നമ്മൾ മലയാളികൾ പലതരം തട്ടുകട കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് തട്ടുകട എവിടെയാണെന്ന് അറിയാമോ? നമ്മുടെ സ്വന്തം ആൻഡമാനിൽ തന്നെയാണ്. മലയാളികളുടെ ഒരു വികാരം തന്നെയാണ് ബുള്ളറ്റ് എന്നത്. കൂടുതലും ബാർബിക്യു ഐറ്റംസുകളാണ് ഈ ബുള്ളറ്റ് തട്ടുകടയുടെ പ്രധാന ഡിഷസുകൾ. ലോലിപോപ്പ്, ഡ്രംസ്റ്റിക് ഈ തട്ടു കടയുടെ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഒരു ബുള്ളറ്റ് തട്ടുകട മാത്രമല്ല നമുക്ക് കാണാൻ സാധിക്കുന്നത് അത് നിരയായി നിൽക്കുന്ന ബുള്ളറ്റുകളുടെ തട്ടുകട കാണാൻ സാധിക്കും. മേൽപ്പറഞ്ഞ ബുള്ളറ്റ് തട്ടുകടയിൽ ബാർബിക്യു ആണെങ്കിലും ഈ തട്ടുകടയിൽ പിസയും മറ്റു വിഭവങ്ങളും ആണ്. 150 രൂപയ്ക്ക് ബാർബിക്യു പിസ ലഭിക്കുന്നതാണ്. ആൻഡമാൻ യാത്രയിലെ രാത്രി കാഴ്ചകൾ കൗതുകകരമായ ഒന്നുതന്നെയാണ്. ബുള്ളറ്റ് തട്ടുകട മനോഹരമായ ബീച്ച് സൈഡിൻറെ ക്യാൻവാസിലാണ് ബുള്ളറ്റ് തട്ടുകടകൾ ഓരംപറ്റി നിൽക്കുന്നത്.
നടക്കാനുള്ള വഴികളിൽ തടസ്സപ്പെടുത്താതെ രൂപത്തിലാണ് തട്ടുകടകൾ നിലനിന്നു പോകുന്നത്. കടൽക്കാറ്റ് കൊണ്ട് നിൽക്കുന്ന തട്ടുകടയുടെ സമീപത്ത് തന്നെ മനോഹരമായ ഇന്ത്യൻ ഫ്ലാകുകൾ തലയുയർത്തി നിൽക്കുന്നുണ്ട്. അതിൻറെ ചുവട്ടിലായി കാറ്റുകൊണ്ടു ഇരിക്കുന്ന സഞ്ചാരികളെയും കാണാൻ സാധിക്കും. ബുള്ളറ്റ് തട്ടുകട ചാർകോളിലാണ് പ്രധാനമായും ഓവൻ വർക്ക് ചെയ്യുന്നത്.
അതുപോലെതന്നെ ലോകത്തിലെ ഏറ്റവും ആദ്യത്തെ ബൈക്കിലെ പിസ എന്ന പ്രശസ്തി കൂടി നേടിയിട്ടുണ്ട്. ഏറ്റവും വലിയ പ്രത്യേകതകൾ എന്ന് പറയുന്നത് സ്പോട്ടിൽ തന്നെ ഉണ്ടാക്കി നൽകുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പിസയുടെ ഉള്ളിൽ മഷ്റൂം ഉള്ളി അതുപോലെ ബേബികോൺ, സ്വീറ്റ് കോൺ, ചിക്കൻ എന്നിവ നിറച്ചു കൊണ്ടാണ് ഇവിടുത്തെ പിസയുടെ രുചിയേറിയ കൂട്ട് നിർമ്മിക്കുന്നത്. 350 രൂപയ്ക്കാണ് ഈ പിസയുടെ വില വരുന്നത് .
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക
