പച്ചപ്പിനിടയിലെ സായിപ്പിന്റെ പ്രേത ബംഗ്ലാവ്

തലസ്ഥാനത്തെ ബോണക്കാട് ഹൈറേഞ്ചിനെ കുറിച്ച് ചോദിച്ചാൽ ആരായാലും ഒന്ന് പേടിച്ചുപോകുന്ന അവസ്ഥയാണ്. പച്ചപ്പുകളും അത്പോലെ തേയിലതോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണ് ബോണക്കാട്. എന്നാൽ രാത്രികാലങ്ങളിൽ പോകാൻ ഭയക്കുന്ന ഒരു പ്രദേശമാണ് ബോണക്കാട്. കാരണം ഒന്നുമാത്രമാണ് ജി ബി 25 ബംഗ്ലാവ്. തിരുവനതപുരം വിതുര എന്ന പ്രദേശത്ത് നിന്ന് 19 km സഞ്ചരിക്കാനുണ്ട് ബോണക്കാടിന്റെ സൗന്ദര്യം തൊട്ടറിയാൻ. അവിടത്തേക്ക് എത്തിച്ചേരാനുള്ള ഏകമാർഗം ആനവണ്ടി തന്നെയാണ്.

സ്വാകാര്യവാഹനങ്ങൾ ബോണക്കാടിലേക്ക് കടത്തിവിടില്ല. ആകെ മൂന്നു അനവണ്ടികളാണ് ബോണക്കാടിലേക്ക് സർവീസ് നടത്തുന്നത്. രാവിലെ അഞ്ചുമണിക്കും ശേഷം 8:45 നുമാണ് തിരുവന്തപുരത്തു നിന്ന് ആനവണ്ടികൾ എടുക്കുന്നത്. പിന്നീടു വൈകുന്നേരം നാലുമണിക്കുമാണ് ആനവണ്ടി ബോണക്കാടിലേക്ക് പോകുന്നത്. കൂടുതൽ ആകർഷിപ്പുക്കുന്ന കാഴ്ച എന്നത് പഴകിദ്രവിച്ച തേയില ഫാക്ടറിയാണ്. കാടിനിടയിലൂടെയുള്ള യാത്ര കൂടുതൽ അനുഭൂതി സമ്മാനിക്കുന്നുണ്ട്.

ഭക്ഷണം വെള്ളം പോലുള്ളത് എടുക്കാൻ മറക്കരുത്. യാത്രയുടെ അവസാനംലക്ഷ്യത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ഉചിതം ഭക്ഷണ പാനീയങ്ങൾ കരുതുന്നതാണ്. ഒരുകാലത്തു തേയില തോട്ടങ്ങൾ കൊണ്ട് സമൃദ്ധമാക്കിയത് മുബൈയിലുള്ള മഹാവീരൻ എന്നിവരുടെ കമ്പനിയുടെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് ബോണക്കാട് വിട്ടെറിഞ്ഞു തന്റെ കമ്പനിയുമായി വേറെ എവിടടെയോ ചേക്കേറി. എന്നാലും ബോണക്കാട് എന്ന് കേൾക്കുമ്പോൾ കൂടുതൽ കൗതുകം തോന്നിക്കുന്നത് ബംഗ്ലാവാണു. 1951ലാണ് ബംഗ്ലാവ് പണികഴിപ്പിച്ചത്.

ഇപ്പോൾ ഏകദേശം എഴുപത് വർഷത്തോളമുള്ള പഴക്കം ബംഗ്ലാവിനുണ്ട്. കരിങ്കല്ലുകൾ കൊണ്ടാണ് ബംഗ്ലാവിന്റെ ഭിത്തിയുടെ നിർമാണം. കാലപ്പഴക്കം ഉണ്ടെങ്കിലും ഇപ്പോഴും ബംഗ്ലാവിന്റെ ഭിത്തികൾ വളരെ ദൃഢമാണ്. അഗസ്ത്യർ മലനിരകൾക്കിടയിലാണ് ബോണക്കാട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്തു ലണ്ടനിൽ നിന്ന് ബോണക്കാടിലേക്ക് വന്ന സായിപ്പ് പച്ചപ്പുകളുടെ ഇടയിൽ മനോഹരമായ ബംഗ്ലാവ് പണിയുകയും സന്തുഷ്ടമായ ജീവിതം നയിച്ച് കൊണ്ടിരിക്കുമ്പോഴാണ് തനറെ പതിമൂന്നു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.

തുടർന്ന് അവിടെ നിന്ന് സായിപ്പ് ലണ്ടനിലേക്ക് മടങ്ങുകയും ചെയ്തു ഇപ്പോൾ ആൾതാമസമില്ലാതെ ജീവച്ഛവമായി കിടക്കുയാണ് ബംഗ്ലാവ്. രാത്രി കാലങ്ങളിൽ കരച്ചിലുകളുടെയും ജനാലകൾ അടക്കുന്നതിന്റെ ശബ്തങ്ങളും കേൾക്കാം എന്നാണ് കേട്ട്കേൾവി. ഇപ്പോഴും പല ദുരൂഹതകളും ഒളിഞ്ഞു കിടക്കുന്ന ബംഗ്ലാവ് തന്നെയാണ് ബോണക്കാഡ്. പലപ്പോഴും സത്യമറിയാൻ ഒരുപാടു സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്.