വയനാട് ജില്ലയിലെ അട്ടമലയിലേക്കുള്ള യാത്ര സഞ്ചാരികളെ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ശക്തമായ മഞ്ഞും മഞ്ഞിന്റെ ക്യാൻവാസിൽ പച്ചവിരിച്ചുകിടക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങളും കൺനിറയെ കാണാൻ സാധിക്കും. അട്ടമലയിൽ എത്തുന്നതിനു മുൻപ് സാഹസിക സഞ്ചാരികൾക്ക് അല്ലെങ്കിൽ ഡ്രൈവിംഗ് പ്രാന്തുള്ളവർക്ക് മനോഹരമായ ഓഫ് റോഡും അട്ടമലയിലേക്കുള്ള വഴി സമ്മാനിക്കുന്നുണ്ട്. സഞ്ചാരികളെ ആകര്ഷിപ്പിക്കുന്ന കാഴ്ചയാണ് അട്ടമലയിലുള്ളത്.
സ്നോ ഫ്ലേക് അഡ്വെഞ്ചർ എന്നിവരുടെ സിംപിളായ പാക്കേജിൽ മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. ടെന്റിൽ താമസം, ക്ലിഫ് കോട്ടേജ്, ട്രീ ഹോസ് , ഡി ജെ പാർട്ടി ഹാൾ, കാം ഫയർ എന്നിങ്ങനെ നിരവധി നിമിഷങ്ങൾ സഞ്ചാരികൾക്കു സമ്മാനിക്കുന്നുണ്ട്. റിസോർട്ടിന്റെ ഉൾഭാഗത്തൂടെ നടക്കുമ്പോൾ തന്നെ കാടിന്റെ അനുഭവം സമ്മാനിക്കുന്നുണ്ട്. കിളികളുടെ നാദങ്ങളും പൂത്തുലഞ്ഞു നിൽക്കുന്ന ചെടികലുമെല്ലാം സഞ്ചാരികളെ കൂടുതൽ ആകർഷണ വലയത്തിലാക്കുന്നു.
ഏറ്റവും ആകർഷകമായത് ട്രീ ഹോസിൽ നിന്നുള്ള മനോഹരമായ വ്യൂ തന്നെയാണ്. മലയിടുക്കുകളിൽ മഞ്ഞുപാളികളുടെ ഇടയിൽ പച്ചപ്പ് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് ട്രീ ഹോസിൽ കാണാൻ സാധിക്കുന്നത്. വലിയ തിരക്കുകൾ ഇല്ലാതെ കുടുംബമായി ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ ഇടം കൂടിയാണ് അട്ടമലയിലെ ഈ കുഞ്ഞു റിസോർട്. ട്രീ ഹോസിലെ മറ്റൊരു കൗതുകം എന്നത് ഏറ്റവു മുകളിൽ മനോഹരമായ വ്യൂ സമ്മാനിക്കുന്ന ബാല്കണിയാണ്.
