കെനിയയുടെ തലസ്ഥാനമായ നാരോബിയയിൽ നിന്നും 253 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തടാകമാണ് ലേക് ബറിംഗോ. ഈ തടാകത്തിന്റെ ഏറ്റവും വലിയ കൗതുകം ഓരോ ദിവസം കഴിയുമ്പോഴും ജലനിരപ്പ് ഉയർന്നു കൊണ്ടേയിരിക്കും. മാത്രവുമല്ല 450 തോളം വിവിധ തരം പക്ഷികൾ വാഴുന്ന പ്രദേശമാണ് ഈ തടാകത്തിന്റെ ചേർന്നു കിടക്കുന്ന ഭാഗം. അത്പോലെ കാടുകളിൽ വസിക്കുന്ന വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇ തടാകം.
അത്പോലെ ലേക് ബറിംഗോ തടാകത്തിൽ തന്നെ ധാരാളം ദ്വീപുകളുണ്ട്. അത്പോലെ നിരവധി ഗോത്രങ്ങളുമുണ്ട്. 2012 മുതലാണ് ലേക് ബറിംഗോ യുടെ ജലനിരപ്പ് അപകട രൂപത്തിൽ ഉയരാൻ തുടങ്ങിയത്. ലേക് ബറിംഗോ മാത്രമല്ല ഗ്രേറ്റ് റിഫ്റ്റ് വാലിയിൽ സ്ഥിതി ചെയ്യുന്ന എല്ലാ തടാകത്തിനും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും അനുകൂലമാണെങ്കിലും ഇവിടെ താമസിക്കുന്ന മനുഷ്യർ അത്പോലെ ടൂറിസം മേഖലകൾക്കും വളരെയധികം പ്രതികൂല സാഹചര്യമാണ്.
ലേക് ബറിംഗോയിൽ വസിക്കുന്നവരുടെ വരുമാന മാർഗം മീൻ പിടുത്തവും അത്പോലെ തേൻ കൃഷിയുമാണ്. വെള്ളത്തിന്റെ അളവ് കൂടിയത് കാരണമായി മീനുകളുടെ എണ്ണവും വളരെയധികം കൂടിയിട്ടുണ്ട്. ഒരു സമയത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ തലപൊക്കി നിന്നിരുന്ന ദ്വീപായിരുന്നു പക്ഷെ ജലനിരപ്പിന്റെ അളവ് കൂടിയതിനാൽ പൂർണമായി മുങ്ങി പോകുകയും ചെയ്തു. ഇപ്പോഴും ദ്വീപിൽ പകുതി മുങ്ങിയ കെട്ടിടങ്ങൾ കാന സാധിക്കും.
ഭൂമിയുടെ അന്തർഭാഗത്തുള്ള പ്ലേറ്റുകൾ നീങ്ങുന്നതിന്റെ ഫലമായാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് ഒരു പഠനം. അത്പോലെ ചില ദ്വീപുകൾക്കുള്ളിൽ തിളച്ചു പൊങ്ങി വരുന്ന വെള്ളം അതായത് ഹോട്ട് സ്പ്രിങ് ഉണ്ടാകാറുണ്ട്. മാത്രവുമല്ല നിരവധി അലോവേറ ചെടികളും കാണാൻ സാധിക്കും. ചെങ്കണ്ണ് വരുന്ന അവസരത്തിൽ അലോവേറയുടെ നീര് ഒഴിക്കുമ്പോൾ തന്നെ മാറുമെന്നാണ് പറയപ്പെടാറുള്ളത്. മലേറിയ പോലുള്ള അസുഖത്തിനും ഉപയോഗിക്കാറുണ്ട്.
മുങ്ങി കൊണ്ടിരിക്കുന്ന അതിലുപരി ഒരുപാട് സവിശേഷതയുള്ള ഈ പ്രദേശത്തെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക
