ഏറ്റവും ഉയരത്തിൽ സ്ഥിചെയ്യുന്ന ടണൽ: റോഹ്താങ് ടണൽ

ഈ കോവിഡ് കാലത്ത് സഞ്ചാരികൾക്ക് വേണ്ടി ഇന്ത്യയിൽ വിരുന്നൊരുക്കിയ വിസ്മയ കാഴ്ചകളിൽ ഒന്നാണ് അടൽ റോഹ്താങ് ടണൽ. ലെ മണാലി ഹൈവേയിൽ ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തായി റോഹ്താങ് പാസിന്റെ താഴെയായി അടൽ റോഹ്താങ് ടണൽ നിർമിച്ചിരിക്കുന്നത്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ സ്വപ്നപദ്ധതി കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ടണലിനു അടൽ റോഹ്താങ് ടണൽ എന്ന് അറിയപ്പെടുന്നത്.

2000 ജൂൺ മൂന്നിനാണ് അടൽ ബിഹാരി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഏഴുകൊല്ലം നീണ്ടുനിന്നു കൊണ്ട് അഞ്ചു ബില്യൺ ചിലവിൽ ചെയ്തു തീർക്കാനാണ് തീരുമാനിച്ചത്. എന്നാൽ പല കാരണങ്ങളാൽ ഈ പദ്ധതി നടക്കാതെ പോയി. എന്നാൽ 2002 ൽ ബോർഡർ റോഡ് ഓർഗനൈസേഷൻ റോഡ്‌ നിർമാണം ഏറ്റടുത്തു. എന്നാലും പല പ്രഖ്യാപനങ്ങളും നടന്നെങ്കിലും ഒന്നും നടന്നില്ല. എന്നാൽ 2010 ജൂൺ 28 നു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ തറക്കലിടുകയും തുടർന്ന് റോഡിൻറെ നിർമാണം ആരംഭിച്ചു.

2019 ഡിസംബർ 25 ന് അടൽ ബിഹാരിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടൽബിഹാരിയുടെ സ്മരണാർത്ഥം അടൽ റോഹ്താങ് ടണൽ പേര് നൽകി. നീണ്ട പത്തുകൊല്ലം എടുത്താണ് 3200 കോടി രൂപ ചെലവിലാണ് ഇന്ന് കാണുന്ന അടൽ റോഹ്താങ് ടണലിന്റെ നിർമാണം പൂർത്തീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റോഡ് ടണലായ അടൽ റോഹ്താങ് ടണലിന് വെറും 9.5 കിലോമിറ്റർ മാത്രമാണ് ദൂരമുള്ളത്. ധാരാളം സഞ്ചാരികൾ ടണൽ കാണാനായി സഞ്ചാരികൾ എത്തിചേരാറുണ്ട്.

പത്തുമീറ്ററാണ് അടൽ റോഹ്താങ് ടണലിന്റെ വീതി. ഇതിൽ എട്ടുമീറ്റർ റോഡിനും അത്പോലെ ബാക്കി നാലുമീറ്റർ ഇരുവശങ്ങളിലുമുള്ള നടപ്പാതക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അടൽ റോഹ്താങ് ടണലിന് 5.25 മീറ്റർ ഉയരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3060 അടി ഉയരത്തിലാണ് അടൽ റോഹ്താങ് ടണൽ സ്ഥിതി ചെയ്യുന്നത്. കാറുകൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഏതു കാലാവസ്ഥയിലും 3000 കാറുകളും 1500 ട്രെക്കുകളും ഒരേ സമയം കടത്തിവിടാൻ സാധിക്കും.

Leave a Reply