റോൾസ് റോയ്‌സ് ലുക്കിൽ അംബാസിഡർ വരുന്നു !

ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കരമായിരുന്നു ഒരു കാലത്ത് അംബാസിഡർ കാർ. സാധാരക്കാർ മുതൽ പ്രധാനമന്ത്രി വരെ ഉപയോഗിക്കുന്ന ഖ്യാതിയും അംബാസിഡർ കാറിനുണ്ട്. എല്ലാ തരം ആളുകൾക്കും സ്വന്തംമാക്കൻ സാധിക്കുമായിരുന്നു വാഹനമായിരുന്നു അംബാസിഡർ. പക്ഷെ അത് ഒരു കാലഘട്ടത്തിൽ ആയിരുന്നില്ല എന്ന് മാത്രം. 1960 കളിൽ ഇന്ത്യൻ നിരത്തുകൾ അടക്കി വാണിരുന്ന അംബാസിഡർ കാറുകൾ പിന്നീട എൺപത് വരെ പൂർണമായ ആധിപത്യം സ്ഥാപിച്ചു കൊണ്ട് മുന്നൂറ് പോയി.

എൺപതുകൾക്ക് ശേഷമാണു മാരുതി എണ്ണൂറ് വരുന്നത്. മാരുതി വന്നപ്പോൾ അംബാസിഡറിന്റെ ജൈത്രയാത്രക്ക് അല്പം ഇടിവ് വന്നിട്ടുണ്ടെങ്കിലും അത് 2014 വരെ തുടർന്ന് എന്ന് തന്നെ പറയാം. ഉത്തരേന്ത്യയിൽ അടക്കം അംബാസിഡർ കാറുകൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്നും അംബാസിഡർ കാറുകൾ നമുക്ക് കാണാൻ സാധിക്കും പക്ഷെ ഇന്ന് അത്തരം വാഹങ്ങൾ പുതുതായി നിർമിക്കപെടുന്നില്ല . എന്നാൽ എല്ലാ കാലത്തും അംബാസിഡർ കാർ മാറ്റം വരുത്തിയിട്ടുണ്ട്.

എന്നാൽ പിന്നീട് ലോകത്തിന്റെ മാറ്റങ്ങൾക് അനുസരിച്ചു അംബാസിഡറിൽ അതികം മാറ്റം വരുത്താൻ സാധിച്ചില്ല. അതിനാലാണ് ഇന്ത്യൻ നിറത്തിൽ അംബാസിഡർ കാർ അധികം കാണാൻ സാധിക്കാത്തത്. തുടർന്ന് ക്രമേണെ കമ്പനി തന്നെ തുടച്ചു മാറ്റപ്പെട്ടത്. എന്നാൽ പുതിയ മോഡലിൽ പുതിയ രൂപത്തിൽ അംബാസിഡർ കാര് വരൻ എല്ലാ സാധ്യതും കാണുകയാണ്. അംബാസിഡർ പ്രേമികളും ആഗ്രഹിക്കുന്നതും പുതിയ വരവിനെ കത്ത് തന്നെയാണ്.

അംബി എന്ന ഓമനപ്പേരിട്ടാണ്‌ ഈ വാഹനത്തിനെ വിളിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അംബാസിഡറിന്റെ ഇലക്ട്രിക്ക് രൂപകൽപ്പന ഡിജിറ്റലിൽ റെൻഡർ ചെയ്യുകയാണ് ഡി സി 2 എന്ന സ്ഥാപനം. പുതിയ മോഡൽ കണ്ടാൽ ആഡംബരത്തിന്റെ അവസാന വാക്ക് എന്ന രൂപത്തിലാണ്. റോൾസ് റോയ്സിനോട് കിടപിടിക്കുന്ന രൂപത്തിലാണ് പുതിയ രൂപകൽപ്പന കാണപ്പെടുന്നത്. ഒർജിനൽ അബാസിഡറിന്റെ സ്റ്റൈലിംഗ് മോഡലുകൾ കടമെടുത്തിട്ടുണ്ട് പുതിയതിൽ.

കൂടുതൽ വിശേഷങ്ങളും കാഴ്ചകളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply