ടാറ്റയുടെ തലവര തിരുത്തിയ ഹാരിയാറിന്റെ തുടക്കം

വളരെ കാലമായി ഓടിക്കാൻ ആഗ്രഹിക്കുന്ന ടാറ്റയുടെ ഹാരിയറിന്റെ ഓട്ടോമാറ്റിക് വേരിയൻസ്. എപ്പോഴും ജന ഹൃദയങ്ങളെ കീഴടക്കാൻ കാരണം ഒരു കുറ്റവും പറയാനില്ല എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ പ്രേത്യേകത. 2020 ലാണ് ടാറ്റയുടെ ഓട്ടോമാറ്റിക്ക് വേരിയന്റ് ആയ ഹാരിയർ പുറത്തിറങ്ങുന്നത്. ഏറെക്കാലം പലരും മുറവിളികൂട്ടിയ പനോരാമിക് സൺറൂഫ് വന്നു എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. മറ്റൊന്ന് സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര് ബോക്സ് തന്നെയാണ് എടുത്തു പറയേണ്ടത്.

ഇ എസ് പി പോലുള്ള സാധങ്ങളൊക്കെ സ്റ്റാൻഡേർഡ് ആയിട്ടാണ് ഈ വേർഷൻ ഇറക്കിയിരിക്കുന്നത്. ഹരിയാർ ജനിച്ചിരിക്കുന്നത് ലാൻഡ്‌റോവർ ഡിസ്‌കവറി സ്‌പോർട് ന്റെ പ്ലാറ്റ് ഫോമിലാണ്. നമുക്കറിയാവുന്നത് പോലെ ടാറ്റ മോട്ടോർസ് എന്ന കമ്പനി ജാഗുവർ, ലാൻഡ്‌റോവർ എന്ന ബ്രിട്ടീഷ് ലെഗസി ഉള്ള കമ്പനി മേടിച്ചതിനു ശേഷമാണു ടാറ്റ എന്ന കമ്പനിക്ക് വലിയ മഠം തന്നെ ഉണ്ടാക്കുന്നത്. ശേഷം പുതിയ ഫീച്ചറുകളും ടെക്നോളോജികളും സായത്വമാക്കാൻ തുടങ്ങി.

എന്നാൽ ആ അറിവുകളെല്ലാം സ്വീകരിച്ചു കൊണ്ടാണ് ടാറ്റയുടെ ഹാരിയറിന്റെ മനോഹരമായ വരവ് പലരെയും അത്ഭുതപ്പടുത്തിയത്. മാത്രവുമല്ല ഹരിയാറിനോട് കൊമ്പ്കോർക്കാനായി നിരവധി വാഹനങ്ങളും കൂടെയുണ്ട് എന്ന പേടിയും ഹരിയാറിന്റെ ഒരു സവിശേഷത കൂടിയാണ്. തുടക്കത്തിൽ ഹാരിയാറിന്റെ സൺറൂഫ് അത്പോലെ ഓട്ടോമാറ്റിക് ഗിയർ പോലുള്ള ഇല്ലാത്തതിനാൽ ഡിമാൻഡ് കുറഞ്ഞു എന്നാൽ ഡിമാന്റ് തിരിച്ചുപിടിക്കാനാണ് ഹാരിയറിന്റെ പുതിയ വരവ് എന്ന് കൂടി വേണെമെങ്കിൽ പറയാൻ സാധിക്കും.

ഹ്യൂണ്ടായ് ടു സോണിലുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണു ഹരിയാറിൽ നല്കിയിരിക്കുന്നത്. ഹ്യുണ്ടായിൽ നിന്നാണ് ആ ട്രാൻസ്മിഷൻ മേടിച്ചിരിക്കുന്നത്. ഫിയറ്റിന്റെ മൾട്ടി നെറ്റ് എൻജിനാണ് ഹരിയറിൽ സംവിധാനിച്ചിരിക്കുന്നത്. ഒരു കാലത് എല്ലാ ഡീസൽ വാഹനത്തിൽ ഉണ്ടായിരുന്നത് ഇതിന്റെ വാഗഭേദങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ പല കമ്പനികളും ഡീസൽ സംവിധാനവും നിർത്തി എന്നാൽ ചുരുക്കം വാഹനമാണ് ഈ എൻജിൻ ഉപയോഗിക്കുന്നത്. അതിലൊന്ന് ടാറ്റ ഹരിയാറിലാണ്

കൂടുതൽ വിവരങ്ങൾ അറിയാനായി താഴെയുള്ള വീഡിയോ കാണുക

Leave a Reply