കപ്പൽ Houston തുറമുഖത്ത് എത്തിയപ്പോൾ 4 ദിവസം ഇവിടെ Loading ഉണ്ടെന്നറിഞ്ഞു. Shoreleave Plan ചെയ്യുമ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. തീർച്ചയായും ഇത്തവണ NASA Space Centre കാണണം എന്നു കരുതിയിരുന്നു.കഴിഞ്ഞ 2 തവണ വന്നപ്പോഴും അതിനുള്ള ഭാഗ്യം ലഭിച്ചില്ല.2 ദിവസം കഴിഞ്ഞ് 3-ാമത്തെ ദിവസമാണ് എനിക്ക് പുറത്ത് പോകാൻ കഴിഞ്ഞത്.( ഞങ്ങൾ 28നാവികരുണ്ട് കപ്പലിൽ.വിവിധ ടീമുകളായി Port -operations തടസ്സപ്പെടാതെ shoreleave പോകുന്നതാണ് പതിവ്.50%. Staff കപ്പലിൽ എപ്പോഴും ഉണ്ടാകും.)
അങ്ങിനെ 3-ാം ദിവസം ഞങ്ങൾ 5 പേരുള്ള ഒരു ടീം കാത്ത് നേരത്തെ 9 മണിക്ക് കപ്പലിൽ നിന്നും പുറത്തിറങ്ങി.( കടലിലെ തുടർച്ചയായ 90 ദിവസങ്ങൾക്കു
വിരാമം. അതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു കാണാം.) Houston ഇൽ സ്ഥിരം വരുന്ന ഒരു Taxi ക്കാരൻ ഉണ്ട്. Louis ചേട്ടൻ.പുള്ളിയുടെ Rate ഇത്തിരി കൂടുതലാണെങ്കിലും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് സഹകരിക്കും. പിന്നെ പുള്ളിക്ക് കുറച്ചു സ്ഥലങ്ങളിൽ Discount Coupon ഉണ്ട്. അങ്ങനെ പോർട്ടിലെ Formalities ഒക്കെ കഴിഞ്ഞ് ഞങ്ങൾ Port-gate ൽ എത്തി. നമ്മടെ Louis ചേട്ടൻ വണ്ടിയുമായി കാത്തു
നിൽക്കുന്നുണ്ടായിരുന്നു. നല്ല ഒരു ഗുഡ് മോണിങ്ങ് ഒക്കെ കൊടുത്ത് Louis ചേട്ടനിൽ നിന്നും NA SA യിലെ Discount Couponമേടിച്ചു.5 USD ഒരു ടിക്കറ്റിൽ Discount 5 ടിക്കറ്റിനു 25 USD കുറവ്… !
കൃത്യം 40 മിനിട്ട് കൊണ്ട് ഞങ്ങളെ NASA യിൽ എത്തിച്ച് LOUIS ചേട്ടൻ പോയി. ഞങ്ങൾ ടിക്കറ്റെടുത്ത് 10 മണിക്ക് അകത്തു കയറി. Location MAP ഉം Guide ഉംഅവിടെ കിട്ടും അതു നോക്കി നമ്മുടെ ഇഷ്ടമനുസരിച്ച് എവിടെ വേണേലും കയറാം. ഒരു Centralised Control guidance ഇവിടെ ഇല്ല എവിടെ നിന്നു വേണേലും തുടങ്ങാം.
ഞങ്ങൾ ആദ്യം അവിടെയുള്ള Tram Tour ആണ് Select ചെയ്തത്.NASA യിൽ വന്നാൽ Tram Tour ഒരിക്കലും മിസ്സ് ചെയ്യരുത്. ( Miss ചെയ്താൽ നടന്ന് നടന്ന് നടുവൊടിയാം) 1600 Acre ആണ് NASAസ്ഥിതി ചെയ്യുന്നത്. Tramil കയറിയാൽ നല്ല രീതിയിൽ എല്ലാം കണ്ടു തിരിച്ചു പോരാം. ചാർജ്ജൊന്നും ഇല്ല.
