നേപ്പാളികളുടെ സ്വന്തം ഗാങ്ടോക്ക് മലനിര

ഇന്ത്യയിൽ തന്നെ ഏറ്റവും പ്രസിദ്ധമായ മലനിരകളാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക് മലനിരകൾ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1650 ഉയരത്തിലാണ് ഗാങ്ടോക്ക് മലനിരകൾ സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ പർവതനിരകളിലേക്കുള്ള ട്രെക്കിംഗുകളും ക്യാമ്പർമാരും അടങ്ങുന്ന സാഹസിക പ്രേമികൾക്കുള്ള ഒരു താവളമാണ് ഗാംഗ്ടോക്ക്. മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങളിൽ കാടുകളായി കിടക്കുന്ന താഴ്വരകൾ പരവതാനിയുടെ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്.

ഭാരതത്തിലെ ഏറ്റവും മനോഹരമായ കുന്നിൻചരുവുകളാണ് ഗാങ്ടോക്ക് മലനിരകൾ. സാംസ്കാരിക ഐഡന്റിറ്റികളുടെ മിശ്രിതം മുതൽ നഗരവൽക്കരണം വരെയുള്ള എല്ലാ കാഴ്ചകളും അനുഭവിക്കാൻ സാധിക്കും. വടക്കുകിഴക്കൻ പറുദീസയുടെ ആശ്വാസവും ആനന്ദവുമാണ് യഥാർത്ഥത്തിൽ ഗാങ്ടോക്ക് മലനിരകൾ. ഗാങ്‌ടോക്കും പരിസര പ്രദേശങ്ങളും പ്രകൃതി സൗന്ദര്യത്തിൽ സമൃദ്ധവും അതിലുപരി സോംഗോ തടാകവും ബാൻ ചാക്രി വെള്ളച്ചാട്ടവും താഷി വ്യൂ പോയിന്റും ഗാങ്ടോക്കിന് സ്വന്തമാണ്.

എൻ‌ചെ മൊണാസ്ട്രി, ഗണേഷ് ടോക്ക്, ഡ്രുൾ‌ ചോർട്ടൻ റുംടെക്ക് മൊണാസ്റ്ററി എന്നിങ്ങനെ പ്രസിദ്ധമായ മതപരമായ ഇടങ്ങളും കാണാൻ സാധിക്കും. നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ടീസ്റ്റ നദി. മൺസൂൺ ഇഷ്ടപ്പെടുന്നവരെ ഗാങ്ടോക്ക് കാലാവസ്ഥ വളരെ ആകർഷിക്കുന്നതാണ്. വേനൽക്കാലത്ത് 22 ഡിഗ്രി സെൽഷ്യസും ശൈത്യകാലത്ത് 4 ഡിഗ്രി സെൽഷ്യവുമാണ് താപനില.

സഞ്ചാരികൾക്ക് ഏറെ അനുയോജ്യമായ ഇടം കൂടിയാണ് ഗാങ്ടോക്ക് മലനിരകൾ. നേപ്പാളി ജനതകളാണ് ഗാങ്ടോക്ക് മലനിരകളുടെ പരിസരപ്രദേശങ്ങളിൽ വസിക്കുന്നവർ മാത്രവുമല്ല ഭൂട്ടിയാസ്, ടിബറ്റൻ, ലെപ്‌ചാസ് എന്നിവരുമുണ്ട്. ബുദ്ധമതമാണ് ഗാങ്ടോക്ക് ജനതകൾ അധികവും പിന്തുടരുന്നത്. ഗാംഗ്ടോക്കിന്റെ സംസ്കാരവും പാരമ്പര്യവും വളരെ ആകർഷണീയമാണ്. ഈ തലസ്ഥാന നഗരമായ ഗാങ്‌ടോക്ക് ദേശീയ ഹൈവേ 31 A യുമായി ബന്ധിപ്പിച്ചിട്ടുണ്ട് അതിനാൽ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

Leave a Reply