കെ ജി എഫ് സിനിമയിൽ കണ്ടതുപോലെ സ്വർണഖനിയിൽ ജോലി ചെയ്യുന്ന ഇടമുണ്ടോ എന്ന് സംശയം ഉള്ളവരുണ്ടാകും. എന്നാൽ ഒരുകാലത്തു ലോകത്തിൽ തന്നെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ സ്വർണഖനിയായിരുന്നു കർണ്ണാടകയിലെ കോലാർ. തുടർന്ന് വായിക്കൂ കോലാറിന്റെ കെജിഎഫ് കാഴ്ചകൾ ആസ്വദിക്കാം. എന്നാൽ സ്വർണഖനിയുടെ നാടിൻറെ സ്ഥലപ്പേര് തന്നെയാണ് കെ ജി എഫ്. എന്നാൽ വളരെ പൊടി നിറഞ്ഞ വഴികളിലൂടെയും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലൂടെ വേണം യാത്രചെയ്യാൻ.
കൂടുതലും റോഡിൻറെ വീതി കൂട്ടാൻ പൊളിച്ചുമാറ്റപെട്ട കെട്ടിടങ്ങളാണ് അധികവും. ചില പ്രദേശങ്ങൾ മാത്രമാണ് ഇടിഞ്ഞുകിടക്കുന്നതെങ്കിലും മനോഹരമായ റോഡുകളുള്ള വഴികളും കെട്ടിടങ്ങളും കാണാൻ സാധിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിട്ടപ്പോൾ ജവഹർലാൽ നെഹ്‌റു ലോകബാങ്കിനോട് അല്പം കടം ചോദിചു. അപ്പോൾ ഈടിനു പകരമായി കെ ജി എഫ് എന്ന സ്വർണ്ണഖനി നല്കിയിട്ടാണ് കടം മേടിച്ചത്.
സ്വർണഖനി എടുക്കാനായുള്ള സ്ഥലങ്ങൾ വലിയ മതിലുകളും അതിന്റെ മുകളിൽ വേലികൾ തീർത്തുമാണ് സ്വർണഖനിയെ സംരക്ഷച്ചിരിക്കുന്നത്. മൈനിങ് ചെയ്യുന്ന വലിയ ഉപകരണങ്ങൾ പുറത്തു നിന്നാൽ തല ഉയർത്തി നിൽക്കുന്നത് കാണാമെങ്കിലും അടുത്തു ചെന്ന് കാണാൻ സാധിക്കില്ല. എന്നാൽ മൈനിങ് ചെയ്തു സ്വർണം വേർതിരിച്ചതിനു ശേഷം മണ്ണ് കൊണ്ടുള്ള വലിയ കൂനകൾ കാണാം. നിരവധി സഞ്ചാരികൾ അതിന്റെ മുകളിൽ കയറാൻ ശ്രമിക്കുന്നത് കാണാം.
എന്നാൽ ഒരുപാട് സിനിമകൾക്ക് വേദിയൊരുങ്ങിയ ഇടം കൂടിയാണ് ഈ കെ ജി എഫ്. കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളുടെ മുകളിൽ നിന്നാൽ കെ ജി എഫ് എന്ന നഗരം തന്നെ കാണാൻ സാധിക്കും. കെ ജി എഫ് ന്റെ കാഴ്ചകൾ കാണാനും വിശേഷങ്ങൾ അറിയാനും താഴെയുള്ള വീഡിയോ കാണുക.