പ്രധാനമായും NASA യിൽ കാണാനുള്ളത്
- TRAM Tour of NASA
- VEHICLE-Mockup – Facility
- SATURN -V – Rocket Park.
- Historical Mission Control
station നാസയെ കുറിച്ചറിയാതെ ഇവിടം സന്ദർശിച്ചാൽ ആസ്വദിക്കാനാകില്ല. അതു കൊണ്ട് NASA യെക്കുറിച്ച് കുറച്ചു വേണ്ടപ്പെട്ട കാര്യങ്ങൾ പറയാം.
അമേരിക്കയും റഷ്യയും തമ്മിൽ ബഹിരാകാശത്തെ മത്സരം ആരാദ്യം ‘ എന്ന രീതിയിൽ മുറുകിയിരുന്ന കാലം.1950 നും 1960 നും ഇടക്കുള്ള കാലഘട്ടം.
1958ൽ ആണ് പ്രസിഡണ്ട് Dwight D -Eisenhoverr NASA രൂപീകരിക്കുന്നത്. അന്നു മുതൽ അമേരിക്കയുടെ എല്ലാ ബഹിരാകാശ പദ്ധതികളും നയിച്ചത് നാസയായിരുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് -Apollo Moon Landing, Sky labspace Station, Space Shuttle തുടങ്ങിയവ.അങ്ങിനെ Non-Military Operations നു വേണ്ടി NASA യും മിലിട്ടറി ഓപ്പറേഷൻ സിനു വേണ്ടിAR PA യും സ്ഥാപിതമായി.
NASAഅഡ്മിനിസ്ട്രേറ്ററിനെ നോമിനേറ്റ് ചെയ്യുന്നത് USAപ്രസിഡണ്ടാണ്. അതും Us സെനറ്റിന്റെ അനുമതിയോടു കൂടി. ഭരണം മാറുന്നതിനനുസരിച്ച് ഈ അഡ്മിനിസ്ട്രേറ്റർമാരും മാറിയതാണ് NASA യുടെ ചരിത്രം. ഒപ്പം ഏറ്റെടുക്കുന്ന ദൗത്യങ്ങളും .അങ്ങനെ 1961 മുതൽ 1968 വരെ നാസ അഡ്മിനിസ്ട്രേറ്റർ ആയിരുന്നത് James.E .Webbആയിരുന്നു.
നിയമിച്ചത് പ്രസിഡണ്ട് ജോൺ എഫ് കെന്നഡി.ലക്ഷ്യം ഒന്ന് മാത്രം കെന്നഡിയുടെ സ്വപ്ന പദ്ധതിയായ ‘ചന്ദ്രനിൽ ഒരു മനുഷ്യനെ ഇറക്കുക ‘ എന്നത് 1970 നു മുമ്പ് നടത്തണം webbആണ് അപ്പോളോ മിഷനു വേണ്ടി Houston ഇൽ ഉള്ള Jhonson NASA Space Center ആരംഭിച്ചത്.ഒപ്പം FLORDA യിലെ Launching operations Centre ഉം.തുടർന്നു വന്ന പ്രസിഡണ്ട് Lyndon Jhonson നല്ല പിന്തുണയുമായി അപ്പോളോ
മിഷനെ മുന്നോട്ട് കൊണ്ടുപോയി.പക്ഷെwebb 1968ൽ വിരമിച്ചു. അപ്പോഴും ആ ഡ്രീം സാധ്യമായുണ്ടായിരുന്നില്ല. പകരം വന്ന Thomas Opaine നെ നിയമിച്ചത് പ്രസിഡണ്ട് നിക്സൺ ആയിരുന്നു.അങ്ങനെ 1969ൽ ആണ് നീൽ ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.ബഹിരാകാശത്തെറഷ്യയുടെ പോരാട്ടത്തെ മറികടന്ന് USA അധീശത്വം ഉറപ്പു വരുത്തിയത് 12 പേരെ ചന്ദ്രനിൽ
എത്തിച്ചാണ് 1969 മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ. അതിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകളാണ് ഇവിടം നിറയെ….. ഇത് ചരിത്രം.
