അറബികടലിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളിൽ ആകെ പത്തു ദ്വീപുകളിൽ മാത്രമേ ആൾതാമസം ഉള്ളൂ. അതിൽ ഏറ്റവും ഭംഗിയുള്ള രണ്ടാമത്തെ ദ്വീപാണ് മിനികൊയ്. ബാക്കിയുള്ള ദീപുകൾ അഗത്തി. കവരത്തി. കല്പെനി. ആന്ത്രോത്ത് അമിനി. കടമത്ത്. കിൽത്താൻ. ചെത്ത്ലത് . ബിത്ര എന്നിവയാണ്.ഇതിൽ എയർപോർട്ട് സൗകര്യമുള്ളത് അഗത്തി ദ്വീപിൽ മാത്രമാണ്.
ലക്ഷദ്വീപ് ഒരു മദ്യ നിരോധിത മേഖലയായിരുന്നു.. പുതിയ കേന്ദ്ര സർക്കാർ ആ നിയമത്തെ മാറ്റിമറിച്ചു. ഏതൊരു അവശ്യവസ്തുക്കളും കേരളത്തിൽ നിന്നു കൊണ്ട് പോകുന്നതുകൊണ്ട് താരതമ്യേന വില കൂടുതലാണവിടെ. മീനും നാളികേരവും ആരും ക്യാഷ് കൊടുത്തു വാങ്ങാറില്ല. ഇവ രണ്ടും സുലഭമായി കിട്ടും. പ്രധാന വിനോദം കടൽ തന്നെ.
മാലിദ്വീപ് കളോട് കിടപിടിക്കുന്ന തെളിമയാർന്ന വെളളത്തിൽ മതി മറന്നു കുളിക്കാം. പലതരം വാട്ടർ സ്പോർട്സ് കളിൽ ഏർപ്പെടാം . തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത ചെറിയ ദ്വീപിലേക്ക് നെഞ്ചോളം വെള്ളത്തിൽ നടന്നു പോകാം അല്ലെങ്കിൽ ചെറിയ കൊതുമ്പു വെള്ളത്തിലൂടെപോകാം. പ്രൈവറ്റ് ടൂറിസം അവിടത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല.
കോട്ടേജുകൾ എല്ലാം ഗവൺമെന്റ് കോട്ടേജുകളാണ്. അതിനാൽ താരതമ്യേന റേറ്റ് കൂടുതലാണ്. തുണ്ടി ബീച്ചിനെ കരയിലായി ഗവൺമെന്റിന്റെ നിരവധി റിസോർട്ടുകൾ ഉണ്ട് 6000 മുതലാണ് റേറ്റ്. ഒക്ടോബർ മുതൽ മെയ് പകുതി വരെയാണ് ഇവിടുത്തെ സീസൺ. ഈ സമയം കടലിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. കപ്പൽ സർവീസ് കൂടുതൽ ഉണ്ടാകും.വെള്ളിയാഴ് ഇവിടെ പൊതു അവധിയാണ്.
ഞായറാഴ്ച പ്രവൃത്തി ദിവസമായിരികും.ഇവിടെ ഉള്ളവർ പൊതുവേ നിഷ്കളങ്കരും സ്നേഹസമ്പന്നരും ആണ്. ഇവരിൽ കൂടുതലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളുമാണ്. മറ്റ് ഒൻപത് ദീപുകളെ അപേക്ഷിച്ച് മിനിക്കോയ് ദ്വീപ് വളരെ വ്യത്യാസമുണ്ട്. സമുദ്രമാർഗം പോയാൽ നൂറുകിലോമീറ്റർ മാത്രമാണ് മാലി ദ്വീപിലെക്കുള്ള ദൂരം.
ആരൊക്കെ കൊണ്ടായിരിക്കും ഭാഷയിൽ ചെറിയ വ്യത്യാസം ഉണ്ട്. ലക്ഷദ്വീപിലെ പൊതുവായ ഭാഷ ജസ്രി ആണെങ്കിലും മിനികൊയ് ദീപിൽ മഹൽ ഭാഷയാണ് സംസാരിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ചെറിയ വ്യത്യാസം ഉണ്ട്. വിശേഷദിവസങ്ങളിൽ ഹറഫ് എന്ന് പേരുള്ള ഭക്ഷണം ഉണ്ടാകാറുണ്ട്. ട്യൂണ മീനിന്ടെ ഉണക്കിപ്പൊടിച്ച പൊടി കൊണ്ട് സമൂസ പോലെയുള്ള പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.
കീ ലാഞ്ചി എന്നത് ദ്വീപിലെ പൊതുവായ ഒരു ഭക്ഷണമാണ്. അതുപോലെ തേങ്ങയും അരിമാവ് ശർക്കരഎന്നിവ കൊണ്ട് ഉണ്ടാക്കുന്ന നാലുമണി പലഹാരം അവിടെ പ്രധാനപ്പെട്ടതാണ്.( ദീപ് ഉണ്ട )പണ്ടൊക്കെ ഇവിടെ ഉള്ളവർ മിനിക്കോയി ൽ നിന്നു മാത്രമേ വിവാഹം കഴിക്കാറുള്ളു . ഇപ്പോ അതൊക്കെ മാറി അടുത്തുള്ള ദീപുകളിൽ നിന്നും വിവാഹം കഴിക്കാറുണ്ട്.
