സോഷ്യൽ മീഡിയിലെ ഏറെ തരംഗമായ ക്യാരവനാണ് മമ്മൂട്ടിയുടേത്. ജനുവരി 21 നാണു മമ്മൂക്കയുടെ ഗ്യാരേജിലേക്ക് പുത്തൻ ക്യരവാനിന്റെ വരവ്. മമ്മൂക്കയുടെ ഇഷ്ട നമ്പറായ KL 07 CU 369 തന്നെയാണ് പുതിയ ക്യാരവാൻ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഔഡി നിർമാതാക്കളായ ഓജസ് ഓട്ടോമൊബൈൽസ് ആണ് ഈ ക്യാരവാനിനു സുന്ദരിപ്പട്ടം നിർമിച്ചു നൽകിയത്. ആധുനിക സംവിധാനത്തിലാണ് മമ്മൂക്കയുടെ ക്യാരവാൻ നിർമിച്ചിരിക്കുന്നത്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസും അത്പോലെ പൂർണായ സൗണ്ട് പ്രൂഫുമാണ് വണ്ടിയുടെ ഏറ്റവും വലിയ പ്രേത്യേകത. കിടപ്പുമുറികൾ മുതൽ നിരവധി ആഡംബര ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്പോലെ തന്നെ യാത്രക്ക് അനിയോജ്യമായ സീറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നീലയും വെള്ളയും നൽകിയാണ്മമ്മൂക്കയുടെ ക്യാരവാനിന്റെ പുറം മോഡി നല്കിയിരിക്കുന്നത്. ഒരേ സമയം യാത്ര ചെയ്യാനും അത്പോലെ വിശ്രമിക്കാനും അനിയോജ്യമായ രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ക്യാരവാൻ എന്നാൽ കിടപ്പുമുറിയോടെ കൂടെ സഞ്ചരിക്കാനും അത്പോലെ വീടിന്റെ എല്ലാ സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയ വാഹനത്തിനാണ് ക്യാരവാൻ എന്ന് പറയുന്നത്.അത്പോലെ മമ്മൂക്കയുടെ ക്യാരവനിൽ കിടക്ക വാഹനത്തിന്റെ പുറത്തേക്ക് നീക്കാവുന്ന രൂപത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. റോൾസ് റോയ്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആകാശ നീലിമകളെ ആസ്വദിക്കാനുള്ള അതെ രീതി ഈ ക്യാരവനിൽ നിർമിച്ചിട്ടുണ്ട്.
സാങ്കേതിക രൂപത്തിൽ നിർമിച്ചിരിക്കുന്ന അടുക്കളയിൽ ഫ്രിഡ്ജ് മുതല ഓവൻ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഉപയോഗിക്കാനുള്ള വെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട് അത്പോലെ മൂന്ന് തരത്തിൽ ഫിൽറ്ററേഷൻ നടത്തിയാണ് വെള്ളം ഉപയോഗിക്കാൻ കിട്ടുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ മമ്മൂക്കയുടെ ക്യാരവാൻ കണ്ടിട്ട് നിരവധി നടന്മാരും കോടീശ്വരന്മാരും നിർമിക്കാനായി ഓജസ് കമ്പനിക്ക് നൽകിയിട്ടുണ്ട്.