1. TRAM TOUR OF NASA
ഇത് നാസ ജോൺസൺ സ്പേസ് സെന്ററിനെ അടുത്തറിയാനും ബഹിരാകാശ യാത്രയുടെ അരങ്ങിനപ്പുറത്തെ കാര്യങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനും ഉള്ള ഏറ്റവും നല്ല സൗകര്യമാണ്. 1600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നാസ അറിയപ്പെടുന്നത്Home of Mission Control എന്നാണ്. ഇവിടെ തന്നെയാണ് ബഹിരാകാശ യാത്രക്കുള്ള യാത്രികർ പരിശീലനം ചെയ്യുന്നതും.ഈ ട്രാം ടൂർ നമ്മളെ Rocket Park ലേക്കും കൊണ്ടു പോകും.അവിടെയാണ് 36 നില കെട്ടിടത്തിന്റെ ഉയരമുള്ള ഭീമൻ റോക്കറ്റ് ടATUR N – v സ്ഥാപിച്ചിരിക്കുന്നത്. ഒപ്പം മറ്റു റോക്കറ്റുകളും. ഓരോ ട്രാം ടൂറും ചുരുങ്ങിയത് ഒരു മണിക്കൂർ എടുക്കും.Guide കൂടെ വരും പിന്നെ ഓരോ Station ലും ഓഡിയോ വിവരണം ഉണ്ട്. വീണ്ടും ട്രാം ടൂർ പോകണമെങ്കിൽ എത്ര പ്രാവശ്യം വേണമെങ്കിലും പോകാം ആ ടിക്കറ്റിൽ തന്നെ .5 മണിക്ക് ഇവിടം അടക്കും. Last Tram Tour 3 മണിക്കാണ്.
- SATURN – V – at Rocket Park
Mighty and Massive – Saturn V -rocket ഇന്ന് ലോകത്തിലുള്ള റോക്കറ്റുകളിൽ വച്ച് ഏറ്റവും ഭാരം കൂടിയതും ശക്തിയേറിയതും ആയ റോക്കറ്റ് ആണ് ഇത്. അപ്പോളോ പ്രോഗ്രാമിനാണ് ഈ ആദ്യമായി ഉപയോഗിച്ചത് ലോകത്തിൽ ആകെ 3 Saturn vlocket മാത്രമെ പ്രദർശ്ശിപ്പിച്ചിട്ടുള്ളൂ NAടAJhonson center ഉള്ള ഈ റോക്കറ്റ് മാത്രമാണ് Fight certified Hardware യൂസ് ചെയ്തിട്ടുള്ളത് ബാക്കി 2 എണ്ണം പരിശീലനത്തിനു ടെസ്റ്റിങ്ങിനുമായി നീക്കിവച്ചിരിക്കുന്നു.
മൊത്തം 13 Saturn v -rockets Space ലോട്ട് അയച്ചിട്ടുണ്ട്. 1967 മുതൽ 1973 വരെ ഈ റോക്കറ്റ് 27 ബഹിരാകാശ യാത്രികരെ ലക്ഷ്യത്തിലെത്തിച്ചു ആറ് തവണ ഒപ്പം അമേരിക്കയുടെ ആദ്യspace station ആയ Sky labഉം ലക്ഷ്യത്തിലെത്തിച്ചത് ഇവൻ തന്നെ, അതും അവസാന ദൗത്യത്തിൽ .