ലക്ഷദ്വീപിലെ വിവാഹം വളരെ ലളിതവും ആർഭാട രഹിതമായതുമാണ്. തലേദിവസം തന്നെ പെണ്ണിന്റെ വീട്ടിലേക്ക് സാരിയും മറ്റു സാധനങ്ങളും കൊണ്ട് കൊടുക്കുന്ന ഒരു ചടങ്ങുണ്ട് . അന്നേരം കല്യാണ ചെക്കന്റെ വീട്ടിൽ കൂട്ടുകാരുമൊന്നിച്ച് ഒരു വട്ടപ്പാട്ട് ഉണ്ട് . കേരളത്തിലെമുസ്ലിം വിവാഹ ദിവസങ്ങളിലെ ഭക്ഷണത്തെ പോലെ ബിരിയാണി തന്നെയാണ് പ്രധാന ഭക്ഷണം.
ദീപിൽനിന്നു ഇപ്പൊ കേരളത്തിലേക്കു വരെ കല്യാണം കഴിച്ച് വിടുന്നുണ്ട്. പ്ലസ് ടു വരെയാണ് ഇവിടുത്തെ പ്രാഥമികവിദ്യാഭ്യാസം. ഉപരിപഠനത്തിനായി കേരളത്തിലും ഇന്ത്യയുടെ പലഭാഗങ്ങളി ലേക്കും പോകുന്നുണ്ട്. കേരളത്തിലെ പോലെ സ്കൂൾ യുവജനോത്സവങ്ങൾ ഇവിടെയുണ്ട് പക്ഷേ വാശിയേറിയ കടുത്ത മത്സരങ്ങൾക്ക് ഒന്നും ഇവർക്കു താല്പര്യമില്ല.
മൊബൈലിൽ റെയിഞ്ച് വളരെ കുറവാണ്. ബിഎസ്എൻഎൽ മാത്രമാണ് അവിടെ ഉള്ളത്. അതും വളരെ ബുദ്ധിമുട്ടാണ് നെറ്റ്വർക്ക് കിട്ടാൻ. കേരളത്തിലെ ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപു കല്പെനിയാണ്. അവിടെ എയർടെൽ നെറ്റ്വർക്ക് കിട്ടുന്നുണ്ട്. ലക്ഷദീപിലെ ജനങ്ങൾക്ക് കേരളത്തിലേക്ക് വരാൻകപ്പല് ടിക്കറ്റ് നിരക്ക് വളരെ കുറവാണ്.
നമ്മൾ കൊടുക്കുന്ന അതിന്റെ പകുതി തുക മതി അവര്ക്. അതിനാൽ അവർ ഇടക്കിടക്ക് എറണാകുളത്തും കോഴിക്കോട് മാർക്കറ്റുകളിലും വന്നു സാധനങ്ങൾ വാങ്ങി കൊണ്ടുപോകാറുണ്ട്…നമ്മളെ പോലെ കേരളത്തിൽ എത്താൻ അവര്ക് പെർമിറ്റ് വേണ്ട. Pcc (police clearance certificate).വേണ്ട .എപ്പോ വേണേലും വരാൻപറ്റും . 99%മുസ്ലിം പോപ്പുലേഷൻ ആണ്.
നമ്മൾ കൊടുക്കുന്ന അതിന്റെ പകുതി തുക മതി അവര്ക്. അതിനാൽ അവർ ഇടക്കിടക്ക് എറണാകുളത്തും കോഴിക്കോട് മാർക്കറ്റുകളിലും വന്നു സാധനങ്ങൾ വാങ്ങി കൊണ്ടുപോകാറുണ്ട്…നമ്മളെ പോലെ കേരളത്തിൽ എത്താൻ അവര്ക് പെർമിറ്റ് വേണ്ട. Pcc (police clearance certificate).വേണ്ട .എപ്പോ വേണേലും വരാൻപറ്റും . 99%മുസ്ലിം പോപ്പുലേഷൻ ആണ്.
ഇവിടെ. കേരളത്തിലെ പോലെ ബസ് സർവീസ് ഒന്നും അവിടെ ഇല്ല യാത്രയ്ക്കായി കൂടുതൽ മോട്ടോർസൈക്കിളും റിക്ഷ യുമാണ്. കാർ വളരെ ചുരുക്കം മാത്രം. പലചരക്ക് കടകളും ടെക്സ്റ്റൈൽസ് കളും ബേക്കറികളും ഫാൻസി കടകളും പരിമിതമാണ്. അതുപോലെതന്നെ ബാങ്കുകളും എടിഎം സർവീസുകളും വളരെ കുറവാണ്. ആകെക്കൂടി 14 കിലോമീറ്റർ ഉള്ളയിടത്തു 10 കിലോമീറ്റർ മാത്രമേ ജനങ്ങൾ ഉള്ളൂ. ബാക്കിയുള്ള ഭാഗം കണ്ടൽ കാടുകൾ ആണ്. സൗകര്യങ്ങൾ വളരെ കുറവാണെങ്കിലുംപ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു നാടാണ് ലക്ഷദീപ് എന്ന് പറയുന്നതിൽ സംശയം വേണ്ട.

Nazeem Sali
Traveler


























