അതിര്‍ത്തി പങ്കിടുന്ന ദൗക്കിയിലെ കണ്ണാടി വെള്ളം

മേഘാലയിലെ ദൗക്കി സഞ്ചാരികളെ എന്നും മനം കവർന്നെടുക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. ദൗക്കിയിലെ ഭക്ഷണരീതി വളരെ കൗതുകം നിറഞ്ഞതാണ്. കേരളീയരുടെ പ്രിയ ഭക്ഷണമായ ചോറും മീൻകറിയും തന്നെയാണ് ദൗക്കയിൽ വസിക്കുന്നവരുടെയും ഇഷ്ടവിഭവം. പ്രഭാതങ്ങളിൽ വരെ ചോറ് കഴിക്കുന്നതായി കാണാൻ സാധിക്കും. മേഘാലയിലെ വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലാണ് ദൗക്കി എന്ന മനോഹരമായ പ്രദേശം അധിവസിക്കുന്നത്.

മാത്രമല്ല ഇന്ത്യയും ബംഗ്ലദേശും റോഡ് മാർഗം ബന്ധിപ്പിക്കുന്ന പ്രദേശം കൂടിയാണ് ദൗക്കി. കൽക്കരി മുതലായ ചരക്കുകൾ ലോറികളിലായി ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നുണ്ട്. പ്രഭാതത്തിന്റെ തുടക്കത്തിൽ തന്നെ കച്ചവടത്തിന് വേണ്ടി ദൗക്കി നഗരത്തിൽ വന്നിരിക്കുന്ന സ്ത്രീകളെ കാണാൻ സാധിക്കും. ദൗക്കി പുഴയിലെ തോണിയാത്രയാണ് ഈ നഗരത്തിലെ കൂടുതൽ ആകർഷിപ്പിക്കുന്നത്. ഉംഗോട്ട് എന്ന് ഇംഗ്ലീഷിൽ വായിക്കുമെങ്കിലും പ്രാദേശികർ ഉച്ചരിക്കുന്നത് ഉമ്മൻ നദി എന്നാണ്.

പ്രഭാതസമയങ്ങളിലാണ് നദീതീരത്തിലുള്ള തിരക്ക് അനുഭവപ്പെടാത്ത സമയം അല്ലാത്ത അവസരങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നദിയുടെ മഹിമയെ വിളിച്ചോതുന്നുണ്ട്. കിഴക്കൻ ഖാസി ഹിൽസിൽ നിന്നാണ് ഉമ്മൻ നദിയുടെ ഉത്ഭവമെങ്കിൽ ഒഴുകിയടുക്കുന്നത് ബംഗ്ലാദേശിന്റെ ഹൃദയഭാഗത്തേക്കാണ്. മാത്രവുമല്ല ഇന്ത്യയിൽ തന്നെ തെളിമയോടെ ഒഴുക്കുന്ന നദികളിൽ എണ്ണപ്പെടുന്നവയാണ് ഉമ്മൻ നദി. നദിയുടെ ഓരങ്ങൾ പാറക്കെട്ടുകളും അതിന്റെ മുകളിൽ പൂത്തുലഞ്ഞുനിൽക്കുന്ന കാടുകളും നദിയെ കൂടുതൽ ഭംഗി കൂട്ടുന്നു.

നദിയുടെ തീരത്ത് ചെറുതോണികൾ കൂട്ടമായി കിടക്കുന്നത് കാണാനും നല്ല ഭംഗിയാണ്. അത്പോലെ അതിലിരുന്ന് മീൻപിടിക്കുന്നവരെയും കാണാൻസാധിക്കും. തോണിയിൽ യാത്രചെയ്യുമ്പോൾ നദിയുടെ കുറുകെ ബ്രിഡ്ജ് കാണാം. 1932 ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണ് ദൗക്കി ഹാങ്ങിങ് ബ്രിഡ്‌ജ്. വീതി കുറവായതിനാൽ ഒരു സമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനം സഞ്ചരിക്കുകയുള്ളു. വളരെ ശാന്തമായി ഒഴുകുന്ന നദിയാണ് ദൗക്കി. ദൗക്കിയുടെ ചില തീരങ്ങൾ നല്ല വെളുത്ത ഉരുളൻ കല്ലുകളാൽ തീരങ്ങളെ സമൃദ്ധമാക്കുന്നു.

കണ്ണാടിപോലെ ഒഴുന്ന വെള്ളവും തീരത്തെ വെളുത്ത ഉരുളൻ കല്ലുകളും തിങ്ങിയ കാടുപോലുള്ള കുന്നുകളും അങ്ങനെ സഞ്ചാരികളെ ആകര്ഷിപ്പുക്കുന്ന എല്ലാ നുറുക്ക് വിദ്യകളും ദൗക്കി ഒരുക്കിവെച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ വെള്ളത്തിൽ ഇറങ്ങിയുള്ള നീരാട്ട് സഞ്ചാരികളുടെ യാത്രാക്ഷീണം മാറ്റുന്നതാണ്. നല്ല ആഴമുള്ള നദിയാണ് അതിനാൽ അധികം ആഴം ഇല്ലാത്ത ഇടം നോക്കി ഇറങ്ങാൻ ശ്രമിക്കുക. അതിലേറെ കൗതുകകരമെന്നത് ദൗക്കിയിലെ തീരത്തുള്ള നാട്ടപ്പെട്ട കറുത്ത ബോർഡിൻറെ രണ്ടുവശങ്ങളും ഇന്ത്യയും ബംഗ്ലാദേശുമാണ്. ഇതിനു സീറോ ഡിഗ്രി ബോർഡർ എന്നാണ് അറിയപ്പെടുക.