വയനാട്ടിലെ ചെമ്പ്ര കൊടുമുടിയെ കൂടുതൽ ആകർഷിപ്പിക്കുന്നത് ഹൃദയ ആകൃതിയിലായി കുന്നിൻ മുകളിലുള്ള തടാകമാണ്. പച്ചപ്പുകളുടെ ഇടയിൽ സ്നേഹത്തിന്റെ മന്ത്രങ്ങൾ വയനാട്ടിലെ ചെമ്പ്ര കൊടുമുടി സഞ്ചാരികൾക്ക് നൽകുന്നു. മേപ്പാടി ഗ്രാമത്തിന്റെ കുശലം പറഞ്ഞുനിൽക്കുന്ന കുന്നിൻചരുവാണു ചെമ്പ്ര കൊടുമുടി. വനം വകുപ്പ് സഞ്ചാരികൾക്ക് വേണ്ടി വഴികാട്ടിയായി മുന്നിൽ തന്നെ കാണും. വയനാട്ടിലെ ഉയരം കൂടിയ കൊടുമുടി ചെമ്പ്രക്ക് സ്വന്തമാണ്.

പച്ചപ്പ് നിറഞ്ഞ മലഞ്ചെരുവിലൂടെയുള്ള യാത്ര ക്ഷീണത്തെ ഒഴിവാക്കുന്നതാണ്. കല്പറ്റയിൽ നിന്നു 8 km അകലെ മേപ്പാടി നഗരത്തിനോട് ചേർന്ന് നിൽക്കുന്ന ചെമ്പ്ര 6900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പക്കൽ നിന്ന് ടൂർ ഗൈഡും സഞ്ചാരികളുടെ കൂടെ ഉണ്ടാകും. അത്പോലെ ട്രെക്കിങ്ങ് നടത്തുന്നതിന് മുമ്പ് ടൂറിസം വകുപ്പിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമാണ്. ഹൃദയസരസ്സ് എന്ന ഈ തടാകം ഇതുവരെ വറ്റിയിട്ടില്ല എന്നാണ് അറിവ്.
ചെമ്പ്ര കൊടുമുടിയുടെ മുകൾ ഭാഗത്തു എത്തിയാൽ വയനാടിൻറെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന ട്രെക്കിങ്ങ് അനുഭവമാണ് ചെമ്പ്ര കൊടുമുടി നൽകുന്നത്. പുൽമേടുകളും ഹൃദയ തടാകവും തേയിലതോട്ടങ്ങളും അങ്ങനെ കിടക്കുന്നു കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങ് അനുഭവങ്ങൾ. മേപ്പാടി എന്നാണ് പെരുവരാണ് തന്നെ ഒരു കഥയുണ്ട്. തേയില തോട്ടങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു മേപ്പടിയും കിടക്കുന്ന ചെമ്പ്ര കൊടുമുടിയും.

മേപ്പടിയിലുള്ള മുതലാളിമാർ തൊഴിലകൾക്ക് പാടികൾ എന്ന നാമനിർദ്ദേശം നൽകിയ സ്ഥലം കൃഷി ചെയ്യാൻ നല്കുമായിരുന്നു പിന്നീട മേലേപാടി എന്നിങ്ങനെ പേരുകൾ അവസാനം മേപ്പാടി എന്ന് പേരിലേക്ക് എത്തിച്ചേരുന്ന കഥയാണ് കൂടുതലായും കേൾക്കുന്നത്. അത്പോലെ കാന്തൻപാറ സൂചിപ്പാറ എന്നിങ്ങനെ അനവധിയാണ് മേപ്പടിയോടു ചേർന്ന് കിടക്കുന്ന സഞ്ചാരികൾക്ക് ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകൾ. സാഹസികമായ ട്രെക്കിങ്ങ് ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയം നൽകുന്നതാണ് ചെമ്പ്ര കൊടുമുടി.

മേപ്പാടി എന്നാൽ വയനാടിന്റെ മറ്റൊരു സ്വർഗം തന്നെയാണ്. മേപ്പടിയിലെ ഏറ്റവും കൂടുതലായി വരുമാനം നൽകുന്ന കൃഷി തേയില കൃഷി ആയതിനാൽ മേപ്പടിയുടെ തുടക്കം മുതൽ ഒടുക്കം വരെ തേയിലകളും അതിന്റെ ഓരം തട്ടി നിന്ന് ജോലി ചെയ്യുന്ന മേപ്പടിയുടെ ഗ്രാമവാസികളെയും കാണാൻ സാധിക്കുന്നതാണ്. AVT പോലുള്ള വലിയ കമ്പനിയുടെ ചായത്തോട്ടങ്ങളും കാണാൻ സാധിക്കുന്നതാണ്. ചെമ്പ്രയിലേക്കുള്ള പോകുന്ന വഴി തന്നെ വളരെ കൗതുകം നിറഞ്ഞതാണ്. 850 രൂപ നൽകിയാണ് ട്രെക്കിങ്ങ് പാസ്സ് ലഭിക്കുന്നത്. സന്ദർശനം ആണെങ്കിൽ രാവിലെ ഏഴുമണി മുതൽ വൈകുന്നേരം നാലു നാലു മാണി വരെയാണ് ട്രെക്കിങ്ങ് ആണെങ്കിൽ ഉച്ചക്ക് 12 മണി വരെ മാത്രം.
