പുരാണകഥകളിൽ മാത്രം കേട്ടുകേൾവിയുള്ള പാതാള ലോകം ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. അതെ ഇന്ത്യയിലെ മധ്യപ്രദേശിലെ 3000 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പിന്റെ ഭംഗി ആവോളം ആസ്വദിക്കുന്ന ഇടമാണ് പാതാൾകോട്ട്. സൂര്യവെളിച്ചം അധികമൊന്നും എത്തിച്ചേരാത്ത ഓറഞ്ചു കൃഷിക്ക് ഏറെ പേരുകേട്ട ഇടമാണ് മധ്യപ്രദേശിലെ ചിദ്ധ്വാരയിലാണ് വനനിബിഢമായ പാതാൾകോട്ട് സ്ഥിതിചെയ്യുന്നത്.

ഏറെ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ പാതാൾകോട്ടിലേക്ക് സഞ്ചരിക്കണമെങ്കിൽ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. ഏറെ കേൾവികേട്ട സത്പുര പർവ്വതനിരകളുടെ ഭാഗമാണ് പാതാൾകോട്ട്. ഏകദേശം 21 ഗ്രാമങ്ങളുള്ള പാതാൾകോട്ടിൽ ആകെ താമസമുള്ളത് കേവലം 12 ഗ്രാമമാണ് മാത്രമാണ്. ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗവും കുടിലുകളിൽ വസിക്കുന്ന ഗോണ്ട് ആദിവാസി ഗോത്രവിഭാഗക്കാരാണ്.
ഈ ഗ്രാമങ്ങൾക്ക് ഏറെ ഭംഗി നൽകുന്നത് ഇരുട്ട് മൂടി കിടക്കുന്ന വനം തന്നെയാണ്. സർക്കാർ കണക്ക് പ്രകാരം 7000 ആളുകളാണ് പന്ത്രണ്ടു ഗ്രാമങ്ങളിലായി താമസിക്കുന്നത്. എന്നാൽ കുറച്ചാളുകൾ മലമുകളിൽ താമസമാക്കിയവരുമുണ്ട്. ഈ ഗ്രാമങ്ങളിലെ ഗോത്രവിഭാഗക്കാർ പുരാണങ്ങളിൽ പറയുന്ന പാതാളം ഇവിടെയാണെന്നു വിശ്വസിക്കുന്നവരാണ്. പാതാളത്തിലേക്ക് ഹനുമാൻ പ്രവേശിച്ചത് ഇതുവഴിയാണെന്നും അതുപോലെ നരകവാതിലിന്റെ കാവൽക്കാരാണെന്നുമാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.

വനങ്ങളോട് ഇണങ്ങിച്ചേർന്ന ഈ ഗ്രാമം ഭക്ഷണം, ഔഷധങ്ങൾ എന്നിങ്ങനെ എല്ലാം നിബിഡമായ വനത്തിൽ നിന്നാണ് ഗ്രാമവാസികൾ ശേഖരിച്ചിരുന്നത്. കോവിഡ് എത്തിച്ചേരാത്ത അപൂർവ ഇന്ത്യൻ ഗ്രാമങ്ങളിൽ പാതാൾകോട്ട് എണ്ണപ്പെടുന്നുണ്ട്. പാതാൾകോട്ടുകാർ അധികമൊന്നും പുറം ലോകവുമായി ബന്ധപെടാറില്ല. ഉപ്പു പോലുള്ള വസ്തുക്കൾക്ക് മാത്രമാണ് പുറത്തുകടക്കാറുള്ളു. കേവലം ഒരു കയർ മാത്രമാണ് പുറം ലോകവുമായി എത്തിച്ചേരാനുള്ള ഏകമാർഗം. നിലവിൽ സർക്കാർ ചെറിയൊരു പാലവും നിർമിച്ചിട്ടുണ്ട്.
