യാത്രയെ കൂടുതൽ അനുഭവിക്കണമെങ്കിൽ റോഡ്മാർഗമുള്ള യാത്ര തന്നെയാണ്. അത്പോലെ റോഡ്മാർഗമുള്ള യാത്രയെ കൂടുതൽ ആവേശകരമാക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളോടെയുള്ള യാത്രയും പുതിയരാജ്യങ്ങളിലേക്ക് റോഡ്മാർഗം അതിർത്തി കടക്കാനും പ്രേത്യേക അനുഭൂതി തന്നെയാണ്. റോഡ് മാർഗം അതിർത്തി കടക്കാൻ സാധിക്കുന്ന ഇന്ത്യയിലെ പ്രധാന മൂന്ന് സ്ഥലങ്ങൾ അറിഞ്ഞാൽ യാത്ര ചെയ്യാൻ കൊതിക്കാത്തവരായി ആരും കാണില്ല. ബുദ്ധിമുട്ടുകൾ സഹിച്ചുള്ള യാത്രക്ക് തുടക്കം കുറിക്കാം വരൂ.
ആദ്യമായി മനോഹരമായ കാഴ്ചകളും പുതിയ സംസ്കാരങ്ങളുടെയും മനസ്സിലാക്കാൻ നേപ്പാളിന്റെ അതിർത്തി തന്നെ കടക്കണം. ഇമിഗ്രേഷൻ ചെയ്യാൻ വളരെ എളുപ്പമാണ് നേപ്പാൾ ബോർഡർ. ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ഡ്രൈവ് ചെയ്താൽ ഉത്തർപ്രദേശ്, ന്യൂഡൽഹി, എന്നീ സ്ഥലങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പ്രവേശിക്കാൻ സുനൗലി അതിർത്തിയിലെത്തിച്ചേരാൻ സാധിക്കും. വിസയില്ലാതെ തന്നെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് കയ്യിലുണ്ടെങ്കിൽ പ്രവേശിക്കാൻ സാധിക്കും.
വോട്ടർ ഐഡി, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകുന്ന മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡ് കൈവശമുള്ള ഇന്ത്യക്കാർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ നേപ്പാളിൽ ജോലിചെയ്യാനും താമസിക്കാനും കഴിയും. അത്പോലെ മറ്റൊരു ബോർഡർ കടക്കാൻ പറ്റിയ ഇടമാണ് ബംഗ്ലാദേശ്. കൊൽക്കത്ത-അഗർത്തല റൂട്ടിലൂടെ ബംഗ്ലാദേശ് അതിർത്തി കടക്കാൻ സാധിക്കും.
നിങ്ങളുടെ വാഹനത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ വാഹന രേഖകൾ, ഇന്ത്യൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ്, ഒരു കാർനെറ്റ് എന്നിവയും ആവശ്യമാണ്. സാധുവായ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബംഗ്ലാദേശ് എംബസിയിൽ നിന്ന് വിസ ലഭിക്കുകയും ചെയ്യും. അതോടെ ഭൂട്ടാൻ അതിർത്തിയും റോഡ്മാർഗം കടക്കാൻ സാധിക്കും. ന്യൂഡൽഹിയിൽ നിന്ന് തിമ്പുവിലേക്കുള്ള റൂട്ട് പോയാൽ ഉത്തർപ്രദേശും അസാമും കടക്കാൻ സാധിക്കും.
ഗുവാഹത്തിയിൽ നിന്ന് (അസമിന്റെ സംസ്ഥാന തലസ്ഥാനം),ഭൂട്ടാൻ ഗ്രാമമായ ഫണ്ട്ഷോലിംഗിലേക്ക് പ്രവേശിക്കാം തുടർന്ന് തിമ്പുവിലേക്കും യാത്ര ചെയ്യാൻ സാധിക്കും. ഭൂട്ടാനിൽ പ്രവേശിക്കാൻ പാസ്പോര്ട്ട് വിസയൊന്നും ആവിശ്യമില്ല പകരം യാത്ര ചെയ്യുന്ന വാഹനം മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഫ്യൂന്റ്ഷോളിംഗ് അതിർത്തിയിലെ ഇമിഗ്രേഷൻ പോസ്റ്റിലും രജിസ്റ്റർ ചെയ്യാൻ സാധിക്കും അത്പോലെ ഗതാഗത വകുപ്പിലും വാഹന രജിസ്ട്രേഷണ് ചെയ്യാൻ സാധിക്കും.
