ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെ നാഗാലാൻഡിനും മണിപ്പൂരിനും ഇടയിലുള്ള മനോഹരമായ പർവതനിരയാണ് സുകവ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2452 ഉയരത്തിൽ മേഘങ്ങളെ തൊട്ടുരുമ്മിയുള്ള കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വേനല്കാലത് അതിമനോഹരമായ പചപ്പ് നിറഞ്ഞ കുന്നുകളും കുന്നുകളുടെ മുകളിൽ ആനന്ദനിർത്തമാടുന്ന ചെടികളും താഴ്വരകളെ കൂടുതൽ മനോഹരമാക്കുന്നു. അത്പോലെ താപനിലയും പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവുമാണ്.

പ്രേത്യേക സമയങ്ങളിൽ മഞ്ഞു കൊണ്ട് താഴ്വരകളെ മരവിപ്പിക്കുകയും ചെയ്യും. അത്പോലെ താഴ്വരകളെ സമ്പന്നമാക്കുന്ന സുകോ ലില്ലി പുഷ്പം ഈ താഴ്വരയിൽ മത്രമേ കാണാൻ സാധിക്കൂ. മഴക്കാലത്താണ് സ്കോ പുഷ്പം വിരിയുന്നത്. സാധാരണയായി ജൂലായ് മാസത്തിലെ ആദ്യ രണ്ടാഴ്ച പൂക്കളുടെ കാലമാണ് വിത്യസ്ത രൂപത്തിലുള്ള പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. ട്രെക്കിങ്ങിനു ഏറ്റവും കൗതുകം നൽകുന്ന ഒരിടം കൂടിയാണ് സുകോ താഴ്വര.

പാറയുടെ മുകളിലാണെങ്കിലും മലകളുടെ മുകളിലേക്ക് കയറാനാണെങ്കിലും സുകോ താഴ്വര ഒരുപാട് അവസരങ്ങൾ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കി കൊടുക്കുന്നുണ്ട്. എന്നാൽ സുകോ വാലിയിലേക്ക് പ്രവേശിക്കാൻ ഏറ്റവും സൗകര്യപ്രദമായത് നാഗാലാൻഡ് വഴി മാത്രമാണ് മണിപ്പൂർ ഭാഗത്തൂടെ സുകോ താഴ്വരയിൽ പ്രവേശിക്കാൻ സാധിക്കില്ല. മണിപ്പൂരിലുള്ളവർ തന്നെ നാഗാലാൻഡിൽ പോയിട്ടാണ് സുകോ താഴ്വരയിൽ പോകുന്നത്. മണിപ്പൂർ ഭാഗത്തൂടെയുള്ള വഴി അതികഠിനമാണ് അത്പോലെ റോഡും വളരെ മോശമാണ്.

പരമാവധി യാത്രയിൽ ഒരു ഗൈഡിനെ കൊണ്ടുപോകുന്നതായിരിക്കും നല്ലത്. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് സുകോ വാലിയിൽ എത്തുക എന്നത് താരതമ്യേന നേരായ മാർഗമാണ്. ജഖാമ, വിശ്വേമ എന്നീ രണ്ട് പട്ടണങ്ങളിൽ നിന്ന് സ്കോ താഴ്വരകളിലേക്ക് സഞ്ചരിക്കാം. കൊഹിമയിൽ നിന്ന് ഏകദേശം 20 KM ദൂരെയാണ് ജഖാമാ അത്പോലെ വിശ്വേമയിൽ എത്തിച്ചേരണമെങ്കിൽ കൊഹിമയിൽ നിന്ന് 25 KM ദൂരവുമാണുള്ളത്. കൊഹിമ വരെ ബസ്സിൽ വരൻ സാധിക്കും അത്കഴിഞ്ഞുള്ള യാത്ര ടാക്സി പോകേണ്ടതുണ്ട്.

ജഖാമയിൽ നിന്ന് സുക്കോ വാലിയിലേക്കുള്ള ട്രെക്കിംഗ് ആവശ്യമാണെങ്കിലും കുറച്ച് സാമയം മാത്രമേ ആവശ്യമുള്ളു എന്നാൽ വിശ്വേമയിൽ നിന്ന് സുകോ വാലിയിലേക്കുള്ള ട്രെക്ക് സാധാരണയായി സമയമെടുക്കും. പ്ലാസ്റ്റിക് നിരോധിത മേഖല ആയതിനാൽ നിങ്ങൾ ഏതെങ്കിലും പോളിത്തീൻ ബാഗുകൾ വഹിക്കുകയാണെങ്കിൽ സുരക്ഷാ ഫീസ് നൽകേണ്ടിവരും. അവിടെയുള്ള നാട്ടുകാരുടെ പ്രവേശന നിരക്ക് 20 രൂപ മാത്രമാണ് എന്നാൽ മറ്റു സംസ്ഥാനത്തിലുള്ളവർക്ക് 50 രൂപയും വിദേശികൾക്ക് 100 രൂപയുമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ടിക്കറ്റു എടുത്താൽ മതിയാകും.
