പ്രണയത്തിന്റെ ടണൽ വഴി ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടോ. ടണൽ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ട. ഉക്രൈനിലുള്ള പ്രണയത്തിന്റെ ടണൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ പ്രകൃതിയാൽ നിർമിക്കപ്പെട്ട പച്ചപ്പിൽ ചുറ്റിയെടുത്ത ടണലാണ്. ഉക്രയിനിലെ ക്ലെവനിലെ ഈ ടണൽ ആസ്വദിക്കാൻ നിരവധി പ്രണയജോഡികളാണ് എത്തിച്ചേരുന്നത്. ക്ലെവൻ മുതൽ ഓർഷിവ് വരെ നീണ്ടുകിടക്കുന്ന വലുകിലോമീറ്റർ മാത്രം ദൂരമുള്ള പ്രണയജോഡികൾക്കുള്ള റെയിൽ.
ശീതയുദ്ധകാലത്ത് സൈനിക സാമഗ്രികൾ ഉൾകാടുകളിലുള്ള രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോകാനായി മരങ്ങൾ നട്ടുപിടിപ്പിച്ചും മറ്റും നിർമ്മിച്ചെടുത്ത റെയിൽപാതയായിരുന്നു. സ്നേഹത്തിന്റെ തുരങ്കം എന്ന നാമത്തിൽ ജനങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ ഉക്രെയ്ൻ പ്രതീകമായി ലോകം അറിയപ്പെടുന്നു. എന്നാൽ നിലവിൽ കൊഖന്യയിലുള്ള ടണൽ വിവാഹിതർക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള തിരക്കുകളാണ്.
ദൈനംദിന ആവിശ്യത്തിനായുള്ള ട്രെയിനുകളുടെ റൂട്ടായതിനാൽ മനോമാഹരമായ പച്ചപ്പിന്റെ ടണലായി പ്രകൃതി സ്വയം രൂപപെടുകയായിരുന്നു. പച്ചപ്പിന്റെ കമാനങ്ങളുള്ള റെയിൽപാത രണ്ടായി പിരിഞ്ഞു പോകുന്ന ഭാഗങ്ങളും സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ച തന്നെയാണ്. പ്രണയനികളുടെ ദിവസങ്ങളിൽ നല്ല ഉക്രയിനിലെ തിരക്കുള്ള ഒരു സ്പോട് തന്നെയാണ്. പ്രണയടണലിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടുനോക്കു
