പൊൻമുടിയിൽ തുടങ്ങി കല്ലാറിൽ അവസാനിക്കുന്ന സാഹസികത നിറഞ്ഞ മനോഹരമായ ട്രെക്കിങ്ങ് അനുഭവം വരയടുമൊട്ട നൽകുന്നുണ്ട്. പൊന്മുടിയിലെ വരയടുമൊട്ടയിൽ ട്രെക്കിങ്ങ് നടത്താൻ അനവധി ആളുകളാണ് ദൂരങ്ങളിൽ ദിവസവും എത്തിച്ചേരുന്നത്. വനം വകുപ്പ് നൽകുന്ന മനോഹരമായ ട്രെക്കിങ്ങ് അവസരം സഞ്ചാരികൾ ഒഴിവാക്കാറില്ല . വട്ടമൊട്ടയിലേക്കുള്ള ഹരി ശങ്കറിന്റെ ട്രെക്കിങ്ങ് അനുഭവം പങ്കുവെക്കുന്നു. പശ്ചിമഘട്ട മല നിരകളുടെ ഭാഗമായ പൊന്മുടിയിലെ വരയടുമൊട്ടയിലേക്ക് ആണ് ഇത്തവണ യാത്ര . പേര്
പോലെ തന്നെ സൂചിപ്പിക്കുന്നത് വരാട് എന്നറിയപ്പെടുന്ന നീലഗിരി തഹർ ഇവിടെ ഉണ്ട്.ഒരു ദിവസം മുഴുവൻ ആയി ഉള്ള ട്രെക്കിങ്ങ് ആണ് ഇവിടെ ഉള്ളത്.സമുദ്രനിരപ്പിൽ നിന്നും 1100 മിറ്ററിൽ വരയടുമൊട്ട സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരത്തെ ഏറ്റവും പ്രയാസം ഉള്ള ട്രെക്കിങ്ങിൽ ഒന്നായി ആയി ആണ് ഇവിടം കണക്കാക്കപ്പെടുന്നത് ഏകദേശം 18 കിലോമീറ്റർ ദൂരം ഉള്ള ട്രെക്കിംഗ് ആണ്.

വളരെയധികം വഴുക്കൽ ഉള്ള പാതകളും അപകടകരവും കഠിനമായ ട്രെക്കിങ്ങ് ആണ്.പൊന്മുടിക്ക് പോകുന്ന വഴി കല്ലാർ കഴിഞ്ഞു വരുന്ന ചെക്ക് പോസ്റ്റിൽ നിന്നും പെർമിഷൻ കിട്ടും.തലേ ദിവസം വിളിച്ചു അനോഷിക്കുന്നത് നല്ലത് ആണ് ട്രെക്കിങ്ങ് കഠിനം ഉള്ളതിനാൽ കുടിക്കാൻ വെള്ളവും ആഹാരവും കൈയിൽ കരുതണം.
അങ്ങനെ രാവിലെ തന്നെ യാത്ര തുടങ്ങി നെടുമങ്ങാട് ,വിതുര,കല്ലാർ,ചെക്ക് പോസ്റ്റ് (പൊന്മുടി പോകുന്ന വഴി ആണ്) രാവിലെ 7.30 ചെക്ക് പോസ്റ്റിൽ എത്താൻ ആണ് ഞങ്ങൾക്ക് നിർദ്ദേശം കിട്ടിയത്.ഞങ്ങൾ 5 പേർ ആണ് ഇത്തവണ യാത്രക്ക് പോകുന്നത് .ചെക്ക് പോസ്റ്റിൽ വണ്ടിയുടെയും നമ്മുടെയും വിവരങ്ങൾ നൽക്കണം അവിടെ നിന്നും തന്നെ പെർമിഷൻ കിട്ടും. കൂടെ ഫോറസ്റ്റ് ഗൈഡ് വരും.അവിടെ നിന്നും ഒരു 4-5 കിലോമീറ്റർ കൂടെ വണ്ടി പോകും.

