പ്രഭാതം കത്തുന്ന പർവ്വതങ്ങളുടെ നാട്

കിഴക്കൻ ഹിമാലയൻ നിരകൾക്കിടയിലാണ് തവാങ് എന്ന മനോഹരമായ ചെറിയ പട്ടണം സ്ഥിതി ചെയ്യുന്നത്. ഏകദേശം നാണൂർ വർഷം പഴക്കമുള്ള സന്യാസിമഠം തന്നെ തവാങിലുണ്ട്. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ബുദ്ധവിഹാരങ്ങളിലൊന്നായ ഈ മഠം ബുദ്ധമതത്തിന്റെ അനുയായികൾക്കുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. മതപരമായ പ്രാധാന്യത്തിനുപുറമെ, പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട അതിലുപരി സഞ്ചാരികളുടെ ഒഴുക്ക് വളരെയധികം കാണപ്പെടുന്ന സ്ഥലം കൂടിയാണ് തവാങ്.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയായ അരുണാചൽ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് തവാങ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയത്തിന്റെ ഇടയിലായി ഭൂട്ടാൻ അതിർത്തിയിലാണ് മനോഹരമായ തവാങ് പട്ടണം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലം (ഏപ്രിൽ-ജൂൺ) ഹ്രസ്വവും സൗമ്യവുമാണ് എന്നാൽ ശീതകാലം വളരെ തണുപ്പാണ് (നവംബർ-ഫെബ്രുവരി). ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ മഴ വളരെ കുറവാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞുവീഴ്ച കൂടുതലായി അനുഭവപ്പെടുന്നത്.

ജൂൺ മുതൽ ഒക്ടോബർ മാസങ്ങളിലാണ് തവാങ് സഞ്ചരിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. തവാങ് മൊണാസ്ട്രിയിലെ ഏറ്റവും പ്രത്യേകതയായി കാണപ്പെടുന്നത് ആറാമത്തെ ദലൈ ലാമ പിറവി കൊള്ളുന്നത് തവാങിലാണ്. മഠത്തിനുള്ളിലെ പാർഖാംഗ് ഹാളിൽ ഒരു ലൈബ്രറി ഉണ്ട്, അതിൽ അപൂർവങ്ങളായ ബുദ്ധമത കയ്യെഴുത്തുപ്രതികളും താങ്ക പെയിന്റിംഗുകളും ( തുണിയിൽ വരക്കപ്പെട്ട പരമ്പരാഗത ടിബറ്റൻ പെയിന്റിംഗുകൾ ) കാണാൻ സാധിക്കും.

എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ടിബറ്റൻ ബുദ്ധമത ഉത്സവം തവാങ് മഠത്തിൽ ആഘോഷിക്കുന്നുണ്ട്. ഉയർന്ന ഹിമാലയൻ നിരകളിൽ ഇന്ത്യയുടെ വിദൂര ഭാഗത്താണ് തവാങ് സ്ഥിതി ചെയ്യുന്നത് അതിനാൽ സ്വന്തമായി വിമാത്താവളമോ റെയിൽവേ സ്റ്റേഷനോ ഇല്ല. അരുണാചൽ പ്രാദേശിലെയും ആസ്സാമിലെയും പട്ടണങ്ങളിലേക്ക് ബോംഡില വഴി റോഡുമാർഗം എത്തിച്ചേരാൻ സാധിക്കും. തവാങിലെ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള കാണുക.

Leave a Reply