നിരവധി അവസരങ്ങളിൽ യാത്രയിലും ഹണിമൂണിനുമായി വയനാട് സന്ദർശിക്കുന്നവരാണ്. എന്നാൽ മതിയായ നിരക്കിൽ പലപ്പോഴും വയനാട് സ്റ്റേ ചെയ്യാൻ സാധിക്കാതെ വരുന്ന അവസരമാണ് കൂടുതലും. എന്നാൽ അനുയോജ്യമായ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു റിസോർട്ടിനെ കുറിചു അറിവുണ്ടോ!അതിമനോഹരമായ പച്ചപ്പിൻറെ ഇടയിൽ ഇടതൂർന്ന മരങ്ങൾക്കിടയിൽ പ്രകൃതിയിൽ ഒരുക്കിവച്ചിരിക്കുന്ന മനോഹരമായ ഒരു അഡ്വഞ്ചർ ക്യാമ്പ് ആണ് കാർലാട് ലേക്ക്, ഗവൺമെൻറ് ഒരു പ്രൈവറ്റ് കമ്പനിക്ക് ലീസിന് നൽകി പ്രവർത്തിപ്പിക്കുന്ന ഒരു മനോഹരമായ ഒരു റിസോർട്ടാണ് കാർലാട്.
ബോട്ടിങ്, കുട്ടികൾക്ക് കളിക്കാൻ വേണ്ടിയുള്ള ചിൽഡ്രൻസ് പാർക്കുകൾ, പ്രണയിനികൾക്ക് ഒത്തുചേരാനും റിസോർട്ടിലെ ടെന്റുകളിൽ താമസിച്ചുകൊണ്ട് തന്നെ ഇവിടെയുള്ള ആക്ടിവിറ്റികളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഈ റിസോർട് ഒരുക്കിയിരിക്കുന്നത്. പെഡൽ ബോട്ടിംഗ് മുതൽ മുള കൊണ്ടുള്ള ചങ്ങാടങ്ങൾ വരെയുള്ള നിരവധി ബോട്ടിംഗ് സജ്ജീകരണങ്ങളാണ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്. റിസോർട്ടിലെ കല്ലുപാകിയ നടപ്പാതയിലൂടെ നടന്നുപോകുമ്പോൾ തന്നെ മനോഹരമായ ടെന്റുകൾ തടാകത്തിന് അഭിമുഖമായി നിൽക്കുന്നത് കാണാൻ സാധിക്കും.
അതിനാൽ രാവിലെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഉള്ള തടാകത്തിന്റെ ദൃശ്യങ്ങൾ ടെന്റുകളിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ആസ്വദിക്കാൻ സാധിക്കും. ഏകദേശം പത്തോളം ടെന്റുകളാണ് ഈ റിസോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. കേവലം 1400 രൂപ നിരക്കിലാണ് ടെന്റുകളുടെ വാടക നിശ്ചയിച്ചിരിക്കുന്നത്. പെർ ഹെഡ് 750 രൂപ നിരക്കിലും അതുപോലെ കപ്പിൾസ് 1500 രൂപ നിരക്കിലുമാണ് ഫുഡ് ഉൾപ്പെടെ ഈ റിസോർട്ട് നൽകുന്നത്. റിസോർട്ടിലേക്ക് ഒറ്റയ്ക്ക് വരുന്നതിനേക്കാൾ കൂട്ടുകാരുമൊത്ത് ആർത്ത് ഉല്ലസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്.
അതുപോലെ ഈ റിസോർട്ടിലെ മറ്റൊരു പ്രത്യേകതയാണ് മഡ് ഹൗസ്. ഒരു ഫാമിലിക്ക് ഏകദേശം 2500 രൂപ നിരക്കിലാണ് മഡ് ഹൗസ് സ്റ്റേ ഇവിടെ നൽകുന്നത്. റിസോർട്ടിന് ചേർന്നിരിക്കുന്ന മറ്റൊരു സ്പോട്ടാണ് ബാണാസുര ഡാം. ഏകദേശം ഒൻപത് പത്തു മണിയാകുമ്പോൾ അഡ്വഞ്ചർ ആക്ടിവിറ്റിസുകൾ റിസോർട്ടിൽ സജീവമാകുന്നത്. ആധുനിക സജ്ജീകരണത്തിലും ഒരുക്കിയിരിക്കുന്ന നിരവധി ടെന്റുകൾ ഇവിടെ കാണാൻ സാധിക്കുന്നത്. പടിഞ്ഞാറത്തറയിൽ നിന്നാണ് ഈ റിസോർട്ടിലേക്കുള്ള പാതയിലേക്ക് നീങ്ങുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.
