ഊഞ്ഞാപ്പാറ കനാലിലെ കുളി വേറെ ലെവലാണ്

ഒരു കനാലിൽ ഒരു പറ്റം കുട്ടിപട്ടാളങ്ങൾ കനാലിന്റെ വെള്ളത്തിലേക്കു ചാടുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റടുത്തു കൊണ്ടിരിക്കുകയാണ് വേറെ എവിടെയുമല്ല നമ്മുടെ സ്വന്തം ഊഞ്ഞാപ്പാറ കനാലാണ് താരം. എന്നാൽ ഊഞ്ഞാപ്പാറ നീർപ്പാലം ശ്രദ്ധിക്കാൻ തുടങ്ങിയതോടു കൂടെ സഞ്ചാരികളുടെ ഒഴുക്കും കൂടി നാട്ടുകാരുടെ പൊറുതിയും മുട്ടി. വേനൽക്കാല അവധികളിൽ കുളിക്കാൻ പറ്റിയ ശുദ്ധജലം ഇവിടെ കിടക്കുമ്പോൾ വേറെ ഇടങ്ങൾ തേടി പോകുമോ.

കോതമംഗലത്ത് കീരംപാറ പഞ്ചായത്തിലാണ് ഈ നീർപ്പാലം കേരളത്തിലെ സഞ്ചാരികൾ ഏറ്റടുത്തത്. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം എത്തിക്കുന്ന ഒരു അക്യുഡേറ്റ് ആണിപ്പോൾ കുട്ടികളുടെ കുസൃതി കേന്ദ്രം. പാടത്തിന്റെ വിശാലമായി കിടക്കുന്ന മനോഹരമായ കാഴ്ചകളും അതിലുപരി നട്ടുച്ചക്കും നല്ല തണുപ്പുള്ള ഊഞ്ഞാപ്പാറ കനാൽ കഴിഞ്ഞില്ല കമുകിൻ തോട്ടമുള്ളതിനാൽ ഇളം തണലിൽ നിന്ന് തന്നെയാണ് മനോഹരമായ കനാലിലെ കുളി കുട്ടികൾ ആസ്വദിക്കുന്നത്.

കോതമംഗലം ടൗണിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ കനാലിലേക് എത്തിച്ചേരാൻ സാധിക്കും. കോതമംഗലം തട്ടേക്കാട് വഴി പോകുമ്പോൾ ഒരു കിലോമീറ്റർ മാറി വലതുഭാഗത്തേക്ക് തിരിഞ്ഞു കുറച്ചു സഞ്ചരിച്ചാൽ കനാലിൽ എത്തിച്ചേരാൻ സാധിക്കും. കേട്ടറിവും കണ്ടറിവും ഉള്ള സഞ്ചാരികൾ നിരവധിയാണ് ഇങ്ങോട്ടേക്ക് എത്തിച്ചേരുന്നത്. ശുദ്ധമായ ജലത്തിൽ കുളിക്കുന്നതും ചാടുന്നതുമായ വീഡിയോകളും ചിത്രങ്ങളും പകർത്തുവാൻ കൂടിയാണ് സഞ്ചാരികൾ എത്തിച്ചേരുന്നത്.

എന്നാൽ ഏറ്റവും സങ്കടം എന്നത് നിരവധി കുടുംബങ്ങളുടെ നിത്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വെള്ളമായതിനാൽ സോപ്പ് എന്ന പോലുള്ള വസ്തുക്കൾ കൊണ്ട് കനൽ നശിപ്പിക്കുകയും നിരവധി ആളുകൾ കയറുന്ന കനാൽ നല്ല ബലക്ഷയമുള്ള കനലാണെന്നും പരാതികൾ ഉയർന്നു വരുന്നുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് നാട്ടുകാരെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നിവയും പരാതിയുടെ ഭാഗമാണ്. നിലവിലെ സാഹചര്യങ്ങൾ തിരക്കി സഞ്ചാരികൾക്ക് കനാലിലേക്ക് പോകാൻ ശ്രമിക്കുക.

Leave a Reply