1050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന മനോഹരമായ കുന്നിൻ ചരുവാണ് അരിമ്പ്ര മല.ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അരിമ്പ്ര മല മുസ്ലിയാരങ്ങാടിയിൽ നിന്ന് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും. മലകളും അരുവികളും പക്ഷികളും ഉറഞ്ഞുതുള്ളുന്ന മനോഹരമായ പച്ചപ്പാണ് അരിമ്പ്ര മല. മനോഹരമായ താഴ്വരകളും വ്യൂ പോയിന്റും അത്പോലെ ട്രെക്കിങ്ങ് നടത്താനുള്ള അവസരവും അരിമ്പ്ര മല സഞ്ചാരികൾക്ക് സമ്മാനിക്കുന്നു.
ഒരുകാലത്തു ജൈനമതത്തിന്റെ ശേഷിപ്പുകളായി ജൈന ക്ഷേത്രം ഇപ്പോഴും അരിമ്പ്ര മലയിലേക്ക് പോയാൽ സാധിക്കും. ഏറ്റവുമധികം ത്രസിപ്പിക്കുന്ന കാളപൂട്ട് മത്സരത്തിന്റെ പേരുകേട്ട ഇടം കൂടിയാണ് അരിമ്പ്ര. മാത്രവുമല്ല അരിമ്പ്രയിലെ ജനങ്ങളുടെ സ്നേഹവും സാഹോദര്യവും എടുത്തുപറയേണ്ടതാണ്. പള്ളിയും അമ്പലവും ക്രിസ്തീയ പള്ളിയുമില്ല ജാതി മത ഭേതമന്യേ ഒരുമിച്ചു നിൽക്കുന്നത് അരിമ്പ്രയിൽ പോയാൽ കാണാൻ സാധിക്കും.
പൂക്കോട്ടൂർ , കൊട്ടൂക്കര , കൊണ്ടോട്ടിയുടെ അടുത്തുള്ള തട്ടാശേരി എന്നീ സ്ഥലങ്ങളിൽ നിന്ന് അരിമ്പ്ര മലയിലേക്ക് പോകാൻ സാധിക്കും. തിരുവോണമല, പൂള്ളാപ്പിസ്, മുച്ചിക്കുണ്ട്, ചെരുപ്പടിമല, കുന്നുംപുറം, കക്കാട് എന്നെ മനോഹരമായ ഇടങ്ങൾ കൂടി അരിമ്പ്രയിൽ പോകുമ്പോൾ സന്ദർശിക്കാൻ മറക്കരുത്. അരിമ്പ്രയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ മലമുകളിൽ നിന്ന് വരുന്ന ജല ഉറവകളാണ് അരിമ്പ്രയുടെ ജനങ്ങൾ അധികവും ഉപയോഗിക്കുന്നത്.
മലയുടെ കിഴക്കുവശത്താണ് കടലുണ്ടിപുഴ ഒഴുകുന്നത്. അത്പോലെ കപ്പൽ നിർമാണ പാരമ്പര്യവും അരിമ്പ്രയുടെ ഒരു പ്രത്യേകതയാണ്. എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പരമാവധി അരിമ്പ്രയുടെ പ്രദേശത് വലിച്ചെറിയാതിരിക്കുക. വരുംകാല തലമുറക്ക് പഴമയുടെ തനിമയോടെ നിലനിർത്താൻ നമ്മൾ ബാധ്യസ്ഥരാണ്.
