രാജസ്ഥാനിലെ മരുഭൂമിയിലെ മരുപ്പച്ച മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്സ്റ്റേഷനും അതിലുപരി മഞ്ഞിന്റെ അകമ്പടിയോടെ പച്ചപ്പിൽ പുതഞ്ഞു കിടക്കുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മൗണ്ട് അബു. എന്നാലും മൗണ്ട് അബുവിലെ ആകർഷണീയമായ മറ്റൊരു കാഴ്ചയാണ് അതിശയകരമായ വസ്തുവിദ്യയിൽ നിർമിതമായ ദിൽ‌വാര ക്ഷേത്രങ്ങൾ. ചരിത്രങ്ങളും വസ്തുവിദ്യകളും ഇഷ്ടപ്പെടുന്നവർ ഒരിക്കലും നഷ്ടപ്പെടാത്ത സ്ഥലം കൂടിയാണ്. മരുഭൂമിയുടെ നാടായ രാജസ്ഥാനിൽ മൗണ്ട് അബു പച്ചപ്പിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് മരുഭൂമിയിലെ മരുപ്പച്ച എന്ന നാമത്തിലും അറിയപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,219 മീറ്റർ ഉയരത്തിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 1000 വർഷങ്ങൾക്ക് മുമ്പ് 2 നൂറ്റാണ്ടുകളിൽ ദിൽ‌വാര ക്ഷേത്രങ്ങൾ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നത് അത്ഭുതം തന്നെയാണ്. ക്ഷേത്രങ്ങൾക്കുപരി നിരവതി വ്യൂ പോയിന്റുകളും അത്പോലെ ഹണിമൂൺ പോയിന്റ് തടാകങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട്. അത്പോലെ നക്കി തടാകത്തിൽ ശാന്തമായ ബോട്ട് സവാരിയും അത്പോലെ സൂര്യാസ്തമയവും കാണാൻ സാധിക്കും.

അരവാലി പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും പച്ചപ്പിൽ പൊതിഞ്ഞു കിടക്കുന്ന ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട മൗണ്ട് അബു തന്നെയാണ്. നഗരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് ഉദയ്പൂർ എന്നാൽ ഏകദേശം 185 കിലോമീറ്റർ ദൂരമുണ്ട് വിമാനത്താവളത്തിലേക്ക്. പ്രധാന നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അബു റോഡ് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണ്. ദില്ലി, മുംബൈ, ജയ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ച റെയിലാണ്.

മാത്രവുമല്ല പ്രധാപ്പെട്ട നഗരങ്ങളുമായി ബന്ധിച്ചിട്ടുള്ള റോഡ്മാർഗം മൗണ്ട് അബുവിനുണ്ട്. ഏറ്റവും അടുത്തുള്ള ദേശീയപാത 14 ഏകദേശം മൗണ്ട് അബുവിൽ നിന്ന് 24 കിലോമീറ്റർ ദൂരം മാത്രമേയുള്ളു. മൗണ്ട് അബുവിന്റെ മനോഹരമായ ദൃശ്യവിരുന്നു ലഭിക്കുവാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply