ഇന്ത്യയിൽ ഏറ്റവുമധികം സന്തോഷമുള്ള നാട്

ഇന്ത്യയിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ. വേറെ എവിടെയുമില്ല നമ്മുടെ സ്വന്തം മിസോറാം. പ്രകൃതിയുടെ സൗന്ദര്യത്തിൽ നിറഞ്ഞുനിൽക്കുന്ന അതിലുപരി സന്തോഷത്തോടെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്കുള്ള യാത്ര ജീവിതത്തിന്റെ പുതിയ നാഴികകല്ല് കൂടിയാണ് സമ്മാനിക്കുന്നത്. 2020 ലെ റിപ്പോർട്ട് അനുസരിച് സന്തോഷത്തോടു കൂടെയും സമാധാനത്തോടുകൂടെയും ജീവിക്കുന്ന സംസ്ഥാങ്ങളിൽ ഒന്നാം സ്ഥാനമാണ് മിസോറാമിന്.

മാത്രവുമള്ള ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഹാപ്പിനെസ് റിപ്പോർട്ട് പുറത്തുവിടുന്നത്. ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ട്രാറ്റജി വിദഗ്ധൻ കൂടിയായ പ്രൊഫസർ രാജേഷ് കെ. പിള്ളാനിയയാണ് പഠനം നടത്തിയത്. മിസോറാം കഴിഞ്ഞാൽ പഞ്ചാബ് അത്പോലെ ആൻഡമാൻ എന്നിവിടങ്ങളും ഹാപ്പിനെസ് റിപ്പോർട്ടിൽ മുന്നിലാണ്. മിസോറാമിന്റെ മണ്ണിലേക്ക് യാത്രയാകുന്നതിനു മുൻപ് ഇന്ത്യക്കാർക്ക് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമായി ഉണ്ട്.

ഹാപ്പിനെസ് സ്ട്രാറ്റജി നോക്കാനായി പ്രധാനമായി ഊന്നൽ നൽകിയത് ജോലി സംബന്ധമായ പ്രശ്നങ്ങൾ, വരുമാനം, വളർച്ച കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ശാരീരികവും മാനസികവുമായ ക്ഷേമം, ആത്മീയ ദിശാബോധം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കോവിഡ് -19 ന്റെ സന്തോഷം എന്നിങ്ങനെയാണ്. മിസോറാമിന്റെ തലസ്ഥാനം തന്നെ ഏറെ കൺകുളിർമ നൽകുന്നതാണ്. സമുദ്രനിരപ്പിൽ 1132 ലാണ് തലസ്ഥാനമായ ഐസ്വാൾ എന്ന ശാന്തമായ നഗരം സ്ഥിതി ചെയ്യുന്നത്.

മാത്രവുമല്ല ഏറ്റവുമധികം സാക്ഷരതാ ജില്ലയായ സെർച്ചിപ്പ് മറ്റൊരു അനുഭവം തന്നെയാണ് സഞ്ചാരികൾക്ക് നൽകുന്നത്. മലനിരകളുടെ നിര തന്നെ മിസോറാമിൽ കാണാൻ സാധിക്കും. ഡിസംബർ മുതൽ മാർച്ച് വരെയാണ് സഞ്ചാരികൾക്ക് മനോഹരമായ അനുഭവങ്ങൾ മിസോറാം സമ്മാനിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ, സാഹസിക പ്രവർത്തങ്ങൾ , കുന്നുകൾ, വനങ്ങൾ ഗുഹകൾ ബോട്ടിംഗ് എന്നിവകൾ കൊണ്ട് മിസോറാം ഏറെ ശ്രദ്ധആകർഷിച്ചിട്ടുണ്ട്.

Leave a Reply