ഒഡീഷ സംസ്ഥാനത്തിൽ ആകാശത്തിലെ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് എന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഖണ്ഡാധർ വെള്ളച്ചാട്ടം. സഞ്ചാരികൾക്ക് പലപ്പോഴും ഖണ്ഡാധർ വെള്ളച്ചാട്ടത്തിനെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ലാതെ പോകുന്നത് കാണാം അത്രയധികം ഒഡീഷയുടെ സ്വർഗ്ഗതുല്യമായ വെള്ളച്ചാട്ടമാണ് ഖണ്ഡാധർ വെള്ളച്ചാട്ടം. കുതിരയുടെ വാല് രൂപത്തിലാണ് 244 മീറ്റർ ഉയരത്തിൽ നിന്ന് വന്നു പതിക്കുന്ന ഖണ്ഡാധറിനെ വിശേഷിപ്പിക്കുന്നത്.
മാത്രവുമല്ല രാജ്യത്തിൽ തന്നെ ഏറ്റവും ഉയർന്ന പന്ത്രണ്ടാമത്തെ വെള്ളച്ചാട്ടമാണ് ഖണ്ഡാധർ വെള്ളച്ചാട്ടം. ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലാണ് ഖണ്ഡാധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രധാന പൗരി ഭൂയാ ഗോത്രവർഗക്കാരാണ്. അതുപോലെ ഖണ്ഡാധർ എന്ന നാമം വരാൻ കാരണം ഖണ്ഡാധർ വെള്ളച്ചാട്ടത്തിന്റെ ആകൃതിയിൽ നിന്നാണ്. വാൾ വന്ന അർഥം വരുന്ന ഖണ്ഡാ അത്പോലെ വെള്ളച്ചാട്ടം ധാര എന്നതിൽ നിന്നാണ് ഖണ്ഡാധർ എന്ന നാമത്തിലേക്ക് എത്തി ചേർന്നത്.
ഇടതൂർന്നു നിൽക്കുന്ന പച്ചപ്പുകളുടെ ഇടയിലൂടെയുള്ള വെള്ളച്ചാട്ടം കാഴ്ചക്കാരായ സഞ്ചാരികൾക്ക് പുതു അനുഭവം സമ്മാനിക്കുന്നുണ്ട്. അത്പോലെ ഖണ്ഡാധർ വെള്ളച്ചാട്ടത്തിനു സമീപത്തായി സഞ്ചാരികലെ പിടിച്ചിരുത്തുന്ന മാട്ടൂര് കൗതുകം ടെൻസ വാലിയാണ്. മനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ട ഖണ്ഡാധർ ഇക്കോടൂറിസം സൈറ്റിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തെ താപനില ചിലപ്പോൾ 0 ° C വരെ താഴുന്നു.
മഴക്കാലത്തും ശൈത്യകാലത്തും ടെൻസ വാലി കൂടുതൽ മനോഹരമായി കാണപ്പെടുന്നു. റെൻസ വാലി കാണാൻ പോകുന്നവർ ഗുഡ്ഗുഡയിൽ പോകാനും മറക്കരുത്. ഖണ്ഡാധർ ഇക്കോടൂറിസം സൈറ്റിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഖണ്ഡാധർ വെള്ളച്ചാട്ടം കൂടുതൽ ആസ്വദിക്കാൻ നിന്നാൽ കിളികളുടെ മനോഹരമായ ശബ്ദങ്ങൾ ആസ്വദിച്ചു കൊണ്ട് ട്രെക്കിങ് ചെയ്യാം. റൂർക്കേല റയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽ.
ഭുവനേശ്വറിൽ നിന്ന് ഏകദേശം 276 കിലോമീറ്റർ യാത്ര ചെയ്യാനുണ്ട്. ജർസുഗുഡ വിമാനത്താവളമാണ് ഖണ്ഡാധർ വെള്ളച്ചാട്ടത്തിനു അടുത്തുള്ള വിമാനത്താവളം. ഖണ്ഡാധർ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
