മഞ്ഞിന്റെ മുകളിലൂടെയുള്ള ട്രെക്കിങ്ങ്

മലമുകളിലേക്ക് പച്ചപ്പുകൾ താണ്ടിയുള്ള ട്രെക്കാണ് അധിക സഞ്ചാരികളും അനുഭവിച്ചിട്ടുള്ളത്. എന്നാൽ മഞ്ഞുമലകളുടെ മുകളിലൂടെ ട്രെക്കിങ്ങ് അനുഭവം സഞ്ചാരികൾക്ക് മറ്റൊരു അനുഭവമാണ് നൽകുന്നത്. ഇന്ത്യയിൽ മഞ്ഞിന്റെ മുകളിലൂടെ യാത്ര ചെയ്യാൻ സഞ്ചാരികൾക്കു കൂടുതൽ തിരഞ്ഞെടുക്കുന്നത് ലഡാക് എന്ന സ്വർഗഭൂമിയിലാണ്. ജമ്മു കാശ്മീരിലെ മഞ്ഞുമലയുടെ രാജാവായ ലഡാക്കിലെ ചഡാർ ട്രെക്കിങ്ങാണ് സഞ്ചാരികളെ കൂടുതൽ കൗതുകമുണർത്തുന്നത്.

ഏകദേശം പതിനാറു കിലോമീറ്റർ നീണ്ടുകിടക്കുന്ന മഞ്ഞുമലകളെ താണ്ടിയുള്ള ട്രെക്കിങ്ങാണ് ഏറ്റവും ആസ്വാദ്യകരം. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി ലഡാക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് അധികമുള്ളത്. ഏറെ പ്രശസ്തമായ സംസ്കാർ നദീതട തീരത്താണ് മനോഹരമായ മഞ്ഞിന്റെ വിരിമാർ സഞ്ചാരികൾക്ക് വേണ്ടി തുറന്നുവെച്ചിരിക്കുന്നത്. ശക്തമായ തണുപ്പാകുമ്പോൾ സംസ്കാർ നദി മഞ്ഞുകഷ്ണങ്ങളായി തുടങ്ങും.

സംസ്കാർ നദി മഞ്ഞുകഷ്ണങ്ങളായാലാണ് ട്രെക്കിങ്ങ് അനുഭവം കൂടുതൽ കളറാകുന്നത്. സ്കേറ്റിംഗ് പോലുളള വിനോദങ്ങൾക്ക് സംസ്കാർ നദി സഞ്ചാരികൾ ഉപയോഗപ്പെടുത്തുന്നത്. സാഹസിക സഞ്ചാരികൾക്ക് ഏറെ മറക്കാനാവാത്ത അനുഭവമാണ് ചഡർ ട്രെക്കിങ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. മഞ്ഞുകാലങ്ങളിൽ ഏറെ സാഹസികം നിറഞ്ഞതാണ് ചഡർ മലനിരകൾ. ചെങ്കുത്തായ വഴികളും തെറ്റൽ പോലുള്ളത് ഉണ്ടാകാൻ സാധ്യത ഏറെയാണ്.

അതിനാൽ ചഡാർ മലനിരകളിൽ ട്രെക്ക് ചെയ്തു പരിചയമുള്ളവരോട് യാത്ര ചെയ്യാൻ ശ്രമിക്കുക. നവംബർ മുതൽഏപ്രിൽ മാസങ്ങളിൽ പലപ്പോഴും യാത്രവഴികൾ പോലും സഞ്ചാരയോഗ്യമല്ല.ട്രെക്കിങ്ങ് ഉപയോഗിക്കേണ്ട വസ്തുക്കൾ എടുക്കാൻ മറക്കരുത് അത്പോലെ അനാവശ്യ വസ്തുക്കൾ ട്രെക്കിങ്ങ് വസരങ്ങളിൽ ഒഴിവാക്കുക. ട്രെക്കിങ്ങ് നടത്തുമ്പോൾ ഗൈഡിന്റെ നിർദ്ദേശത്തോട് കൂടെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

 

Leave a Reply