താജ്മഹലിന് പിന്നിലുള്ള രഹസ്യങ്ങള്‍

ലോകമാകെ പ്രണയത്തിന്റെ പ്രതീകമായ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഓരോ ഭാരതീയന്റെയും അഭിമാനമാണ് താജ്മഹൽ. എന്നാൽ താജ്മഹലിന്റെ ചരിത്രത്തിൽ നമ്മളറിയാതെ ഒട്ടനവധി രസകരമായ വസ്തുതകളുണ്ട്. മുംതാസിനോടുള്ള അതീവ പ്രണയം മൂലമാണ് താജ്മഹൽ പോലുള്ള മഹാ നിർമിതി മുംതാസിന്റെ ശവകുടീരമായി ആ സ്മരണക്കായി ഷാജഹാൻ നിർമിച്ചത് എന്ന് നമുക്കറിയാം. എന്നാൽ ഷാജഹാൻ ചക്രവർത്തിയുടെ ഏഴു ഭാര്യമാരിൽ നാലാമത്തെ ആളാണ് മുംതാസ് എന്നർക്കുമറിയില്ല.

മുംതാസിന്റെ മരണത്തിനു ശേഷവും ഷാജഹാൻ മൂന്ന് കല്യാണം കൂടി കഴിച്ചിരുന്നു. താജ്മഹൽ നിർമാണം പൂർത്തീകരിച്ച ഉടനെ ഷാജഹാന്റെ മകൻ ഔറഗസീബ് ഷാജഹാനെ തടവിലാക്കി ഭരണം പിടിച്ചെടുത്തു എന്നറിയാം പക്ഷെ ഷാജഹാനും തന്റെ പിതാവിനെ തടവിലാക്കി രാജ്യത്തിൻറെ ഭരണം കൈയേറിയത് എന്ന് പലർക്കും അറിയില്ല. അത്പോലെ മുംതാസ് മഹാറാണിയുടെ ഓർമക്കായി ഷാജഹാൻ ചക്രവർത്തി നിർമിച്ചതാണ് ആഗ്രയിൽ യമുന നദിയുടെ തീരത്തായി നിർമിച്ചിരിക്കുന്ന ശവകുടീരം.

ഒരു മാർബിൾ സമുച്ചയം എന്ന് വേണമെങ്കിൽ നമുക്ക് താജ്മഹലിനെ വിശേഷിപ്പിക്കാം. ഇന്നും ഏറെ വിലപിടിപ്പുള്ള മാർബിളുകൾ കൊണ്ടാണ് താജ്മഹലിന്റെ നിർമാണം പൂർത്തീകരിച്ചത്. അതിനാൽ രാത്രി നിലാവുള്ള സമയത്ത് താജ്മഹലിന് സ്വർണ നിറവും അതിരാവിലെ പിങ്ക് നിറവുമാണ് താജ്മഹലിന് കാണാൻ കഴിയുക. വെള്ള നിറമുള്ള മാർബിളുകൾ പ്രകൃതിയുടെ മാറ്റങ്ങൾ അനുസരിച്ചു നിറവ്യത്യാസം ഉണ്ടാവുകയാണ് താജ്മഹലിന്.

താജ്മഹലിലെ ഓരോ മാർബിളിലേക്കും ടോർച് അടിക്കുകയാണെങ്കിൽ അത് പ്രതിഭലിക്കുന്നതായി കാണാൻ സാധിക്കും. 1631 മുതൽ 1653 വരെയാണ് താജ്മഹലിന്റെ നിർമാണത്തിന് വേണ്ടി സമയമെടുത്തത്. ഏകദേശം ഇരുപത്തിരണ്ടായിരം തൊഴിലാളികൾ 22 വര്ഷമെടുത്താണ് താജ്മഹലിന്റെ നിർമാണം പൂർത്തീകരിച്ചത്. അത്പോലെ താജ്മഹലിന്റെ ചുറ്റിനുമുള്ള നാല് മിനാരങ്ങൾ പുറത്തേക്ക് അല്പം ചരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഭൂമികുലുക്കം പോലുള്ളവാ ഉണ്ടായാൽ താജ്മഹലിൽ വീഴാതിരിക്കാനാണ് മിനാരങ്ങൾ ഇത്പോലെ പണിഞ്ഞത്.

താജ്മഹലിന്റെ കൂടുതൽ രഹസ്യങ്ങൾ അറിയണമെങ്കിൽ താഴെയുള്ള വീഡിയോ കാണുക.

Leave a Reply