തൊട്ടറിയുന്നത് ദാദർ എന്ന പ്രദേശത്തെ എത്തിച്ചേരുമ്പോഴാണ്. അത്പോലെ മഹാലക്ഷ്മി,ഹങ്കർ,സയൺ എന്നിവിടങ്ങളിലാണ് യഥാർത്ഥ ധാരാവിയുടെ അവസ്ഥകളെ തൊട്ടറിയാൻ സാധിക്കുകയുള്ളു. പഴമയാർന്ന കെട്ടിടങ്ങളും തിരക്കുള്ള പട്ടണവും ചേരിയും നിറഞ്ഞതാണ്. പഴമകൾ നിറഞ്ഞ കെട്ടിടങ്ങളിൽ തന്നെയാണ് കുടുംബങ്ങളും സ്ഥാപങ്ങളും ഉൾക്കൊള്ളുന്നത്.

മാർക്കറ്റ് കണ്ടാൽ തന്നെ ഗോപുരം പോലെ തോന്നിക്കുന്ന കെട്ടിടങ്ങൾ ഉണ്ട്. ക്ളാഫോർഡ് അതിനു ഉത്തമഉദാഹരണമാണ്. ബ്രീട്ടീഷുകാരുടെ നിർമിതികൾ തന്നെയാണ് പല മന്ദിരങ്ങളും. മാത്രവുമല്ല ഇന്ത്യയിൽ ആദ്യമായി വൈധ്യുതി വിളക്ക് തെളിഞ്ഞ ചന്ത കൂടിയായിരുന്നു ക്ലഫോർഡ്. ഇന്ന് അതിനു ചുറ്റും മാർക്കറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. തിരക്കിനിടയിൽ ഉന്തുവണ്ടിയിലായും നടന്നും കച്ചവടം ചെയ്യുന്നതായി കാണാം. മറ്റുചിലർ സാമഗ്രികൾ നിർത്തിവെച് കച്ചവടം ചെയ്യുന്നവരുമുണ്ട്.

എല്ലാവക വസ്തുക്കളും ക്ലിഫോർഡ് മാർക്കറ്റിൽ കാണാൻ സാധിക്കും. ഏറ്റവും ആകര്ഷണീയമായത് ജെ ജെ ഫ്ലൈ ഓവറാണ്. തിരക്കുള്ള യാത്രകളിൽ നിന്ന് രക്ഷ നേടാൻ നിർമിച്ച ഫ്ലൈ ഓവറാണ് പക്ഷെ ഇപ്പോഴും തിരക്കിന് കുറവില്ല. അടുത്ത് താമസിക്കുന്നവർ അല്ലെങ്കിൽ ചന്തയിലുള്ള ചെറിയ വാക്കുതർക്കങ്ങൾ ചിലപ്പോൾ വലിയ കലാപത്തിലേക്ക് നയിക്കാറുണ്ട്. ബാബരി മസ്ജിദ് തകർന്നതിനു ഭാഗമായി 900 പേരാണ് ധാരാവിയിൽ തന്നെ കൊല്ലപ്പെട്ടത്. അതിൽ അധികവും മുസ്‌ലിംകളായിരുന്നു.

ഇവിടെ ചെറിയ രൂപത്തിലുമുള്ള കലാപങ്ങൾ നിത്യസംഭവങ്ങളായി മാറുകയാണ്. ഇന്നും ധാരാവിയിൽ പല ദുരൂഹതയും പതുങ്ങിയിരിക്കുകയാണ്. പല അധോലോക സംഘങ്ങളും മാർക്കറ്റിൽ പിരിവു നടത്തിയും അനീതിപരമയുമാണ് ധാരാവിയെ അടക്കിവാണിരുന്നത്. ഒരുകാലത്തു ദാവൂദ് സംഘങ്ങളുടയും ചോട്ടാരാജന്റെയും തട്ടകവും ചോരകളവുമായിരുന്നു ധാരാവി. സാധാരണ ജനങ്ങളെ ബാധിക്കുന്ന രൂപത്തിലുള്ള അധോലോക സംഘങ്ങൾ നിലവിൽ ഇല്ല.

 

തിരക്കുകൾ ഒഴിവാക്കുന്ന സ്കൈ വാക്കുകളും മുംബൈ നഗരത്തിൽ കാണാം. തല ഉയർത്തിനിൽക്കുന്ന കെട്ടിട സമുച്ഛയങ്ങളോടൊപ്പം തിരക്കുള്ള വളരെ വൃത്തിഹീനമായ ചേരിപ്രദേശവും ധാരാവിക്ക് സ്വന്തമാണ്. മുംബൈ ജനസംഖ്യയിലെ അധികവും ധാരാവിയിലാണ്. സമ്പന്നരെക്കാൾ കൂടുതൽ പാവപെട്ടവരാണ് കൂടുതൽ.ഇടുങ്ങിയ വഴികളും ചെറിയ പൊത്ത് പോലെ തോന്നിക്കുന്ന വീട്ടിൽ താമസിക്കുന്നവരുമാണ് ധാരാവിലെ ചേരി പ്രദേശത്തെ കാഴ്ച