ലോകത്തിലെ ഏറ്റവും വലിയ വെളുത്ത മുതലകളുടെ പാർക്ക്

ലോകത്തിലെ ഏറ്റവും വലിയ വെളുത്ത മുതലകളുടെ പാർക്ക് എവിടെയാണെന്ന് പറഞ്ഞാൽ നമ്മുടെ സ്വന്തം ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭിതാർകനിക ദേശീയ ഉദ്യാനം എന്ന നാമത്തിൽ അറിയപെടുന്ന മനോഹരായ ഒരു ഉദ്യാനത്തിലാണ്. നിരവധി സഞ്ചാരികളാണ് ഭിതാർകനിക ദേശീയ ഉദ്യാനം കാണാനായി എത്തിച്ചേരുന്നത്. ബ്രാഹ്മണി-ബൈതാരാണി നദിയുടെ അഴിമുഖമാണ് ഭിതാർകനിക ദേശീയ ഉദ്യാനം സൗന്ദര്യവതിയായി ഒരുങ്ങി നിൽക്കുന്നത്.

സുന്ദർബൻസിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ പരിസ്ഥിതി വ്യവസ്ഥയാണ് ഭിതാർകനികയിലുള്ളത്. ഭിതാർകനികയിൽ എത്തിച്ചേരാനായി 140 കിലോമീറ്റർ അകലെയുള്ള കുറ്റക് or കട്ടക് എന്ന സ്ഥലത്തു എത്തിച്ചേരേണ്ടതുണ്ട്. കട്ടക് എന്ന സ്ഥലത്തു നിന്ന് ബസ് അല്ലെങ്കിൽ ട്രെയിൻ മുഖേനയോ 70 കിലോമീറ്റർ അകലെയുള്ള ഭദ്രകിലെത്താം. അത്പോലെ ക്രീകുകളുടെയും കനാളുകളുടെയും ഇടയിലൂടെ ബോട്ട് സവാരി നടത്തുകയും മിനി ആമസോണിലെ നിവാസികളെ കാണാനും സാധിക്കും.

മാത്രവുമല്ല പക്ഷി പ്രേമികൾക്ക് പക്ഷി നിരീക്ഷണം നടത്താനും മനോഹരമായ വ്യത്യസ്ത പക്ഷികളെ കണ്ടു ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ്. കിംഗ്ഫിഷർ പക്ഷികളിൽ മാത്രം എട്ട് ഇനം പക്ഷികളാണ് ഈ ഉദ്യാനത്തിൽ പാറി നടക്കുന്നത്. മുതലകൾക്ക് പുറമെ പൈത്തണുകൾ തുടങ്ങി നിരവധി ഉരഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ പാർക്ക് കൂടിയാണ്. മാൻ, കാട്ടുപന്നി, ദേശാടന പക്ഷികൾ തുടങ്ങിയ നിരവധി മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ഉദ്യാനം.

ലോക്‌ഡോൺ കാലത്ത് അടച്ചിട്ടിരുന്ന ഭിതാർകനിക ദേശീയ ഉദ്യാനം നാളുകൾക്ക് ശേഷം തുറന്നിരിക്കുകയാണ്. ഭിതാർകനിക ദേശീയ ഉദ്യാനത്തിന്റെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply