തണ്ണിമത്തൻ ചിക്കൻ കഴിക്കാൻ ആഗ്രഹമുണ്ട് അല്ലെങ്കിൽ അത് തണ്ണിമത്തൻ ചിക്കൻ എന്നത് കേട്ടിട്ടുണ്ടോ. എന്നാൽ എങ്ങനെ തണ്ണിമത്തൻ ചിക്കൻ ഉണ്ടാക്കുന്ന രുചിക്കൂട്ട പറഞ്ഞുതരാം. ആദ്യമായി തണ്ണിമത്തന്റെ ഉൾഭാഗത്തുള്ളതിനെ പൂർണ്ണമായും എടുത്തു മാറ്റി വെക്കുക. ശേഷമേ തോട് മാത്രം ലഭിക്കുന്ന രൂപത്തിൽ ശ്രദ്ധിക്കാനുള്ളത് തണ്ണിമത്തന്റെ ഒരു അഗ്രഭാഗം മാത്രം കുറച്ചു മുറിച്ച മാത്രമാണ് ഉള്ളിലുള്ള മധുരം എടുക്കേണ്ടത്. ഒരു ബക്കറ്റ് തുറന്നു ഇരിക്കുന്ന രൂപത്തിൽ മുറിച്ചാൽ മതി.
ശേഷം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കണം. ശേഷം നന്നായി മസാല ചേർക്കേണ്ടതുണ്ട്. ആദ്യം കുറച്ചു മുളക് പൊടി ചേർക്കുക ശേഷം മഞ്ഞൾ പൊടി അത്പോലെ കുരുമുളക് പൊടി ,മല്ലിപൊടി അത്പോലെ പാകത്തിന് ഉപ്പും പിന്നെ വലിയ ഉള്ളിയും തക്കാളിയും പച്ചമുളകും പിന്നെ കറിവേപ്പില ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ വെക്കണം. നന്നായി മസാല പിടിക്കാനാണ് അറ മണിക്കൂർ വെക്കുന്നത്. അത്പോലെ എടുത്തു മാറ്റി വെച്ച തണ്ണിമത്തന്റെ ഉൾഭാഗമാ നന്നായി വേവിച്ചു എടുക്കുക.
ശേഷമാണ് മിക്സ് ചെയ്ത വെച്ച ചിക്കൻ ചൂടായി നിൽക്കുന്ന തണ്ണിമത്തൻ മധുരത്തിലേക്ക് ഇടുക.ശേഷം നന്നായി ഇളക്കുക. അൽപ നേരം പകുതി വേവിനായി അടുപ്പിൽ തന്നെ വെക്കുക. തണ്ണിമത്തന്റെ തോട് എടുത്തു അടുപ്പിന്റെ മുകളിൽ പത്രം വെക്കുന്നത് പോലെ വെക്കുക. ശേഷം അതിന്റെ ഉള്ളിൽ പകുതി വേവിച്ചെടുത്ത തണ്ണിമത്തനും ചിക്കനും മിക്സ് ചെയ്തത് ഇട്ടു നിറച്ച് ശേഷം കത്തിക്കുക. തണ്ണി മത്തനിൽ നിറച്ചതിനു ശേഷം അതിന്റെ മുകളിൽ മല്ലിയില, കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അടച്ചു വെക്കുക.
ശ്രദ്ധിക്കേണ്ടത് തണ്ണിമത്തന്റെ അടിയിൽ നിന്ന് ചൂട് കൊണ്ട് പൊട്ടി വെള്ളം അടുപ്പിൽ വീഴാൻ സാധ്യത ഉണ്ട് അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം ചട്ടുകം പോലുള്ളത് കൊണ്ട് തണ്ണിമത്തൻ അടുപ്പിൽ നിന്ന് മാറ്റുക. അത്പോലെ തണ്ണിമത്തൻ പൊട്ടാതെ നോക്കിക്കാൻ ശ്രമിക്കുക. തണ്ണിമത്തൻ ചിക്കൻ ഉണ്ടാക്കുന്ന രീതി കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക
