റോപ്‌വേയിലൂടെ റായ്‌ഗഡ് കോട്ട കാണാം

മഹാരാഷ്ട്രയിലെ മഹാദിലെ സഹ്യാദ്രി പർവതനിരയിൽ സ്ഥിതി ചെയ്യുന്ന 820 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കോട്ടയാണ് റായ്‌ഗഡ് . സഞ്ചാരികൾക്ക് വേണ്ടി നിർമിച്ചിരിക്കുന്ന 1737 പടികളുള്ള അതിമനോഹരമായ കോട്ടയാണ് റായ്ഗഡ്. റോപ്‌വേയിലൂടെ 4 മിനിറ്റിനുള്ളിൽ കോട്ടയുടെ മുകളിലെത്താനുള്ള സംവിധാനവും സഞ്ചാരികൾക്ക് വേണ്ടി നിർമിച്ചിട്ടുണ്ട്. മറാത്തക്കാർക്ക് വളരെയധികം അഭിമാനിക്കുന്ന ഈ കോട്ട ധീരതയുടെയും ഓർമ്മപ്പെടുത്തലാണ്.

റൈഗഡ് കോട്ട കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല ഛദ്രപതി ശിവാജി വിലമതിക്കുന്ന ഹിന്ദാവി സ്വരാജ്യത്തിന്റെ മഹത്തായ ദർശനത്തിന്റെ മുദ്രകൾ ഉൾക്കൊള്ളുന്ന ഒരു പുണ്യ തീർത്ഥാടന കേന്ദ്രം കൂടിയാണ്. കോട്ടയുടെ ഭൂരിഭാഗം ഭാഗങ്ങളും ഇപ്പോൾ തകർച്ചയിലാണെങ്കിലും, കോട്ട ഇപ്പോഴും മറാത്തക്കാരുടെ ധീരമായ ചരിത്രത്തെ പ്രശംസിക്കുന്നു. ഛത്രപതി ശിവാജി മഹാരാജ് റായ്ഗഡ് കോട്ട പിടിച്ചടക്കിയ ശേഷം മറാത്ത രാജ്യത്തിന്റെ തലസ്ഥാനമായി നാമകരണം ചെയ്തു.

കുന്നിൻ മുകളിലുള്ള ഈ കോട്ടയുടെ ഘടന വിവിധ ആക്രമണകാരികളെ പരാജയപെടുത്തിയതിനാൽ ബ്രിട്ടീഷുകാർ ഇതിനെ കിഴക്കിന്റെ ജിബ്രാൾട്ടർ എന്ന് നാമകരണം ചെയ്തു. കേവലം 4 മിനിറ്റ് മാത്രം മതി 760 മീറ്റർ നീളവും 420 മീറ്റർ കുത്തനെയുള്ള കയറ്റം റോപ്‌വേയിലൂടെ എത്തിച്ചേരാൻ. ചൂളമടിക്കുന്ന കാറ്റിലൂടെയും അതിമനോഹരമായ പച്ചപ്പിലൂടെയുള്ള ആകാശദൃശ്യം റോപ്‌വേയിലൂടെ പോകുമ്പോൾ സംഞ്ചരികൾക് വിരുന്നൊരുക്കുന്നുണ്ട്.

നവംബർ മുതൽ മാർച്ച് വരെയാണ് റൈഗഡ് കോട്ട സന്ദർശിക്കാൻ അനുയോജ്യമായ സമയം. ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക്ക് റായ്ഗഡ് ഒരു ഇഷ്ടകേന്ദ്രമാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിലാണ് റായ്ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. റായ്ഗഡിലെത്താൻ നേരിട്ടുള്ള മാർഗങ്ങളൊന്നുമില്ല, കൂടാതെ നിരവധി സ്ഥലങ്ങളിൽ വെയിറ്റ് ചെയ്യേണ്ടി വരും. റായ്ഗഡിൽ നിന്ന് ഒരു ടാക്സി വാടകയ്‌ക്കെടുത്ത് കോട്ടയുടെ ഏറ്റവും അടുത്ത സ്ഥലമായ പഛാഡ് ഗ്രാമത്തിൽ എത്തിച്ചേരുക. ശേഷം ട്രെക്കിംഗ് ഇഷ്ടമാണെങ്കിൽ പടികൾ കയറാം അല്ലെങ്കിൽ റോപ്‌വേ സ്വീകരിക്കാം

Leave a Reply