പാസ്സ്പോർട്ടും ഇല്ലാതെ ദുബായ് എയർപോർട്ടിൽ യാത്രചെയ്യാം

ആദ്യമായിട്ടാണ് പാസ്പോർട്ട് തിരിച്ചറിയൽ രേഖയും ഒന്നും കാണിക്കാതെ ഒരു എയർപോർട്ടിലൂടെ കടന്നുപോകുന്നത്. വേറെ എവിടെയും അല്ല നമ്മുടെ സ്വന്തം ദുബായിലാണ് വളരെ വലിയ സാങ്കേതിക വിദ്യകളിലൂടെ എമിഗ്രേഷൻ പാസ് നൽകുന്നത്. ലോകം തന്നെ ഏറെ കൗതുകത്തോടെ നോക്കി കാണുന്ന ഒന്നാണ് ദുബായിലെ സ്മാർട്ട് ടണൽ വഴിയുള്ള എമിഗ്രേഷൻ. ദുബൈ രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലാണ് ബിസിനസ്സ് യാത്രക്കാരുടെ ഡിപ്പാർച്ചറിലാണ് ആദ്യ ഉദ്യമം സംവിധാനിച്ചിരിക്കുന്നത്.

സാധാരണയായി എയർപോർട്ടിൽ ചെയ്യേണ്ട പാസ്പോര്ട്ട് കാണിക്കുക പാസ്പോർട്ട് എക്സിറ്റ് സ്റ്റാമ്പ് അടിക്കേണ്ട ഐ ടി സ്മാർട്ട് സിസ്റ്റത്തിൽ പഞ്ച് ചെയ്യേണ്ടതില്ല കേവലം ടണലിലൂടെ പോകുമ്പോൾ ടണലിൽ സ്ഥാപിച്ച ക്യാമറയിൽ മാത്രം നോക്കിയാൽ മതിയാകും. മാത്രവുമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ എയർപോർട്ടിൽ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം സംവിധാനിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ്.

ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയാണ് ഈ സംവിധാനം യാത്രക്കാർക്ക് വേണ്ടി തുറന്നു നൽകിയത്. ടണലിലൂടെ നടക്കുമ്പോൾ ബിയോമെട്രിക് സംവിധാനത്തിലൂടെ ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക വിദ്യയിലൂടെ വിവരങ്ങൾ ശേഖരിക്കുയും ചെയ്യുന്ന സംവിധാനമാണ് എയർപോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്.

ബിസിനസ് ഡിപ്പാർച്ചർ വഴി പോകാനും പ്രേത്യേകം ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എയർപോർട്ടിലെ എമിഗ്രേഷൻ അടുത്തുള്ള പവിലിയിനിലോ അല്ലെങ്കിൽ കിയോസ്കുകളിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം യാത്രക്കാർ അവരുടെ കാലാവധിയുള്ള പാസ്പോർട്ട് കയ്യിൽ കരുതണം അത്പോലെ ചുരുങ്ങിയത് ആറു മാസത്തെ വാലിഡിറ്റി പാസ്സ്പോർട്ടിന് ഉണ്ടായിരിക്കണം. വർഷാവർഷം ദുബായ് വഴി എയർപോർട്ട് വഴി പോകുന്നവരുടെ നിരക്ക് വർധിച്ച അവസരത്തിലാണ് ഇത്തരം നീക്കങ്ങൾ ദുബായ് ഗവൺമെന്റ് മുന്നോട്ട്വെച്ചത്.

Leave a Reply