കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ കവ്വായി പുഴയുടെ ഓരത്ത് എത്തുന്നതായിരിക്കും. മാത്രവുമല്ല പുഴയിലൂടെ കൗതുകമുണർത്തുന്ന കയാക്കിങ് ചെയ്യാനുള്ള അവസരവും നൽകുന്നുണ്ട്. അധികം ആളുകൾ അറിയപ്പെടാത്ത ഒരു സ്ഥലമായതിനാൽ തിരക്കുകൾ ഇല്ലാതെ തന്നെ ഇവിടെ ചുറ്റിയടിക്കാൻ സാധിക്കും. അത്പോലെ കുടുംബമായി വന്നാൽ കവ്വായി തീരത്തിൽ വിശ്രമിക്കാനായി അതിമനോഹരമായ പാർക്ക് നിർമിച്ചിട്ടുണ്ട്.
അത്പോലെ ഇക്കരയിൽ നിന്ന് അക്കരയിലേക്ക് യാത്ര ചെയ്യാനുള്ള തോണിയും ലഭ്യമാണ്. ഇവിടെ തന്നെ രണ്ടു ചെറുദ്വീപുകളാണ് ഉള്ളത്. ഒന്നാമതായി കവ്വായി ദ്വീപും മറ്റൊന്ന് ഗോഡ്സ് ഓൺ ദ്വീപും. കയാക്കിങ് നടത്തുന്നത് ഒരു മാങ്റൂസ് ഫോറെസ്റ് ഓരത്തായി ശേഷം സമയമുണ്ടെങ്കിൽ ബീച്ചിലേക്കും പോകാൻ സാധിക്കും. ഒരാൾക്ക് ഒരുമണിക്കൂർ കയാക്കിങ് ചെയ്യുന്നതിന് 400 രൂപയാണ്. മാത്രവുമല്ല യാത്രക്കാരന്റെ സുരക്ഷക്ക് വേണ്ടി ഗൈഡ് കൂടെ കാണും.
കയാക്കിങ് നടത്തുമ്പോൾ ആദ്യം പോകുന്ന മാങ്റൂസ് ദ്വീപൊന്നുമല്ല മറിച്ചു മാങ്റൂസ് മരങ്ങളുടെ ഇടയിലൂടെയുള്ള യാത്രയാണ് ഏറെ കൗതുകം നിറഞ്ഞത്. അത്പോലെ മാങ്റൂസ് മരങ്ങൾ മുങ്ങി നിൽക്കുന്ന കായൽ ഭാഗം അധികം താഴ്ചയില്ലാത്ത സ്ഥലമാണ്. അതിനാൽ കയാക്കിങ് ചെയ്തു മാങ്റൂസിന്റെ ഭാഗത്തേക്ക് പോയാൽ കായലിന്റെ നടുഭാഗത്ത് ഇറങ്ങി നിൽക്കുന്ന അനുഭൂതി വെള്ളത്തിൽ ഇറങ്ങിയാൽ ലഭിക്കും. മാത്രവുമല്ല മനോഹരമായ ചിത്രങ്ങൾ പകർത്താൻ പറ്റിയ ഇടമാണ് മാങ്റൂസ്.
കവ്വായി കായലിന്റെ മനോഹരമായ കാഴ്ചകൾ കാണുവാൻ താഴെയുള്ള വീഡിയോ കാണുക.