അതായതു ചെക്ക് പോസ്റ്റിൽ നിന്നും പൊന്മുടി ഹിൽസ്റ്റേഷനിലക്ക് പോകുന്ന വഴി ഇടത്തോട്ട് ഒരു വഴി ഉണ്ട് അതുവഴി കുറെ കൂടെ പോയി വണ്ടി പാർക്ക് ചെയ്യാം.അവിടെ നിന്നും ട്രെക്കിങ്ങ് തുടങ്ങും.തുടക്കം തന്നെ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഒരു കയറ്റം ആണ്. ഞങ്ങൾ 5 പേരും കൂടെ രണ്ട് ഗൈഡ്. അഗസ്ത്യാർകൂടം പോയിട്ടുണ്ടെങ്കിലും അതിനേക്കാൾ ഇത് പ്രയാസം ആയി തോന്നൂ.കുറെ ദൂരം നടന്ന് ആദ്യ വെള്ളച്ചാട്ടത്തിൽ അരുകിൽ ഇരുന്നു കഴിക്കാൻ തീരുമാനിച്ചു.അടുത്തതായി ഒരു ചെറിയ ഷെഡ്ഡ് ഉണ്ട് അവിടെ ഇരിക്കാനും സ്ഥലം ഉണ്ട്.കുളയട്ടയുടെ വലിയ ഒരു സാന്നിധ്യം ഇവിടെ ഉണ്ട് അതുകൊണ്ട് സൂക്ഷിച്ച് ഇരിക്കുക.ചെരുപ്പ് എല്ലാം ഉരി സൈഡിൽ വച്ച് ആണ് കഴിക്കാൻ ഇരുന്നത്.കൊണ്ട് വന്ന ആഹാരം കഴിച്ച് അടുത്ത വെള്ളച്ചാട്ടത്തിൽ നിന്നും വെള്ളവും ശേഖരിച്ച്.തിരികെ ചെരുപ്പ് എടുക്കാൻ നോക്കിയപ്പോൾ ചെരുപ്പ് നിറയെ അട്ടകൾ.ഉപ്പ് ഉള്ളത് കൊണ്ട് ഉപ്പ്‌വെള്ളം കൊണ്ട് ചെരുപ്പ് കഴുകി എടുത്തു ഇനി ഒരിക്കലും ഇങ്ങനെ ഒരു യാത്രയിൽ ചെരുപ്പ് ഉരില്ല.പോകുന്ന വഴി ആന പാത കാണാൻ സാധിക്കും വെയിലിന്റെ കാഠിന്യം വളരെ കൂടുതൽ ഉള്ളതിനാൽ വിശ്രമിച്ചു സാവകാശം ആണ് യാത്ര തുടർന്നത്. യാത്ര തുടങ്ങിയിട്ട് കുറെ നേരം കഴിഞ്ഞ് രണ്ട് മലകൾക്ക് ഇടയിലെ താഴ് ഭാഗത്ത് ഞങ്ങൾ എത്തി.അവിടെ നിന്നും എങ്ങോട്ട് പോകണം എന്ന് നമുക്ക് തീരുമാനം എടുക്കാം.ഇടത് ഭാഗത്ത് ചെറിയ മൊട്ട കുന്നും വലത് ഭാഗത്ത് വലിയ മൊട്ട കുന്നും ഉണ്ട്.

ഞങ്ങൾ വലിയ മൊട്ട കുന്ന് തന്നെ തിരഞ്ഞടുത്തു.പേര് പോലെ വലിയ കുന്ന് തന്നെ.താഴ് ഭാഗത്ത് നോക്കിയപ്പോൾ പെട്ടന്ന് കയറാം എന്ന് കരുതി പക്ഷേ നടന്നു തുടങ്ങിയപ്പോൾ ആണ് പ്രയാസം അറിഞ്ഞത്(പോയിട്ട് ഉള്ളവർക്ക് അറിയാം).ഒരു ഗൈഡ് മുന്നേയും ഒരു ഗൈഡ് ഏറ്റവും പിറകിലും ആണ് ഉള്ളത്.കുന്നിന്റെ പകുതി ഭാഗത്ത് ഒരു വലിയ പാറ ഉണ്ട് അവിടെ ഇരിക്കാനും സൗകര്യം ഉണ്ട് അവിടെ നിന്നും സ്ഥലത്തിന്റെ നല്ലൊരു view കിട്ടും ഇത്രയും ദൂരം നടന്ന് കഷ്ട്ടപെട്ട് വന്നതിന്റെ ക്ഷിണം എല്ലാം മാറി.കുറച്ചു നേരം മിണ്ടാതെ ഇരുന്നപ്പോൾ ഒരു വരായടിനെ കണ്ടു. അതിൽ പരം വലിയ സന്തോഷം വേറെ ഇല്ല.കുറെ നേരം വിശ്രമിച്ചത്തിന് ശേഷം യാത്ര തുടർന്നു.

