ഹിമാലയത്തിന്റെ മടിത്തട്ടിലെ സുന്ദരമായ പട്ടണം കസാഉലി

ഹിമാചൽ പ്രദേശിലെ സോളാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പട്ടണമാണ് കസാഉലി. 65 കിലോമീറ്റർ അകലെയുള്ള ചണ്ഡിഗഡിൽ നിന്നും അത്പോലെ 77 കിലോമീറ്റർ അകലെയുള്ള ഷിംലയിൽ നിന്നും ഈ നഗരത്തിന്റെ മടിത്തട്ടിലേക്ക് പ്രവേശിക്കാം. കസാഉലിയുടെ പ്രധാന ആകർഷണം എന്നത് ഹനുമാൻ ക്ഷേത്രം എന്നറിയപ്പെടുന്ന മങ്കി പോയിന്റ്, അത്പോലെ കച്ച റോഡിലുള്ള ഗിൽബെർട്ട് ട്രയൽ മാത്രവുമല്ല മനോഹരമായ സൂര്യാസ്തമയത്തിന്റെ കാഴ്ചകളും കാണാൻ സാധിക്കും.

ഗൂർഖ കോട്ട, ബാബ ബാലക് നാഥ് ടെമ്പിൾ ക്രൈസ്റ്റ് ചർച്ച്, ഷിർദി സായിബാബ ക്ഷേത്രം, സെൻട്രൽ റിസർച്ച് ലൈബ്രറി എന്നിങ്ങനെ കാഴ്ചകളുടെ കൂമ്പാരം കസാഉലിയിലെ സഞ്ചാരികൾക്ക് സമ്മാനിക്കുന്നുണ്ട്. മഞ്ഞിന്റെ മാറിടമായ ഹിമാലയത്തിന്റെ മടിത്തട്ടിലാണ് കസാഉലി എന്ന നഗരത്തിന്റെ സൗന്ദര്യം വരച്ചുകാട്ടുന്നത്. അതിനാൽ വർഷങ്ങളുടെ ഗർഭഭാഗവും മഞ്ഞിന്റെയും തണുപ്പിന്റെയും ഈരടിയിൽ കുതിർന്നു നിൽക്കുന്ന പട്ടണമായി കസാഉലിയെ കാണാം.

മാർച്ച് മുതൽ ജൂൺ വരെയാണ് ഈ മനോഹരമായ പട്ടണം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. അത്പോലെ സെപ്തംബർ , ഒക്ടോബർ മാസങ്ങളും യാത്രക്ക് അനുയോജ്യമാണ്. സഞ്ചാരികൾക്ക് അനുയോജ്യമായ എല്ലാവിധ സൗകര്യങ്ങളുമുള്ള താമസ സൗകര്യങ്ങളും കസാഉലി നഗരം ഒരുക്കിയിട്ടുണ്ട്. കസാഉലി പട്ടണത്തിനു സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഉള്ളതിനാൽ ഈ നഗരത്തിലേക്ക് അനിയോജ്യമായ യാത്രമാർഗവും ട്രെയിൻ യാത്ര തന്നെയാണ്.

ദില്ലി, മുംബൈ, കൊൽക്കത്ത, അമൃത്സർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായ കൽക്ക മെയിലും കസാഉലി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന തീവണ്ടികളിൽ ഒന്നാണ്. വിമാനത്തിലൂടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ചണ്ഡിഗഡ് വിമാനത്താവളം വഴി എത്തിച്ചേരാനും സാധിക്കും. കസാഉലി പട്ടണത്തിന്റെ ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply