വാഹനങ്ങള്‍ എത്തിച്ചേരാത്ത വെള്ളച്ചാട്ടം

കോട്ടയം ജില്ലയിൽ അധികം ആരുമറിയാത്ത മനോഹരമായ വെള്ളച്ചാട്ടമാണ് ക്ടാക്കുഴി വെള്ളച്ചാട്ടം. മാത്രവുമല്ല ഒരു യാത്രയിൽ വെള്ളച്ചാട്ടം കണ്ടാൽ അവിടെ ഇറങ്ങി കൺകുളിർക്കെ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ടാക്കുഴി വെള്ളച്ചാട്ടം വാഴച്ചാലിനെ അനുസ്മരിക്കുന്ന സൗന്ദര്യമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിലാണ് ക്ടാക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പള്ളിക്കത്തോട് ചെങ്കളം വഴി വരുമ്പോഴാണ് ദൃശ്യ വിരുന്നൊരുക്കിയ ആരുമറിയാത്ത വെള്ളച്ചാട്ടം. മീനച്ചിൽ തോടിന്റ്റെ കൈവഴികളിലുള്ള ഒരു ഭാഗമാണ് ക്ടാക്കുഴി വെള്ളച്ചാട്ടം. മഴക്കാലങ്ങളിൽ പാറക്കെട്ടുകളുടെ ഇടയിലൂടെ അതിമനോഹരമായ രൂപത്തിലുള്ള വെള്ളച്ചാട്ടം കാണാൻ സാധിക്കും. മാത്രവുമല്ല ഈ ഭാഗത്തൂടെയുള്ള ഗതാഗത സൗകര്യം വളരെ കുറവാണു അതിനാൽ സഞ്ചാരികൾ അധികം ഇവിടേക്ക് എത്തിച്ചേരില്ല.

കുടുംബമായി അല്ലെങ്കിൽ ഒറ്റക്ക് വെള്ളച്ചാട്ടത്തിന്റെ അരികെ ഇരുന്നു കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് ക്ടാക്കുഴി വെള്ളച്ചാട്ടം. റബ്ബർ തോട്ടങ്ങളുടെ നടുവിലായതിനാൽ റബ്ബർ കൃഷിയുടെ മനോഹാരിതയിൽ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കും. ഇടതൂർന്ന മരങ്ങൾ വെള്ളച്ചാട്ടത്തിലേക്ക് ചായ്ഞ്ഞു നിൽക്കുന്ന കാഴ്ച ഏറെ കൗതുകമുണർത്തുന്നതാണ്. കോട്ടയം ജില്ലയിൽ വരുന്നവർ ഇവിടേക്ക് വരൻ മറക്കരുത്

Leave a Reply