കൻഹയിലെ ബംഗാൾ കടുവകൾ

ഏഷ്യയിൽ തന്നെ ഏറ്റവും ബെസ്റ്റായ പാർക്കാണ് മധ്യപ്രദേശിലെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കൻഹ നാഷണൽ പാർക്ക്. മാത്രവുമല്ല ഇരുപത്തിരണ്ടിലധികം ജീവികളും മൃഗങ്ങളും അടങ്ങുന്ന ഇടമാണ്. കൻഹയിലെ ഏറ്റവും വലിയ ആകർഷണം എന്നത് ബംഗാൾ കടുവകളാണ്. 940 കിലോമീറ്റർ ചതുരത്തിലായി വ്യാപിച്ചിരിക്കുന്ന കൻഹ നിലവിൽ 940 കിലോമീറ്റർ ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കുടികൊള്ളുന്നത്. എന്നാൽ കൻഹ ഇപ്പോൾ ഹാലോൺ, ബഞ്ചർ എന്നിങ്ങനെ സങ്കേതങ്ങളായി തിരിച്ചിരിക്കുന്നു.

1955 ലാണ് ഈ പാർക്ക് സ്ഥാപിതമായതമായെങ്കിലും ഒരുപാട് മൃഗങ്ങൾ വംശനാശം നേരിടുകയും അതെതിരെ സംഭാവനകൾ സ്വീകരിക്കുകയും ഇപ്പോൾ മൃഗങ്ങളെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. 1974 ൽ ടൈഗർ റിസർവിന്റെ പ്രജക്റ്റിന്റെ കീഴിലാണ് ദേശീയ പാർക്ക് ഏറ്റെടുത്തിരിക്കുന്നത്. കൻഹ നാഷണൽ പാർക്കിലെ അപൂർവമായ മാനുകളിലൊന്നായ ബരസിംഗയുണ്ട്. റുഡ്യാർഡ് കിപ്ലിംഗിന്റെ പുസ്തകമായ ജംഗിൾ ബുക്കിലൂടെ ഈ പാർക്ക് ലോക ജനത മുഴുവൻ അറിയപെട്ടു.

ലോകമെമ്പാടുമുള്ള സഞ്ചാരികൾ കൻഹ നാഷണൽ പാർക്കിലെ മനോഹാരിത ഇഷ്ടപെട്ടു വരുന്നവർ അനേകമാണ്. പുള്ളിപ്പുലി, കാട്ടുനായ്ക്കൾ, കാട്ടുപൂച്ചകൾ, കുറുക്കൻ, മടിയൻ കരടി, ഹീന, ലങ്കൂർ, കാട്ടുപന്നി, കുറുക്കൻ എന്നിങ്ങനെ നീണ്ടു കിടക്കുന്നു കൻഹയിലെ വന്യമൃഗങ്ങളുടെ നിര. അത് പോലെ പാർക്ക് സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം നവംബർ മുതൽ ഡിസംബർ വരെയാണ്. ഏപ്രിൽ മാസങ്ങൾ നല്ല ചൂടുള്ള സമയമാണ് അതിനാൽ മൃഗങ്ങൾ അധികവും വെള്ളത്തിൽ തന്നെയായിരിക്കും.

എല്ലാ ബുധനാഴ്ചയും അത്പോലെ പ്രധാന വിശേഷ ദിവസമായ ഹോളി ദീപാവലിയുടെ സമയത്തും കൻഹ പാർക്ക് അവധിയായിരിക്കും. മാത്രവുമല്ല പാർക്കിന്റെ ഉള്ളിലൂടെ ജീപ്പ് സവാരികളും ലഭ്യമാണ്. ഒരു ജീപ്പ് ബ്ലോക്ക് ബ്ലോക്ക് ചെയ്യാൻ 2500 രൂപ വരേയ്ക്കും അല്ലെങ്കിൽ ഒരാൾക്കു 250 രൂപ നൽകിയും യാത്ര ചെയ്യാൻ സാധിക്കും. മാത്രവുമല്ല രാത്രികാലങ്ങളിൽ താമസിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കിസ്ലി, മുക്കി (ഒരു മുറിയിൽ 1,600-2,000 രൂപ), ഖാട്ട ജംഗൽ ക്യാമ്പിൽ (800 മുതൽ 1000 രൂപ വരെ എന്നിങ്ങനെയാണ് നിരക്കുകൾ.

 

Leave a Reply