വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് അനുഗ്രഹിച്ച മറവാന്തെ ബീച്ച്

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്ന കർണാടകയിലെ കടൽ തീരമാണ് മറവാന്തെ ബീച്ച്. ആസ്വദിച്ചു നീന്താനും അതുപോലെ സ്‌നോര്‍ക്കലിംഗും സ്‌കൂബി ഡൈവിംഗും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ആഞ്ഞടിക്കുന്ന തിരമാലകൾ ഇല്ലാത്തതിനാൽ കുടുംബമൊത്ത് ആർത്തുല്ലസിക്കാനായി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന കടൽ തീരമാണ്. ഉടുപ്പി ടൗണിൽ നിന്നും 55 കിലോമീറ്റർ യാത്ര ചെയ്താൽ മറവാന്തെ ബീച്ചിലേക്ക് എത്തിച്ചേരാൻ സാധിക്കും.

മറവാന്തെ ബീച്ചിനെ മനോഹരമാകുന്നത് പശ്ചാത്തലഭംഗി നൽകുന്ന കൊടജാധ്രി കുന്നുകളും അതുപോലെ ഒരു ഭാഗത്തൂടെ ഒഴുകി വരുന്ന സൗപർണിക നദി അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന കാഴ്ചയുമാണ് ഏറെ കൗതുകമുണർത്തുന്നതാണ്. സഞ്ചാരികളുടെ പ്രധാന അവധിക്കാല വിനോദകേന്ദ്രം കൂടിയാണ് മറവാന്തെ ബീച്ച്. ബീച്ചിനോട് ചേർന്ന് കിടക്കുന്ന റോഡ് യാത്രികർക്ക് ഏറെ കുളിർമ നല്കുന്നതാണ് അതുപോലെ നീണ്ടു നിവർന്നു കിടക്കുന്ന ബീച്ചിനു കന്യാബീച് എന്നും അറിയപ്പെടുന്നു.

പ്രദേശവാസികളുടെ പ്രധാന സായാഹ്ന സഞ്ചാര പാത കൂടിയാണ് മറവാന്തെ ബീച്ച് റോഡ്. സൗപർണിക നദിയുടെ തീരാത്ത തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്ഷേത്രവും കാണാൻ സാധിക്കും. മാർച്ച് മുതൽ ആഗസ്ത് മാസങ്ങളിലെ ഇടവേളകളിലാണ് ഇവിടുത്തേക്കുള്ള യാത്ര ഏറെ അനിയോജ്യം. ബീച്ചും ഹൈവേയും തമ്മിൽ കേവലം നൂറ് മീറ്റർ അകലം മാത്രമാണുള്ളത്. മറവാന്തെയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുന്താപുരം, കോടീബീച്ച്, ഒട്ടിനാനെ എന്നീ കേന്ദ്രങ്ങളും പോകാൻ മറക്കരുത്.

സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്ന വിനോദങ്ങളാൽ സമൃദ്ധമാണ് മറവാന്തെ ബീച്ച്. കൃഷി തന്നെയാണ് മറവാന്തെ ജീവനക്കാരുടെ പ്രധാന തൊഴിൽ. തെങ്ങ്, നെല്ല്, സവാള കൃഷി എന്നിങ്ങനെയാണ് ഇവിടുത്തുകാരുടെ പ്രധാന കൃഷി. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കുന്ദാപുർ ടൗണിന്റെ സമീപമാണ് മറവാന്തെ ബീച്ച് സ്ഥിതി ചെയുന്നത്. കുടുംബമൊത്ത് യാത്ര ചെയ്യാനുതകുന്ന ഏറ്റവും അനിയോജ്യമായ ഇടം കൂടിയാണ് മറവാന്തെ ബീച്ച്.

Leave a Reply