കടലുണ്ടി: അറബിക്കടലിലെ പക്ഷിസങ്കേതം

രണ്ടു ജില്ലകളുമായി അതിർത്തിപങ്കിടുന്ന മനോഹരമായ ചെറിയ തുരുത്തുകളിൽ ആവാസകേന്ദ്രമാക്കിയ പക്ഷികൾ നിലവിൽ കടലുണ്ടി പക്ഷി സങ്കേതം എന്നറിയപ്പെടുന്നത്. കടലുണ്ടിയിലെ അറബിക്കടലിനോട് ചേരുന്ന ഇടങ്ങളിൽ ചെറിയ തുരുത്തുകളിൽ 100 ലധികം വിത്യസ്ത പക്ഷികളുടെ ആവാസകേന്ദ്രമാണ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നു ഗ്രാമപഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

ബേപ്പൂർ തുറമുഖത്ത് നിന്ന് ഏഴു കിലോമീറ്റർ ദൂരമുള്ള കടലുണ്ടിയിൽ അറുപതിലേറെ ദേശാടനപക്ഷികളുടെയും വിഹാരകേന്ദ്രമാണ്. കടലുണ്ടി ആള, ചോരക്കിലി, പച്ചക്കാലി എന്നിങ്ങനെ നീണ്ടുകിടക്കുന്നു പക്ഷികളുടെ പേരുകൾ. സെപ്റ്റംബർ മുതൽ മാർച്ച് മാസങ്ങളുടെ ഇടയിലാണ് കൂടുതലായും പക്ഷികളുടെ സാനിധ്യം അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ. മാത്രവുമല്ല ഇടവിട്ട് കണ്ടൽചെടികളും ധാരാളമായി കാണാൻ സാധിക്കും.

കുറ്റിക്കടണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, നക്ഷത്ര കണ്ടൽ, ചുള്ളി കണ്ടൽ , ചക്കരക്കണ്ടൽ എന്നിങ്ങനെയുള്ള കണ്ടൽ ചെടികളാണ് കടലുണ്ടി തുരുത്തിൽ അധികമായി കാണപെടുന്നത്. പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനു ശേഷം ധാരാളം വിനോദസാധ്യതകൾ തുറക്കപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന തോണിയാത്രയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന വിനോദം. പക്ഷി സങ്കേതത്തിന്റെ ഭൂരിഭാഗവും തോണിയാത്രയിലൂടെ കാണാൻ സാധിക്കുന്നതാണ്.

അസ്തമയ കാഴ്ചകൾ കൂടുതൽ ഭംഗിയായി കാണാൻ കടലുണ്ടി പാലത്തിൻെറ മുകൾ ഭാഗത്തു നിന്നാൽ മതി. ട്രെയിൻ യാത്ര ചെയ്തു വരുന്നവർക്ക് കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പക്ഷി സങ്കേതത്തിൽ പോകാൻ എളുപ്പമാണ്. കോഴിക്കോട് നിന്ന് കടലുണ്ടി ചാലിയം ബസ്സിൽ കയറിയാലും സങ്കേതത്തിൽ എത്തിച്ചേരാൻ സാധിക്കും. ഫാമിലിയുമായും കൂട്ടുകാരുമായി ഒരുപോലെ പോകാൻ സാധിക്കുന്ന മനോഹരായ ഇടം കൂടിയാണ് കടലുണ്ടി പക്ഷി സങ്കേതം

Leave a Reply