മൂന്നാറിലെ മനോഹരമായ അണക്കെട്ടുകളിൽ ഒന്നാണ് ആനയിറങ്കൽ ഡാം. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് ഈ ഡാം.മുന്നാറിൽ നിന്നും ഏകദേശം 22km അകലെയാണ് ഇവിടം സ്ഥിതിചെയുന്നത്.ഇവിടേക്കുള്ള യാത്രയിൽ ഏലം, തേയില തൊട്ടങ്ങളുടെ കാഴ്ചകൾ വളരെ മനോഹരമാണ്. ഇവിടുതെ പ്രധാന ആകർഷണം ജലസംഭരണിയും അതിൻറെ മനോഹരമായ ചുറ്റുപാടുകളുമാണ്. കേരള ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായ പാർക്കും, ബോട്ടിങ്ങും സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്നു.
മനോഹരമായ തേയില തോട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കാട്ടാനകൾ പതിവായി കുട്ടത്തോടെ വെള്ളം കുടിക്കാൻ എത്തിയിരുന്നു അങ്ങനെയാണ് ഈ സ്ഥലത്തിന് ആനയിറങ്കൽ എന്ന പേര് ലഭിച്ചത്. മുന്നാർ പട്ടണത്തിൽ നിന്ന് 22 കിലോമീറ്ററും ചിന്നകനാലിൽ നിന്ന് 7 കിലോമീറ്ററും സഞ്ചരിച്ച് ആനയിറങ്കൽ ഡാമിൽ എത്തിച്ചേരാം. ഡാം സന്ദർശിക്കാൻ അനുയോജ്യമായ സമയം മൺസൂൺ മഴയ്ക്ക് ശേഷമാണ് ഡാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
സെപ്റ്റംബർ മുതൽ ജനുവരി അവസാനം വരെയാണ് ഇവിടം സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം.
കുടിയേറ്റമാരംഭിച്ചതോടെ ആനകളുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിൽ ഈ മേഖലയിൽ നൂറോളം ആനകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇവറ്റകൾ മതികെട്ടാൻ മലയിറങ്ങി പുൽമേടുകളിലും മറ്റുമായി തബടിച്ചിരിക്കയാണ്.മുറിവാലൻ പടയപ്പയെന്നപേരിലൊരു ആനയുണ്ട്,ഇയാളാണ് ആനകളിൽ താരമെത്രെ.
ഗാംഭീര്യമുള്ള മസ്തകവും നിലം തൊടുന്ന തുബിക്കൈയ്യും അതിമനോഹരമായ കൊബും മുറിവാലൻ പടയപ്പയുടെ പ്രത്യേകതയായായി വിശേഷിപ്പിക്കുന്നു.1207.007 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 1194.45 വരെ ഇത് രേഖപ്പെടുത്തിയുട്ടുമുണ്ട്. ആനയിറങ്കലിന്റെ മനോഹര ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
