ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിൽ സി 21 എന്ന നാമത്തിൽ ഇന്ത്യയിൽ വിപണിയിലെത്തുന്നു. റെനോൾട്ട്, കിഗർ, നിസ്സാൻ മാഗ്നൈറ്റ് എന്നതിനോട് കിടപിടിക്കുന്ന രുപത്തിലുള്ള സവിശേഷതയുമായാണ് സി21 എസ് യൂ വി കോംപാക്ട് 2021 വർഷത്തിന്റെ പകുതിയുടെ അവസാനത്തോട് കൂടെ പുറത്തിറങ്ങുന്നത്. മാത്രവുമല്ല ഇന്ത്യയിൽ തന്നെ ആദ്യത്തെ ഫ്ലക്സ് ഫ്യൂവൽ സിസ്റ്റം സി 21 കോംപാക്റ്റിലൂടെ കൊണ്ടുവരുന്നുണ്ട്.
ഒരു മധ്യനിലയിലുള്ള സാധാരണക്കാർക്ക് കൂടുതൽ ഉതകുന്ന രൂപത്തിലാണ് സി 21 രൂപകല്പ്പന ചെയ്തിരിക്കുന്നത്. സി 21 വിപണിയിലേക്ക് എത്തിച്ചേരുന്നത് പെട്രോൽ ഇന്ധനത്തിലാണ് മാത്രവുമല്ല ടർബോചാർജ്ഡ് പവർട്രെയിനുകളുടെ നിറവിലായിരിക്കും സി 21 ന്റെ വരവ് പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം സി 21 പോലെയുള്ള രണ്ടു വാഹനങ്ങളും ഇന്ത്യയിൽ വിപണിയിൽ ഇറക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്.
എന്നാൽ നോർത്ത് സ്വീഡനിൽ തണുപ്പ് കാലാവസ്ഥയിലുള്ള പരീക്ഷണ ഓടിക്കലിൽ സി 21 ന്റെ നിരവധി ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ സിട്രോണിന്റെ എൻട്രി ലെവൽ വാഹനമായാണ് സി 21 കണക്കാക്കപെടുന്നത്. നിലവിൽ കാറിന്റെ സവിശേഷതകൾ കമ്പനി പുറത്തുവിട്ടിട്ടില്ല എന്നാലും ഇന്ത്യയിൻ വിപണിയെ കീഴടക്കുന്ന രൂപത്തിലാണ് എസ് യൂ വി കോംപാക്ട് സി 21 പുറത്തിറക്കുന്നത് എന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ.