കുന്നിന്റെ പകുതി ദൂരം ഇനിയും ഉണ്ട്.മുകളിലോട്ട് വെള്ളവും ക്യാമറയും ഒഴികെയുള്ള എല്ലാം അവിടെ തന്നെ ഒതുക്കി വച്ചു യാത്ര തുടർന്നു.മുന്നോട്ട് ഉള്ള യാത്ര വളരെയധികം ദുഷ്കരമായത് ആണ്.കുത്തനെയുള്ള കയറ്റം ആണ്.അങ്ങനെ കുറെ നേരെത്തെ കഷ്ടപ്പാടിന്റെ ഒടുവിൽ കുന്നിന്റെ രണ്ടാം തട്ടിൽ എത്തി അവിടെ നിന്നും ഇടത്തോട്ട് പോയാൽ ഇരിക്കാൻ ഉള്ള സ്ഥലം ഉണ്ട് എന്ന് ഗൈഡ് പറഞ്ഞത് അനുസരിച്ചു അങ്ങോട്ട് പോയി.വഴി വളരെ ചെറുത് ആണ് ഒരാളുടെ പിറകെ ആണ് എല്ലാരും പോയത് കുറച്ചു കൂടെ പോയിട്ട് മരങ്ങൾ തിങ്ങിനിറഞ്ഞനിൽക്കുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങൾ പോയി അവിടെ ഒരു പാറയുടെ മുകളിൽ ഞങ്ങൾ ഇരുന്നു. നിബിഡവനം ആയതുകൊണ്ട് ഇടക്ക് ഇടക്ക് പേടിതോന്നി എങ്കിലും സുന്ദരക്കാഴ്ചകളും കണ്ട് അവിടെ ഇരുന്നു.ഇതിനെ മുന്നേ വന്നവരുടെ കഥകൾ ഗൈഡ് പറഞ്ഞു തന്നു അതിൽ പണി കിട്ടിയതും ഉണ്ട്.ഞാൻ അത് എല്ലാം കേട്ടിരുന്നു അപ്പോഴും ഞാൻ അറിഞ്ഞില്ല ഞാനും ഇതുപോലെ പറയാൻ ഒരു കഥ ആകും എന്ന്.അവിടെയും കുളയട്ട സാനിധ്യം ഇവിടെയും ഉണ്ട്.

ഏകദേശം ഒന്നര മണിക്കൂർ വിശ്രമിച്ചതിനുശേഷം തിരിക്കെ യാത്ര തുടർന്നു.ഇത്ര നേരം കയറിയ വലിയ മല ഇനി തിരിച്ചു ഇറങ്ങണം.യാത്ര തുടങ്ങി ഒരു 10 മീറ്റർ കഴിഞ്ഞപ്പോൾ എന്റെ കാഴ്‌ച മറയുന്നത് പോലെ തോന്നുന്നു.പിന്നെ അ വലിയ മല ഗൈഡിന്റെ സഹായത്താൽ ഞാൻ പെട്ടന്ന് ഇറങ്ങി അപ്പോഴും എന്റെ കൂടെ ഉള്ളവർ വരുന്നതെ ഉള്ളു.മലയുടെ അടിവാരത്തിൽ എല്ലാരും എത്തിയിട്ട് ഞങ്ങൾ യാത്ര തുടരുന്നു.ഞാൻ ഒരു ഗൈഡും ഏറ്റവും മുന്നിൽ.ഞങ്ങളുടെ കൈയിലെ വെള്ളം തീർന്നിരുന്നു.കുറച്ചുകൂടെ പോയിട്ട് ഞങ്ങളെ സുരക്ഷിതമായി ഒരിടത്ത് ഇരുത്തിയിട്ട് ഗൈഡ് വെള്ളം എടുക്കാൻ അടുത്ത വെള്ളച്ചാട്ടത്തിലേക്ക് പോയി.പോയി ഒരു 30 മിനിറ്റ് എടുക്കും എന്നവർ പറഞ്ഞു.പോകുന്നതിന് മുന്നേ അവർ ഞങ്ങൾ കാട്ടിലെ ഈന്തപ്പഴം പറിച്ചു നൽകി ആദ്യം ആയി ആണ് ഞങ്ങൾ ഇത് കഴിക്കുന്നത് വളരെയധികം ഇഷ്ട്ടപ്പെട്ടു.
