പശ്ചിമഘട്ട മലനിരകളെ തലോടി കുതിച്ചൊഴുകുന്ന സുരൽ വെള്ളച്ചാട്ടം

കർണാടക ഗോവായുടെ അതിർത്തിലെ അതിമനോഹരമായ മഴക്കാല സന്ദർശനം നടത്താൻ അനിയോജ്യമായ സ്ഥലമാണ് സുരൽ അല്ലെങ്കിൽ സുർല വെള്ളച്ചാട്ടം. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ നിന്ന് ഏകദേശം മുന്നൂറ് അടി ഉയരത്തിൽ വന്നു പതിക്കുന്ന സുരൽ വെള്ളച്ചാട്ടം സഞ്ചാരികളുടെയും ട്രെക്കിങ്ങ് പ്രേമികളുടെയും ഇഷ്ടകേന്ദ്രമാണ്. ബെലഗവി എന്ന പ്രദേശത്ത് നിന്ന് ഏകദേശം അൻപത് കിലോമീറ്റർ ദൂരെയാണ് സഞ്ചാരികൾക്ക് കണ്കുളിർമ നൽകുന്ന സുരൽ വെള്ളച്ചാട്ടം.

മനസ്സിനെ കീഴടക്കിയ സുരൽ വെള്ളക്കട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത് തന്നെ മനോഹരമായ കൽസ അരുവിയുടെ പാറക്കെട്ടുകളെ തലോടി കൽസ വെള്ളച്ചാട്ടം കടന്നാണ് സുരൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരുന്നത്. വര്ഷം മുഴുവനും ട്രെക്കിങ്ങ് ചെയ്യാനുള്ള കാലാവസ്ഥയാണ് സുരൽ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. സുരൽ വെള്ളച്ചാട്ടത്തിന്റെ അനാവരണം ചെയ്തു നില്കുന്നത് കങ്കുമ്പി വനമേഖലയിലെ കാടുകളാണ്.

അതിനാൽ പച്ചപ്പിന്റെ ഇടയിലൂടെ കുതിച്ചൊഴുകി വരുന്ന വെളുപ്പിനെ ആരായാലും ഒന്ന് നോക്കി നിന്ന് പോകും. വർഷം മുഴുവനും സുരൽ വെള്ളച്ചാട്ടം സുന്ദരിയാണെങ്കിലും മഴകാലത്താണ് അത്തഹിവ സൗന്ദര്യവതിയായി കാണപ്പെടുന്നത്. മാത്രവുമല്ല ട്രെക്കിങ്ങ് സഞ്ചാരികളെ ഏറ്റവും കൗതുകമുണർത്തുന്നത് കാടിന്റെ ഹൃദയത്തിൽ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്. ട്രെക്കിങ്ങിന്റെ അവസാന വ്യൂപോയിന്റ് യഥാർത്ഥത്തിൽ ഗോവ മാഡി വന്യജീവി സങ്കേതത്തിനകത്താണ്.

അതിനാൽ സുരൽ വെള്ളചാട്ടം ഒരു സാഹസികതൾ നിറഞ്ഞ അതിർത്തി ട്രെക്കിങ്ങ് തന്നെയാണ്. പ്രവേശന ഫീസായി കേവലം ഇരുപത് രൂപ മാത്രമാണ്. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം പതിനൊന്നു മാണി വരെയാണ് സഞ്ചാരികൾക്ക് വേണ്ടി തുറന്നു നൽകുന്നത്. ഇപ്പോഴും സഞ്ചാരികൾ ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള പ്രകൃതിയെ നശിപ്പിക്കുന്ന വസ്തുക്കൾ നിക്ഷേപിക്കാതിരിക്കുക്ക. വരും തലമുറക്ക് പച്ചപ്പിനെ ആസ്വാദിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കുക

സുരൽ വെള്ളച്ചാട്ടത്തിന്റെ ,മനോഹരമായ ദൃശ്യങ്ങളും വിശേഷങ്ങളും ആസ്വാദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply