കാളിമലയിലേക്ക് ഒരു കോവിഡ് കാല യാത്ര

റൈഡർ ജിപ്സിയുടെ ഒരു കോവിഡ് കാല യാത്ര

പ്രിയ സഞ്ചാരികളെ ലോകമെങ്ങും കോവിഡ് 19 എന്ന വൈറസ് കാരണം പല മേഘലകളും കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി അടഞ്ഞു കിടക്കുക ആയിരിന്നു. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ടൂറിസം തുറക്കുക ഉണ്ടായി. അങ്ങനെ മാസങ്ങൾക്ക് ശേഷം ഒരു ചെറിയ യാത്രക്ക് ആയി ഒരുങ്ങി. തിരുവനന്തപുരത്തു നിന്നും 50 km മാറി വെള്ളറടക്ക് സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ പത്തുകാണിയിൽ ‌ സ്ഥിതി ചെയ്യുന്ന “കാളിമല”.

സമുദ്രനിരപ്പിൽ നിന്നും 3000 അടിയിൽ അധികം ഉയരത്തിൽ ആണ് കാളിമലയുടെ സ്ഥാനം മുകളിൽ ഒരു ദുർഗാ ക്ഷേത്രവും ഉണ്ട്.മുകളിലെ പശ്ചിമഘട്ടമലനിരകൾ , അവയുടെ മുകളിൽ കൂടെ പോകുന്ന മേഘകെട്ടുകൾ. പച്ചപുതച്ച മല നിരകൾ ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന കാഴ്ച കണ്ണിന് കുളിർമ്മ നൽകും. അങ്ങനെ 3 മണി കഴിഞ്ഞ് യാത്ര തുടങ്ങി വഴി വളരെ മോശം ആണ്. പണി നടക്കുക ആണ്. കള്ളിക്കാട്- കുട്ടപ്പു-10 കാണി- അവിടെ നിന്നും വളത്തോട്ട് തിരിഞ്ഞ് കുരിശുമല പിൽഗ്രിംസ് എന്ന് ഒരു ആർച്ച് ഉണ്ട് അത് വഴി പോയാൽ മലയുടെ അടിവാരത്ത് എത്തും.

അത് ആണ് നല്ല വഴി, മലയുടെ താഴ് ഭാഗം വരെ വാഹനം എത്തും മുകളിലോട്ട് വാഹനങ്ങൾക്ക് പ്രേവേശനം ഇല്ല.പിന്നെ ഏകദേശം 2കിലോമീറ്റർ ദൂരം ഉള്ള ഒരു ഓഫ്‌റോഡ് യാത്ര ആണ്, നടന്ന് വേണം കയറാൻ.ആദ്യത്തെ കുറച്ചു ദൂരം പെട്ടന്ന് നടന്നു കയറാം.പിന്നെ കല്ലുകൾ പാകിയ കയറ്റം ആണ്.വശങ്ങളിൽ ആയി തന്നെ പല ദൃശ്യങ്ങൾ കണ്ട് തുടങ്ങും. പണ്ട് ആരോ പറഞ്ഞത് പോലെ ‘യാത്ര ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങളും, അതിനെക്കാളേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടാക്കും’ എന്ന് പറഞ്ഞത് എത്ര ശരിയാണ്.

ഒരു മാജിക്കാരനെ പോലെ എപ്പോഴും അവൻ സഞ്ചാരികളെ കാഴ്ചകളുടെ നിറവസന്തത്തിൽ ആറാടിപ്പിക്കും. നമ്മുടെ നാട്ടുകാർ എത്ര പറഞ്ഞാലും ഒരു കാര്യം മനസിലാവില്ല എന്ന് തോന്നുന്നു പ്ലാസ്റ്റിക് വഴിയിൽ വലിച്ചെറിയരുത് എന്ന് .വഴി അങ്ങ് ഇങ്ങ് ധാരാളം കാണാൻ പ്ലാസ്റ്റിക് സാധിക്കും.മുകളിലോട്ട് കയറുംതോറും കാഴ്ചയുടെ ഭംഗി കുടി കുടി വരുന്നത് ആയി കാണാൻ പറ്റും.വഴിയുടെ പകുതിയിൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട് പണ്ട് ഇവിടെ വരെ വാഹനങ്ങൾക്ക് വരാൻ സാധിക്കും ആയിരിന്നു.ഇപ്പോൾ നടന്ന് വേണം.

