ജോർദാനിൽ പോകുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടത്

ലോകസഞ്ചാരികളിൽ ഏറെ ജനസമ്മിതി നേടിയ പുതുമകൾ നിറഞ്ഞ പ്രകൃതിയുടെ മനോഹരമായ ദൃശ്യവിരുന്ന് നല്കുന്ന രാജ്യമാണ് ജോർദാൻ. എന്നാൽ മറ്റു അറബ് രാജ്യങ്ങളെ അപേക്ഷിച്ചു ഒരുപാട് കർശന നിയമങ്ങളും നിയന്ത്രങ്ങളും ഉള്ള രാജ്യമായാണ് ജോർദാൻ കണക്കാക്കപ്പെടുന്നത്. ജോർദാനിലേക്ക് യാത്ര ചെയ്യുമ്പോൾ മനസ്സിലാക്കേണ്ട ജോർദാൻ സംസ്കാരങ്ങളും നിയമങ്ങളും നിരവധിയാണ്. എന്നാൽ നിയമങ്ങൾക്കതീതമായി കാഴ്ചകളുടെ മാസ്മരികത തീർത്ത ഒരിടമാണ് ജോർദാൻ.

ജോർദാനിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ചിലതുകളാണ് വസ്ത്രധാരണങ്ങളുടെ ശൈലിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രേത്യേക വസ്ത്രശൈലി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകളുടെ അധികവും മറയുന്ന വസ്ത്രവും അത്പോലെ അയഞ്ഞ വസ്ത്രങ്ങളും ധരിക്കുക. ഇപ്പോഴും പുരുഷന്മാർ ടോപ്‌ലെസ് ആയി നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത്പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കുന്നത്.

മനോഹരമായ ചിത്രങ്ങൾ പകർത്താൻ അനിയോജ്യമായ ഇടങ്ങൾ ഉണ്ടെങ്കിലും ഫോട്ടോ എടുക്കുന്നതിനു മുൻപ് പ്രേത്യേക അനുമതി മേടിക്കാൻ മറക്കരുത്. അത്പോലെ സഞ്ചാരികളെ ആകർശിപ്പിക്കുന്ന മറ്റൊരു പ്രേത്യേകത എന്നാൽ പൊതു ഇടങ്ങളിൽ ഇരുന്നു മദ്യപാനം പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാം. എന്നാൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഏറ്റവു പ്രധാന ഘടകം ആഥിത്യമര്യാദയും ജോർദാൻ സംസ്കാരത്തിന്റെ ഒരുപാട് നല്ല മര്യാദകൾ തന്നെയാണ്.

അത്പോലെ സുരക്ഷ എന്നത് ജോർദാനിന്റെ ഏറ്റവും വലിയ പ്രേത്യേകത തന്നെയാണ്. യാതൊരു പേടിയില്ലാതെ തന്നെ ജോർദാൻ സന്ദർശനം നടത്താൻ സാധിക്കും എന്നതാണ് ഏറ്റവും സൗകര്യമേറിയത്. എന്നാലും എപ്പോഴും യാത്രകളിൽ കാണിക്കേണ്ട മര്യാദകൾ പാലിക്കുന്നത് നന്നായിരിക്കും. വലിയ തോതിലുള്ള ലഗേജുകൾ കൊണ്ട്നടക്കുക, രാത്രികാലങ്ങളിൽ ഒറ്റയ്ക്കു തെരുവുകളിലൂടെ നടക്കുക എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്നവ ഭദ്രമാക്കുക.

ജോർദാനിൽ ആകാശകാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply