സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും

പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന വഴിക്കാണ് സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും യാത്രക്കാർക്ക് സജ്ജമാക്കി വെച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മുംതാസ് ക്ലിനിക്കിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് സലീമിക്കാന്റെ ക്രോൺ ഹോട്ടൽ. എന്നാലും നാടുകളിൽ അറിയപ്പെടുന്നത് സലീമിക്കന്റെ കട എന്നാണ്. സലീമിക്കന്റെ കടയിലെ ഏറ്റവും വിഭവ സമൃദ്ധമായ ഒന്നാണ് കുട്ടൻ ബിരിയാണിയും പൊറോട്ടയും.

ഏകദേശം ഇരുത്തിയെട്ടു കൊല്ലമായി ഈ ഹോട്ടൽ തുടങ്ങിയിട്ട്. ഓല ഷെഡിൽ തുടങ്ങിയ ഹോട്ടൽ അവസാനം ഒരു കെട്ടിട സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു സലീമിക്ക. കുടുംബ സമേതം തുടങ്ങുകയും അവസാനം സലീമിക്കയാണ് പിന്നീട് നോക്കി നടത്തിപ്പ്കാരൻ. രാവിലെ തന്നെ കടല കറി , നൂൽ പുട്ട്, വെള്ളപ്പം, പൊറോട്ട പിന്നെ ഒൻപത് മണി കഴിഞ്ഞാൽ മീൻ മുളകിട്ടത് ചിക്കൻ കറിയും റെഡിയാണ്. ഉച്ചയായി കഴിഞ്ഞാൽ ബിരിയാണി ചോറ് വിഭവ സമൃദ്ധമായി ഉണ്ടാക്കി വെക്കും.

നൂൽപുട്ടും കേതറ യും കഴിക്കാൻ വരുന്നവർ ധാരാളമാണ്. ഇപ്പോൾ കോവിഡ് കാലമായതിനാൽ അധികം ആളുകൾ വരാതെയായിരിക്കുകയാണ്. അല്ല അവസരങ്ങളിൽ ഭക്ഷണങ്ങൾ ഉണ്ടാക്കിയാലും മതിയാകാത്ത ദിവസങ്ങൾ ഉണ്ടാകാറുണ്ട്. പ്രേത്യേകമായ ശബ്ദ വീചികൾ ഉണ്ടാക്കിയാണ് പൊറാട്ട കുഴക്കലും മറിക്കലും. തമാശക്കാണെങ്കിലും നാട്ടുകാർ പറയും ഇങ്ങളെ ശംബ്ദം പെരിന്തൽമണ്ണ അങ്ങാടിയിൽ കേക്കാല്ലോ, എന്ന്. കുട്ടൻ ബിരിയാണിയും പൊറാട്ടയും കഴിക്കണമെങ്കിൽ വേഗം വിട്ടോളു സലീമിക്കന്റെ പീടികയിലേക്ക്.

സലീമിക്കന്റെ പാചക കസർത്തുകൾ കാണാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു

Leave a Reply