നാലംഗസംഘം ഓട്ടോറിക്ഷയിൽ കേരളത്തിൽ നിന്ന് ലഡാക്കിലേക്ക്

വായനാടുകാരന്റെ സാഹസികത എന്നാൽ വളരെ വ്യത്യസ്തമാണ്. മണാലിയിലും ലഡാക്കിലും കാറും ബൈക്കിലും സൈക്കിളിലും പോയവർ നിരവധിയാണ് എന്നാൽ ഒരു ഓട്ടോയിൽ പോകുന്നവരെ കുറിച്ച് കൂടുതൽ കൗതുകം നിറയും. കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് മാനന്തവാടിയിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയുന്ന യുവാക്കന്മാരാണ്. ജനുവരി ഏഴിന് യാത്ര തുടങ്ങിയ വയനാട് യുവാക്കൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മഹാരാഷ്ട്രയിൽ എത്തിച്ചേരുകയായിരുന്നു.

ബൈക്കിൽ പോകുന്നത് അപകടകരമാണ് എന്ന വീട്ടുകാരുടെ ഉപദേശം മൂലമാണ് ബാവലി സ്വദേശി ബി. സിയാദ്, മുള്ളൻകൊല്ലി സ്വദേശി പി.എം. ഷഫീഖ്, കാട്ടിക്കുളം സ്വദേശികളായ പി.സി. സിറാജുദ്ദീൻ, കെ.വി. അഷ്കർ തങ്ങളുടെ സ്വപ്നയാത്രയായ കാശ്മീരിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ആരംഭിക്കുന്നത്. പോകുമ്പോൾ അത്യാവശ്യമായി വേണ്ട പാചകവസ്തുക്കൾ ടെന്റ് അത്പോലെ വാഹനത്തിനു ആവിശ്യമായ വസ്തുക്കളുമായി യാത്ര ആരംഭിക്കുന്നത്.

രാത്രികാലങ്ങളിൽ ടെന്റുകൾ കെട്ടി വഴിയരികിൽ കിടന്നുറങ്ങുകയും ഭക്ഷണം സ്വയം പാകം ചെയ്തു ഭക്ഷിക്കുകയാണ് ചെയ്യുന്നത്. നിരവധി ജോലികൾ ചെയ്തു കൊണ്ടാണ് യാത്ര മുന്നോട്ട് പോകുന്നത്. ബജാജിന്റെ പെട്രോൾ ഓട്ടോറിക്ഷയിലാണ് യാത്ര എന്നതാണ് കൗതുകകരം. യാത്ര വിശേഷങ്ങൾ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ പങ്ക്വെക്കുന്നുമുണ്ട്. ഈ നാലംഗ സംഗം കേരളക്കരയെ കൂടുതൽ ആവേശം പകരുന്നുണ്ട്.

Leave a Reply