ജനുവരിയിലുള്ള മഞ്ഞുവീഴ്ച ലോകത്തു സ്ഥലങ്ങളിലും സർവ സാധാരണമാണ്. എന്നാൽ ഒരു എപ്പോഴും ചൂടിനാൽ നിറഞ്ഞു നിൽക്കുന്ന മരുഭൂമിലാണ് മഞ്ഞു വീഴ്ചയെങ്കിലോ. അതെ സഹാറ മരുഭൂമിയിലാണ് -2 ഡിഗ്രി തണുപ്പിൽ മഞ്ഞുവീഴ്ച കണ്ടു ആവേശഭരിതരായ സഹാറനിവാസികൾ. ഇപ്പോൾ, അൾജീരിയയുടെയും സൗദി അറേബ്യയുടെയും ഭാഗങ്ങളിൽ മഞ്ഞുമൂടിയ മരുഭൂമി പ്രദേശങ്ങളുടെ ഫോട്ടോകളും വീഡിയോകളും ലോകമെമ്പാടും കണ്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ വളരെ വിരളമായി കാണപ്പെടുന്ന ഒന്നാണ് മിഡിൽ ഈസ്റ്റ് അല്ലെങ്കിൽ ആഫ്രിക്കയിലെ സഹാറയിലെ മഞ്ഞുവീഴ്ച. മഞ്ഞുമൂടിയ മൺകൂനകൾ വരിയായി കിടക്കുന്ന അപൂർവ്വ കാഴ്ചയാണ് അൾജീരിയൻ ഫോട്ടോഗ്രാഫറായ കരീം ബൗചെറ്റാറ്റ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയത്. സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്റർ ഉയരത്തിൽ അറ്റ്ലസ് പർവതനിരകളാൽ ചുറ്റപ്പെട്ട ഈ പട്ടണം “മരുഭൂമിയിലേക്കുള്ള കവാടം” എന്നാണ് അറിയപ്പെടുന്നത്.
അത്പോലെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചകൾ സഊദി നിവാസികളെ കൂടുതൽ ആകാംഷാഭരിതരാക്കുകയും അത്പോലെ മഞ്ഞുമൂടിയ മരുഭൂമിയിൽ തീയുടെ ഓരത്തായി ഇരുന്നുള്ള സഞ്ചാരികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. 0 വർഷത്തിനിടെ ഇതാദ്യമായി കുറഞ്ഞ താപനില ഇത്രയും താഴ്ന്നതായി പറയപ്പെടുന്നത്. കഴിഞ്ഞ നാല് ദശകങ്ങളിൽ ഈ പ്രതിഭാസം മൂന്ന് തവണ മാത്രമാണ് സംഭവിച്ചത്. 2017 അവസാനമാണ് മഞ്ഞുവീഴ്ച അവസാനമായി ഉണ്ടായത്.
മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