ഒരു തരത്തിൽ അത് ആണ് നല്ലത് കുറച്ചു കഷ്ടപ്പെട്ടു വേണം ഭംഗി അറിയാൻ.അങ്ങനെ മലയുടെ മുകളിൽ ഉള്ള ഒരു കടയുടെ മുന്നിൽ എത്തി.പക്ഷേ അവിടെ ആരും ഇല്ലായിരുന്നു. സൂര്യാസ്തമയം ആയികഴിഞ്ഞിരിന്നു. നീലാകാശത്തിന് നടുവിൽ കുങ്കുമ്മ നിറത്തിൽ സൂര്യൻ മലകൾക്ക് ഇടയിലേക്ക് പോകുന്നത് കാണാൻ സാധിച്ചു.പറഞ്ഞറിയിക്കാൻ പറ്റാത്തത് എന്തോ ഒന്ന് പ്രകൃതി ഒളിപ്പിച്ചു വച്ചത് പോലെ, അവിടെ ഒരു അമ്പലം ഉണ്ട് അതിന്റെ സൈഡിൽ കൂടെ പോയാൽ കുരിശുമലയുടെ അടുത്ത് എത്താം.

പോകുന്ന വഴിയിൽ പയിൻ മരങ്ങൾ ഉണ്ട് അതിന്റെ ഇടയിൽ കൂടെ സൂര്യാസ്തമയം കാണാൻ തന്നെ അതിയായ ഭംഗി ഉണ്ടായിരുന്നു. അടുത്ത മലയിൽ കുറച്ചു നേരം ഇരുന്നു.അവിടെ നിന്നും തെക്കൻ കുരിശുമല ലക്ഷ്യം ആക്കി യാത്ര തുടർന്നു. കുറച്ചു കയറ്റം ആണ് അപ്പോഴേക്കും സുര്യ പ്രകാശം നന്നേ കുറഞ്ഞിരുന്നു.മലയുടെ മുകളിലേക്ക് പോകുന്ന വഴിയുടെ ഇടത് ഭാഗത്ത് ജലസമൃദ്ധമായി കിടക്കുന്ന ഡാം സൈറ്റ് കാണാൻ സാധിക്കും.പെട്ടന്ന് തന്നെ മുകളിലേക്ക് കയറി.

കുങ്കുമ നിറത്തിൽ സൂര്യൻ്റെ അവസാന കിരണങ്ങൾ മലയുടെ പിന്നിലേക്ക് മറയുന്നത് കാണാൻ കയിഞ്ഞു.അവിടെയും കുറച്ചു നേരം ചിലവാക്കി മടങ്ങാൻ ആയിരിന്നു പ്ലാൻ.ഫോട്ടോ എടുത്തും കാര്യങ്ങൾ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.നേരം ഇരിട്ടിയിരുന്നു പിന്നെ മടക്ക യാത്ര തുടങ്ങി.ഡാം സൈറ്റ് കണ്ട ഭാഗത്ത് നിറയെ പ്രകാശത്തിൽ മുങ്ങി നിൽക്കുന്ന പട്ടണത്തിൻ്റെ ഭംഗി അത് പറഞ്ഞത് അറിയിക്കാൻ പറ്റുന്നതിലും അധികം ആയിരിന്നു.

ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സമയം കുറവ് ആയിരുന്നു അപ്പോൾ തന്നെ തീരുമാനിച്ചു ഉടനെ ഒരു വരവ് കൂടെ വരണം.പിന്നെ നടന്ന് തുടങ്ങി.വന്ന വഴി എത്രത്തോളം മരങ്ങൾ നിറഞ്ഞത് ആണ് തിരികെ ഇറങ്ങിയപ്പോൾ ആണ് അറിഞ്ഞത്. വെളിച്ചം തിരെ ഇല്ല ഫോൺ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.അതിന്റെ വെളിച്ചം കൊണ്ട് തിരികെ ഇറങ്ങി.വശങ്ങളിൽ നഗരം പ്രകാശത്തിൽ മുങ്ങി നിൽക്കുന്നത് കാണാൻ കഴിയും.

മഴ ഉള്ള ദിവസങ്ങളിൽ കോടയും ഉണ്ട്.വഴിയും മോശം ആണ് കൂടാതെ വെളിച്ചവും ഇല്ല ഒരു വിധം വണ്ടിയുടെ അടുത്ത് എത്തി.ജിവിതത്തിൽ കണ്ടതിൽ ഏറ്റവും മികച്ച സൂര്യാസ്തമയങ്ങളിൽ ഒന്ന് ഇത് തന്നെ ഉറപ്പ്. ഒരു യാത്രികൻ എന്ന നിലയിൽ യാത്രകൾ പോകുന്ന സമയത്ത് പാലിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ കോവിഡ് പ്രതിരോധ മുൻകരുതലും എടുക്കുക.
പ്രകൃതി ഇത്രയും സൗന്ദര്യങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് നമുക്ക് കണ്ട് ആസ്വദിക്കാൻ ആണ് എല്ലാം കണ്ട് ആസ്വദിച്ച് മടങ്ങി പോകുക. അല്ലാതെ അവിടെ മലിനം ആക്കാൻ അല്ല.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക

Leave a Reply