സൈക്കിളിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ദമ്പതികളാണ് മാറ്റിൽഡയും പെയ്‌മനും.2018 മദ്ധ്യത്തിൽ തുടക്കം കുറിച്ച ഈ യാത്ര ഇന്ന് പതിനൊന്ന് രാജ്യങ്ങൾ പിന്നിട്ടിരിക്കുന്നു,ഏകദേശം പതിനായിരത്തോളം കിലോമീറ്ററുകൾ ഇവർ സൈക്കിളിൽ പൂര്തത്തീകരിച്ച് കഴിഞ്ഞു. ചെറുപ്പത്തിൽ തന്നെ ഇരുവരും യാത്രകളോട് വളരെയധികം താല്പര്യമുള്ളവരായിരുന്നു. തെക്കൻ ഫിൻലൻഡ് ദേശക്കാരനാണ് പേയ്‌മെൻ. അവിടെ അദ്ദേഹം ഒരു കൺസ്ട്രക്ഷൻ മേഖലയിൽ വർക്ക് ചെയ്യുകയായിരുന്നു. അങ്ങനെയുള്ള യാത്രക്കിടയിലാണ് തന്റെ കാറിൽ തന്നെ താമസിക്കാനുള്ള തീരുമാനം എടുക്കുന്നത്.ദീർഘമായ യാത്രക്കിടയിൽ കാറിൽ തന്നെ താമസിക്കും.
അങ്ങനെയുള്ള ഒരു യാത്രയിലാണ് അയാൾ മാറ്റിൽഡയെ പരിചയപ്പെടുന്നത്. ഹെയ്‌സിങ്കിയിൽ വെച്ചാണ് ആ കണ്ടുമുട്ടൽ നടക്കുന്നത്.പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ് അപ്പോൾ മാറ്റിൽഡ.കൂടാതെ തന്റെ പഠനത്തിന് ശേഷം കുട്ടികളെ പഠിപ്പിച്ചും, കഫെകളിൽ ജോലി ചെയ്തും അവർ ക്യാഷ് കണ്ടെത്തുകയായിരുന്നു. അവരും ഒരു യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു.ചെറുപ്പം മുതലേ താലോലിച്ച് വന്ന സ്വപ്നം ആയിരുന്നു യാത്ര പോവണമെന്ന്.അങ്ങനെ ഇ കണ്ടു മുട്ടൽ ഒരു വാഴിത്തത്തിരിവായി മാറി.
ആദ്യം അവർ ടെന്റുകൾ നിർമിച്ച് താമസിക്കുകയും കാറിൽ യാത്ര തുടരുകയും ചെയ്തു.പിന്നീട് തങ്ങളുടെ കാറിനെ ഒരു വീട് പോലെ രൂപമാറ്റം വരുത്തി അതിലേക്ക് താമസമാക്കി. പിന്നീടുള്ള അവരുടെ തീരുമാനമായിരുന്നു വളരെ നിർണായകമായത്. കാറിൽ ജീവിക്കുമ്ബോഴും ജീവിത ചിലവ് കൂടുതാലയിരുന്നു. അങ്ങനെയാണ് സൈക്കിൾ എന്ന ആശയത്തിലേക്ക് ഇരുവരും എത്തുന്നത്. അങ്ങനെ കാർ വിറ്റതിന് ശേഷം അവർ പണം സ്വരൂപിക്കാൻ തുടങ്ങി. ഒരു നീണ്ട യാത്രക്ക് വേണ്ട സകല ഉപകരണ ങ്ങളും വാങ്ങാൻ തുടങ്ങി, ക്യാമറ,കമ്പ്യൂട്ടർ , ബാറ്ററികൾ എന്ന വേണ്ട സർവ്വ സാധനങ്ങളും ചുരുങ്ങിയ കാലയളവിനുള്ളിൽ അവർ ഒരു മിച്ച് കൂട്ടി.
എന്നാൽ നീണ്ട യാത്ര പോകാനുള്ള സൈക്കിൾ കണ്ടെത്താൻ വളരെ പ്രയാസമായിരുന്നു. പക്ഷെ സൈക്കിൾ നിർമിക്കാനുള്ള എല്ലാ ഐഡിയയും മാറ്റിൽഡക്ക് അറിയാമായിരുന്നു . തന്റെ കോഴ്സിന്റെ ഭാഗമായി അവർ അത് പഠിച്ചിരുന്നു.അങ്ങനെ സൈക്കിളിന് വേണ്ട സകല ഉപകാരങ്ങളും അവർ വാങ്ങി.വളരെ പെട്ടെന്ന് തന്നെ മനോഹരമായ രണ്ട് സൈക്കിളുകൾ ഇരുവരും ചേർന്ന് നിർമിച്ചു.അങ്ങനെ തങ്ങളുടെ സകല ഉപകരണങ്ങളും അതിൽ ഫിക്സ് ചെയ്ത യാത്രാ നടപടികൾ തുടങ്ങി. അങ്ങനെ 2018 ൽ യാത്ര ആരംഭിച്ചു. ആദ്യം സ്വീഡനിൽലേക്കും, തുടർന്ന് സ്വിറ്റസർലാൻഡ് ,പോർട്ടുഗൽ അങ്ങനെ നീളുന്നു ഈ ലിസ്റ്റ്.
പിന്നീട ഇവർ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു, അവിടുത്തെ ജനങ്ങളുമായി ഇടപഴകി മുന്നോട്ട് പോയി. എന്നാൽ കോവിട് കാരണമായി യാത്ര മുടങ്ങിയിരിക്കുകയാണ്.ഇപ്പോൾ ഗാംബിയയിലെ ഒരു ഗ്രാമത്തിൽ ചെറിയ ഒരു വീട് വാങ്ങി അവിടെ തെങ്ങുകയാണ് ഇവർ. അവിടെ നല്ല രീതിയിൽ കൃഷിയും തുടങ്ങി ആദ്യ ഘട്ട വിളവെടുപ്പും കഴിഞ്ഞു. തങ്ങളുടെ യാതകൾ nomad strails എന്ന യൂട്യൂബ് ചാനലിലൂടെ അവർ അപ്‌ലോഡ് ചെയ്യ്യുന്നുമുണ്ട്. കൂടാതെ യാതയിലെ മനോഹര നിമിഷങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കുകയും ചെയ്യുന്നു.
