മൂന്നു പതിറ്റാണ്ടോളം ഒരു നാടിന്റെ ഉറക്കം കെടുത്തിയ പ്രേത മനുഷ്യൻ പിടിക്കപ്പെടുന്നു. എന്നാൽ ലോകം മുഴുവൻ സംസാരിച്ചിരുന്നത് ആ വ്യക്തിയുടെ അത്ഭുതകരമായ ജീവിതത്തെ കുറിച്ചായിരുന്നു. കഴിഞ്ഞ 27 വർഷമായി ആരോടും സംസാരിച്ചിട്ടില്ലാത്ത ആരോടും ഒരു ബന്ധവുമില്ലാതെ ജീവിച്ച ആ പ്രേത മനുഷ്യന്റെ അദ്ഭുതകരമായ ജീവിതത്തെ കുറിച്ച് അറിയേണ്ടതുണ്ട്. ആമേരിക്കയിലെ നോർത്ത് പോണ്ടിലാണ് സംഭവം നടക്കുന്നത്. മരങ്ങളാൽ ചുറ്റപ്പെട്ടു വീടുകൾ അധികം ഇല്ലാത്ത ഒരിടമാണ്.
മാത്രവുമല്ല ജനസംഖ്യ വളരെ കുറവാണു. ഈ നാട്ടിലെ ഒരു വീട് അടുത്ത വീടുമായുള്ള ദൂരം അരകിലോമീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയാണ്. 1986 മുതൽ ഒരുപാട് ദുരൂഹമായ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. ആദ്യമായി ശ്രദ്ധിച്ചത് വയസായ ഒരു അമ്മൂമ്മയാണ്. അവരുടെ വീടിന്റെ അടുത്ത് കൂടെ ഒരു വ്യക്തി എന്നും ഓടുന്നതായി തോന്നാറുണ്ട്. അത്പോലെ ജനലിലൂടെ ആരൊക്കെയോ എത്തിനോക്കുന്നത് പോലെ തോന്നാറുണ്ട്. ലൈറ്റ് ഇട്ട് നോക്കുമ്പോൾ അവർക്ക് കാണാൻ കഴിയില്ല.
ഒരു ദിവസം പൈസ മേശപ്പുറത്തു വെച്ചതിനു ശേഷം പുറത്തേക്ക് പോവുകയുണ്ടായി ശേഷം വന്നു നോക്കുമ്പോൾ വീടിൻറെ വാതിലുകൾ തുറന്നു കിടക്കയും ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ കാണാതെയാവുകയും ചെയ്തിരിക്കുന്നു. എന്നാൽ ഏറ്റവും കൗതുകം മേശപ്പുറത്തിരുന്ന പൈസ എടുത്തിരുന്നില്ല. ദിവസങ്ങളും കാലങ്ങളും കഴിയുന്തോറും പല അനിഷ്ടകരമായ സംഭവങ്ങളും നടക്കുന്നുണ്ട്. അവിടെ അടുത്ത് ഒരു ഫങ്ക്‌ഷൻ നടക്കുകയും അമ്മൂമ്മക്ക് സംഭവിച്ച കാര്യനാണ് വിവരിക്കുകയും ചെയ്തു.
ഏറ്റവും കൗതുകം എന്താണെന്നു അറിയണ്ടേ അവിടെ കൂടിയിരുന്ന എല്ലാവർക്കും ഇതുപോലൊരു സമാന സംഭവം നടന്നിട്ടുണ്ട്. വിലപിടിപ്പുള്ള സാധങ്ങൾക്ക് പകരം ഭക്ഷണങ്ങളാണ് മോഷണം പോയിരിക്കുന്നത്. അത്പോലെ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എന്നിങ്ങനെ കാണാതാകാൻ തുടങ്ങി. തുടർന്ന് അറിയാൻ താഴെയുള്ള വിഡിയോ കണ്ടു നോക്കു