ഈ റോക്കറ്റ് മുഴുവനായിട്ടും ചന്ദ്രനിലോട്ട് പോകില്ല. Apollo Space craftഉം ലൂണാർ Land മാത്രമാണ് ചന്ദ്രനിലെത്തുക, ബാക്കിയുള്ള റോക്കറ്റിന്റെ ഭാഗങ്ങൾ പല പല ഘട്ടങ്ങളിലായി വേർതിരിയും. First Stage ആണ് ഏറ്റവും വലുത് 5 എൻജിൻ ഇതിൽ ഉണ്ട്.ഇത് വെറും രണ്ടു മിനിറ്റ് 47 Second മാത്രമാണ് ഉപയോഗിക്കുന്നത് ‘ഈ സമയം കൊണ്ട് റോക്കറ്റ് ഭൂമിയിൽ നിന്നും 42 മൈൽ ഉയരത്തിൽ പറന്നിട്ടുണ്ടാകുംFuel കഴിയുമ്പോൾ ഇത് താന്നേ കടലിൽ വീഴും
Second Stage is fired for 9 min & 9 second ഇതാണ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നത്. ഇത് അതിനു ശേഷം ഭൂമിയിലേക്ക് വീണ് അന്തരീക്ഷത്തിൽ വെച്ച് തന്നെ കത്തിച്ചാമ്പലാകും. Third Stage 3 മണിക്കൂർ പ്രവർത്തനനിരതമായിരിക്കും. ബാക്കിയുള്ള ഭാഗങ്ങളെ ചന്ദ്രനിൽ എത്തിക്കുന്നത് ഈ ഭാഗമാണ് ‘ ഇതിനിടയിൽ Apollo Space craft Rocket ഇൽ നിന്നും വേർപ്പെട്ട് Lunarlander Landing nu തയാറെടുത്തിട്ടുണ്ടാകും. ഈ3-ാം stage ബഹിരാകാശത്ത് ഒഴുകി
നടക്കും ചിലപ്പോൾ മനപ്പൂർവ്വം ഇതിനെ ചന്ദ്രനുമായി കൂട്ടിയിടിപ്പിക്കാറുണ്ട്. അത് ചന്ദ്രോപരിതലത്തിൽ ഉണ്ടാക്കുന്നMoon -quake ന്റെ തീവ്രത അറിയാൻ.
Tram ടൂർ കഴിഞ്ഞാൽ പിന്നെNASA യിലുള്ള Simulators, തിയറ്റേഴ്സ്, മ്യൂസിയം ഒക്കെ കാണാൻ അവസരമുണ്ട്.തൊട്ടപ്പുറത്ത് ഒരു പടുകൂറ്റൻ SPACE -SHUTTLEസ്ഥിതി ചെയ്യുന്നുണ്ട്.ഒരു നാല് നിലയുള്ള വിമാനം .അതിന്റെ മുകൾനിലയിൽ നിന്നും ആരംഭിച്ചാൽ ബഹിരാകാശ യാത്രയിലെ കൗതുകങ്ങളും അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും Zer0 gravity അനുഭവിക്കാൻ പറ്റുന്ന സിമുലേറ്റേഴ്സും കാണാം അതിൽ കയറാം. തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരനുഭവമാണിത്.
എല്ലാം കണ്ടു കഴിഞ്ഞാൽ ഗിഫ്റ്റ് സ്റ്റേഷനിൽ പോയാൽ ഒത്തിരി വസ്തുക്കൾ നാസയുടെ
മെമ്മറീസുമായി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വിലയും മോശമല്ല.Zero Gravitypen, Baby astraunats Space suite, Adults suite, Memoir Teacups, Key chains, Caps, TShirts ,Replicas of Different Rockets, and Frames of Space Mission etc… തൊട്ടടുത്തു തന്നെ Rest Rooms and Dining Cafeteria ഉണ്ട് എന്ത് ഐറ്റം ഓർഡർ ചെയ്താലും കഴിക്കാവുന്ന തിലും അധികം കാണുംപ്ലേറ്റിൽ അതു എടുത്തു പറയേണ്ട ഒരു
പ്രത്യേകതയാ. But Reasonable Rate .അവിടെ നിന്ന് നല്ല ഒന്നാന്തരം Beef Ste a k Burger and fries കഴിച്ച് മ്മടെ ലൂവീസ് ചേട്ടനെയും വിളിച്ച് ഞങ്ങൾ 5 പേരുംNASA യോടു വിട പറഞ്ഞു. with a Salute @ Heart To The Unsung Heros In-space .

Norman P Mohan
Marine Engineer in Merchant Navy. Working at K Line shipping Tokyo .11 years in sailing around the globe. Living at Thrissur, Ollur
