ഗൈഡ് പോയി വരുന്നത് വരെ ഞാൻ അവിടെ സുഖം ആയി ഉറങ്ങി.കൂടെ ഉള്ളവർ ചിലർ ഫോട്ടോ എടുക്കുയയും ചില വിശ്രമിക്കുകയും ചെയ്‌തു.ഗൈഡ് തിരികെ എത്തിയപ്പോൾ ആണ് ഞാൻ പിന്നെ ഉണർന്നത്.മുന്നേ തോന്നിയ ശാരീരിക ബുദ്ധിമുട്ടുകൾ എനിക്ക് പൂർണ്ണം ആയി മാറി.എന്നാലും ഏറ്റവും മുന്നേ പോകുന്ന ഗൈഡിന്റെ പിറകിൽ ആണ് ഞാൻ പോയത്.നേരം ചെറുതായി ഇരുട്ടി തുടങ്ങിയിരുന്നു.പോകുന്ന വഴിക്ക് ഒരു വെടി ഒച്ചയും കേട്ടു ഞങ്ങൾ പേടിച്ചു.”പേടിക്കണ്ട ആന അല്ല പന്നിയെ ഓടിക്കാൻ ഉള്ള വെടി ആണ്” എന്ന ഗൈഡ് പറഞ്ഞു. ഫോണിന്റെ ലൈറ്റ് ഉപയോഗിച്ച് ആണ് പിന്നെ യാത്ര തുടർന്നത് .നിബിഡമായ വനം ആയതുകൊണ്ട് ഉള്ളിൽ എവിടെയോ ഒരു പേടി പിന്നെയും.മിനിറ്റുകൾ കൊണ്ട് തന്നെ ഞങ്ങൾ യാത്ര തുടങ്ങിയ സ്ഥലത്ത് എത്തി.പല ട്രെക്കിങ്ങ് പോയിട്ട് ഉണ്ട് എങ്കിലും ട്രെക്കിങ്ങ് ഒരു അത്ഭുതം ആയി തോന്നിയത് ആദ്യം ആണ്.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര ആയിരുന്നു ഇതും .
Nb:പല ട്രെക്കിങ്ങ്ന് പോയിട്ടുണ്ടെകിലും ആദ്യ അവസാനം ഞങ്ങളുടെ കൂടെ ഒരു സഹോദരനെ പോലെ നിന്ന ഗൈഡ് ചേട്ടന്മാർക്ക് ഞാൻ നന്ദി അറിയിക്കുന്നു.
*ഇ ട്രെക്കിങ്ങ് പോകുന്നതിന് മുന്നേ ചെറിയ രീതിയിൽ ഉള്ള പരിശീലനം നല്ലത് ആണ്
*കുടിക്കാൻ വെള്ളവും കഴിക്കാൻ ആഹാരവും കൈയിൽ കരുതണം
*ഗൈഡ് പറയുന്നത് പൂർണ്ണം ആയി അനുസരിക്കുക
*പ്രകൃതി സൗന്ദര്യം നശിപ്പിക്കരുത് നശിപ്പിക്കൽ അനുവദിക്കരുത്
എല്ലാവർക്കും ആദ്യ ട്രെക്കിങ്ങ് അനുഭവം എന്നത് വേറെ തന്നെയാണ്. എന്നാൽ ഓരോ യാത്രകളും ട്രെക്കിങ്ങും പുതു അനുഭവങ്ങളാണ് നൽകുന്നു എന്നതാണ് പ്രകൃതിയുടെ അനുഗ്രഹം.ശങ്കറിന്റെ ട്രെക്കിങ്ങ് അനുഭവങ്ങൾ കാണുമ്പോൾ ഏതൊരു യാത്രികനും വരയാടുകൾ മേയുന്ന വരയാട്മൊട്ടയിൽ പോകാൻ ആഗ്രഹം ഉണ്ടാകും
